രുദ്രതാണ്ഡവം 4 [HERCULES] 1335

 

അഭിയുടെ ചെലവിൽ കനത്തപോളിങ്ങിലായിരുന്ന അജിലും രാഗേഷും റോണിയും ജിന്റോയുമൊക്കെ അവനെ നോക്കി ഇളിച്ചുകാണിച്ചു. 

 

” അല്ലളിയാ… നീ കഴിക്കണില്ലേ..?? “

വായിലുള്ള ചിക്കൻ കഷ്ണത്തെ ചവച്ചരച്ചുകൊണ്ട് പിള്ള അവനോട് ചോദിച്ചു.

 

” ഹോ ഇപ്പോഴേലും ചോദിച്ചല്ലോ… ഇന്നലെ ഇവിടന്ന് കഴിച്ചിട്ട് പോയെന് കണക്കിന് കിട്ടിയതാ മോനെ.. പിന്നേം അതേ മണ്ടത്തരം കാണിക്കാൻ എനിക്ക് പ്രാന്തോന്നുവില്ല. “

അഭിയുടെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു.

 

” അല്ലടാ… എന്നിട്ട് നീ വല്യമ്മയെ വിളിച്ചുപറഞ്ഞോ വൈകുമെന്ന്. “

അജിലാണത് ചോദിച്ചത്.

 

അത് കേട്ടതും അഭി തലയിൽ കൈവച്ചുപോയി. അവൻ ആ കാര്യം പാടെ മറന്നുപോയിരുന്നു.

 

അതേ സമയം അവന്റെ സ്മാർട്ട്‌ വാച്ചിലേക്ക് കാൾ നോട്ടിഫിക്കേഷൻ വന്നു.

 

‘ ദേവൂസ് കോളിങ് ‘

 

ഒന്ന് ഞെട്ടിയെങ്കിലും അഭി വേഗം തന്നെ കാൾ എടുത്തു.

 

” ദേവൂസേ… ഞാൻ ദേ വിളിക്കാൻ തുടങ്ങുവായിരുന്നു. ഞാനിത്തിരി വൈകുംട്ടോ. “

 

” ഇന്നത്തെ കാരണമെന്താണാവോ…

ഇന്നും നീ അവിടന്ന് കഴിച്ചുകാണുമല്ലേ. “

അത് ചോദിച്ചപ്പോൾ ദേവകിയുടെ ശബ്ദമൊന്ന് ഇടറിയോ എന്ന് അഭിക്ക് തോന്നി.

 

” ഇല്ല വല്യമ്മേ ഞാൻ കഴിച്ചോന്നുവില്ല.  ഞാൻ രാഗേഷിനേം അജിലിനേം കാത്ത് നിക്കുവാ… അവരിവിടെ കഴിച്ചോണ്ടിരിക്കുന്നുണ്ട്. “

 

” നിനക്കെന്ന അവരെയിങ്ങ് കൂട്ടായിരുന്നില്ലേചെക്കാ… എനിക്കവരെയൊന്ന് കാണുകേംചെയ്യലോ … എന്നും പുറത്തീന്ന് കഴിക്കുന്നത് അത്ര നല്ലതൊന്നുവല്ലയെന്ന് പറഞ്ഞേക്ക് അവരോട്.”

 

” ഞാൻ വരുമ്പോ കൂട്ടീട്ട് വരാ… ഞങ്ങളിപ്പോ ഇവിടന്നിറങ്ങും… എന്നാ വന്നിട്ട് കാണാം വെക്കുവാണേ… “

 

അഭി ഫോൺ കട്ട്‌ ചെയ്തു ഒന്ന് നിശ്വസിച്ചു.

 

” ആരെ കൂട്ടാൻപോണ കാര്യാ വല്യമ്മ പറഞ്ഞെ. “

രാഗേഷ് ചോദിച്ചു.

 

”  പോകുമ്പോ നിങ്ങളേം അങ്ങോട്ട് കൂട്ടിക്കൊണ്ട് ചെല്ലാൻ പറഞ്ഞുവല്യമ്മ. അതോണ്ട് മക്കൾ വേഗം എണീറ്റ് കൈകഴുകിവന്നെ. ബാക്കി അവിടന്ന് കഴിക്കാ. “

 

” ആഹാ… എന്നാ വല്യമ്മേടെ കൈപ്പുണ്യം അറിഞ്ഞിട്ട് തന്നെ ബാക്കികാര്യം. “

പിള്ള ആവേശത്തോടെ പറഞ്ഞു.

 

” അതെയതെ കൈപ്പുണ്യമൊക്കെ അറിയാം… നീ വേഗം വന്നേ.. “

അഭി പറഞ്ഞു.

 

” ആ പറഞ്ഞതിലെന്തോ അപകടം മണക്കുന്നില്ലെടാ പിള്ളേ. “

അജിൽ ചോദിച്ചു.

 

” അതെയതെ… സത്യമ്പറ… എന്താ സംഭവം. “

പിള്ള അഭിയോടായി ചോദിച്ചു.

 

” എന്ത്… ഒന്നുമില്ല നിങ്ങള് വന്നേ…. “

 

” അപ്പോ എന്തോ ഉണ്ട്. വേഗം പറഞ്ഞോ… “

 

” നിങ്ങള് കാരണല്ലേ ഞാൻ വൈകിയേ… അതോണ്ട് അവിടെ ചെല്ലുമ്പോ എന്തേലും പ്രശ്നം ഉണ്ടേൽ നിങ്ങളന്നെ അതൊക്കെ സോൾവാക്കി തരണം. “

72 Comments

  1. ഞാൻ വായിക്കാൻ തുടങ്ങിയെ ഉള്ളു …കഥകൾ സൂപ്പർ ആണ് . ഇതേ സ്പിരിറ്റിൽ മുന്നോട്ടു പോവണം …

  2. dear kuttappan
    please upload next part

  3. Powli mone.. Waiting aan next part nu????

  4. പാവം പൂജാരി

    അടിപൊളി ♥️♥️?

    1. കുട്ടപ്പൻ

      താങ്ക്സ് ?

  5. സാഗറും ടീമും അടി വാങ്ങാൻ ഉള്ള തീരുമാനത്തിൽ ആണല്ലേ…..? ഗൗരിക്ക് അഭിയോട് പ്രേമം തോന്നി എന്ന് തോന്നുന്നു…… എന്തായിരിക്കും ശോഭ കണ്ടത്….

    1. കുട്ടപ്പൻ

      ആരാ തല്ല് വാങ്ങുന്നെ എന്ന് കണ്ടറിയാം ??.

      ഗൗരി ഒരു പാവല്ലേ. അഭിക്ക് ചേരും ?.

      ശോഭ കണ്ടത്….. പിന്നെ പറയാം ??

      Tnx സിദ്ധപ്പാ… ❤

  6. സൂര്യൻ

    ?

    1. കുട്ടപ്പൻ

      ?

  7. രുദ്രദേവ്

    ബ്രോ,

    വായിച്ചിട്ടില്ല….ഓരോ കഥകൾ ആയി വായിച്ചു തീർത്തു വരുന്നു. നാളെ വായിച്ചു അഭിപ്രായം പറയാം ട്ടോ…

    1. കുട്ടപ്പൻ

      സമയമെടുത്തു വായിച്ചാൽമതി ഏട്ടാ ?

    1. കുട്ടപ്പൻ

      ?

Comments are closed.