രുദ്രതാണ്ഡവം 4 [HERCULES] 1335

 

” എടാ ഞങ്ങള് വരുന്നില്ല നീ വേഗം പോകാൻ നോക്ക്. “

പിള്ള കാലുമാറി.

 

” അയ്യടാ… നിങ്ങളേം കൂട്ടിച്ചെല്ലാന്ന് ഞാൻ വാക്ക് കൊടുത്തെയാ… അതോണ്ട് മുങ്ങാന്ന് വിചാരിക്കണ്ട. “

 

അഭി പറഞ്ഞപ്പോൾ രണ്ടുപേരും ഇളിച്ചുകാണിച്ചു.

 

അവർ അവിടെയിരുന്നു സംസാരിക്കുമ്പോഴും അവരുടെ കൂടെയിരുന്ന ഗൗരിയുടെ മനസ് വേറെ എവിടെയോ ആയിരുന്നു.

 

അവളുടെ ചുണ്ടിൽ അപ്പോഴും ഒരു പുഞ്ചിരിയുണ്ടായിരുന്നു. നാണിച്ചിട്ടോ എന്തോ അവളുടെ മുഖമൊക്കെ ചുവന്നു തുടുത്തിരുന്നു.

 

ഇടയ്ക്കിടെ അവളുടെ നോട്ടം അഭിയുടെ മുഖത്തേക്ക് പാളിവീണുകൊണ്ടിരുന്നു.

 

ഇതൊക്കെ പിള്ളയും അജിലും ശ്രെദ്ധിച്ചിരുന്നു.

 

മുന്നിൽ വിളമ്പിവച്ച ചോറ് അവൾ രുചിച്ചുപോലും നോക്കിയില്ലായിരുന്നു. വെറുതെ അതിൽ വിരലിട്ട് മറ്റെന്തോ ചിന്തിച്ച് അവൾ ഇരിക്കുകയായിരുന്നു.

 

” ഗൗരി… നീയിന്ന് തനിച്ച് പോകണ്ട. ഞങ്ങടെ കൂടെ വന്നോ… ഞാൻ വീട്ടിലാക്കിത്തരാം. “

 

പെട്ടന്ന് ഒന്ന് ഞെട്ടിയെങ്കിലും അവൻ പറഞ്ഞത് കേട്ട് അവൾക്ക് അവിടെ നിന്ന് തുള്ളിച്ചാടണമെന്ന് തോന്നിപ്പോയി. അവൾ അത് ഏറെ ആഗ്രഹിച്ചിരുന്നു എന്ന് ചുരുക്കം.

 

അവൾ അവന് നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു.

 

പിള്ളയുടെയും അജിലിന്റെയും ആക്കിയുള്ള ചിരി കണ്ട് അവൾ രണ്ടുപേരെയും നോക്കി കണ്ണുരുട്ടി. അത് കണ്ടപ്പോൾ അവർക്ക് ശെരിക്ക് ചിരിപൊട്ടി. എങ്കിലും അത് കടിച്ചുപിടിച്ച് അവർ ഇരുന്നു. 

 

അഭി ചെന്ന് ബില്ല് പേ ചെയ്ത് തിരിച്ചുവന്നു. അപ്പോഴേക്ക് അജിലും രാഗേഷും കയ്യൊക്കെ കഴുകി തിരിച്ചുവന്നിരുന്നു.

 

അവർ അഭിയുടെ കാർ പാർക്ക്‌ ചെയ്തയിടത്തേക്ക് നടന്നു. 

 

” നീയെന്താ ഗൗരി ഒന്നും മിണ്ടുന്നില്ലല്ലോ… നീയെനിയുമത് വിട്ടില്ലേ. അവരെനി ശല്യംചെയ്യാനൊന്നും വരില്ലടോ… നീയൊന്ന് കൂളാവ്. “

പതിവില്ലാതെ ഗൗരി ഒന്നും മിണ്ടാതെ നടക്കുന്നത് കണ്ട് അഭി അവളോടായി പറഞ്ഞു.

 

” ഹേയ്… ഒന്നുവില്ലടാ… ഞാനെന്തോ ഓർത്തുപോയതാ…  ഇപ്പൊ കുഴപ്പൊന്നുല്ല.”

 

അഭിയുടെ മുഖത്ത് നോക്കാതെ തന്നെയാണ് അവൾ മറുപടി നൽകിയത്. അവൾക്കവനെ ഫേസ് ചെയ്യാൻ എന്തോ ചമ്മല് പോലെ. 

 

അതിന് അഭി ഒന്ന് മൂളി മറുപടിനൽകി.

 

അവർ നടന്ന് അഭിയുടെ കാറിനരികിൽ എത്തി.

 

രാഗേഷും പിള്ളയും വേഗം പുറകിലെ സീറ്റിലേക്ക് കയറി. എന്നിട്ട് ഗൗരിയെ നോക്കി ചിരിച്ചുകാണിച്ചു.

 

അവളും അവർക്ക് തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു. അവൾ മുന്നിലെ ഡോർ തുറന്ന് അകത്തുകയറി.

 

അഭിയും വേഗം ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. വണ്ടി പയ്യെ മുന്നോട്ടെടുത്തു.

72 Comments

  1. ഞാൻ വായിക്കാൻ തുടങ്ങിയെ ഉള്ളു …കഥകൾ സൂപ്പർ ആണ് . ഇതേ സ്പിരിറ്റിൽ മുന്നോട്ടു പോവണം …

  2. dear kuttappan
    please upload next part

  3. Powli mone.. Waiting aan next part nu????

  4. പാവം പൂജാരി

    അടിപൊളി ♥️♥️?

    1. കുട്ടപ്പൻ

      താങ്ക്സ് ?

  5. സാഗറും ടീമും അടി വാങ്ങാൻ ഉള്ള തീരുമാനത്തിൽ ആണല്ലേ…..? ഗൗരിക്ക് അഭിയോട് പ്രേമം തോന്നി എന്ന് തോന്നുന്നു…… എന്തായിരിക്കും ശോഭ കണ്ടത്….

    1. കുട്ടപ്പൻ

      ആരാ തല്ല് വാങ്ങുന്നെ എന്ന് കണ്ടറിയാം ??.

      ഗൗരി ഒരു പാവല്ലേ. അഭിക്ക് ചേരും ?.

      ശോഭ കണ്ടത്….. പിന്നെ പറയാം ??

      Tnx സിദ്ധപ്പാ… ❤

  6. സൂര്യൻ

    ?

    1. കുട്ടപ്പൻ

      ?

  7. രുദ്രദേവ്

    ബ്രോ,

    വായിച്ചിട്ടില്ല….ഓരോ കഥകൾ ആയി വായിച്ചു തീർത്തു വരുന്നു. നാളെ വായിച്ചു അഭിപ്രായം പറയാം ട്ടോ…

    1. കുട്ടപ്പൻ

      സമയമെടുത്തു വായിച്ചാൽമതി ഏട്ടാ ?

    1. കുട്ടപ്പൻ

      ?

Comments are closed.