രാത്രി [വേടൻ] 72

ഞാൻ കാര്യമായിട്ടാണെന്ന് മനസിലായതും പെണ്ണ് പെട്ടെന്ന് തിരിഞ്ഞു കിടന്നേന്റെ ഷട്ടിൽ പിടുത്തമിട്ടു. ഞാൻ ഒന്ന് ഏക്കിച്ചിരിച്ചു ഉടനെ

 

 

“” ന്ത്‌ ദുഷ്ടനാന്ന് നോക്കിയേ… പോടാ… “”

 

 

“” ചുമ്മാ ഒരുപാട് രസത്തിനല്ലെടാ.. ഇനി പറ ന്താ ന്റെ കൊച്ചിന്റെ ആഗ്രഹം.. “”

 

 

“” പറയട്ടെ…””

 

“” മ്മ്മ്.. പറയ്.. “”

 

“” സത്യായിട്ടും പറയുമേ… “”

 

“” നീ ധൈര്യായിട്ട് പറഞ്ഞോ.. “”

 

 

“” ന്നാ …. പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഞാൻ പിണങ്ങുമ്പോൾ ഒരു കൂട്ടം കാണിക്കില്ലായിരുന്നോ.. ദേ ഇവിടെ കടിച്ചിട്ട് അമർത്തിയോരുമ്മ… “”

 

 

ഇടക്ക് അവളെന്തോ ഓർത്ത്.. പഴേ കാര്യമായിരികാം. പണ്ടവൾ ന്നോട് പിണങ്ങി ഏതേലും മൂലക്ക് പോയിരിക്കും., അധികം ആളുള്ള സ്ഥലം അവളാ സമയം തിരഞ്ഞെടുക്കില്ല കാരണം ഞാൻ പിണക്കം മാറ്റാൻ വരുമെന്നവൾക് അറിയാം. അപ്പോളെല്ലാം കവിളിൽ ഒരു കടി കൊടുത്ത് ആ ഭാഗത്തു അമർത്തിയൊരു ഉമ്മ കൊടുത്താണ് പെണ്ണിന്റെ പിണക്കം മാറ്റുന്നെ.. അതാണ് പെണ്ണ് പറഞ്ഞ് വരുന്നേ .

 

 

“” അതിന് നിന്റെ പിണക്കം മാറിയില്ലേ.. ഇനിയെന്തിനാ..?? “”

 

ഞാൻ അവളെയൊന്ന് വട്ട് പിടിക്കാൻ നോക്കി.ഉടനെ നെഞ്ചിൽ ഒരു പോറൽ ആഹ്ഹ് അവള് കടിച്ചതാ..

 

 

“” ആര് പറഞ്ഞ് ന്റെ പിണക്കം മാറിയിന്ന്… ഞാൻ ഇപ്പോളും പിണക്കത്തിലാ… “”

 

 

ചുണ്ട് രണ്ട് സൈഡിലേക്ക് കോട്ടി അവൾ പരിഭവം കാണിച്ചു തിരിഞ്ഞു കിടന്ന്.. ഒരു പത്തു മിനിറ്റ് കഴിഞു ഞാൻ ഒരു ചിരിയോടെ ഉയർന്നു പൊങ്ങി പുറകിലൂടെ തലയെത്തിച്ചു അവളുടെ കവിളിൽ വേദനയില്ലാത്ത ഒരു കടി കൊടുത്തൂ പിന്നീട് അവിടെ തന്നെ അമർത്തിയൊരു ഉമ്മയും, കുറച്ചുനേരം ആ കവിളിൽ ന്റെ ചുണ്ടുകൾ പതിഞ്ഞിരുന്നു.

ചുണ്ടുകൾ പിൻവലിക്കാതെ തന്നെ ഞാൻ അവളോടായി ചോദിച്ചു

 

“” പിണക്കം മാറിയോ ന്റെ പെണ്ണിന്റെ…?? “”

 

 

അവിടെ അനക്കമില്ല പെണ്ണ് പിണക്കത്തിലാ..ചുണ്ടിലേക്ക് ഒഴുകി എത്തിയ എന്തോ ഒന്ന് നേർത്ത ഉപ്പുരുചിയെക്കുമ്പോൾ അവൾ കരഞ്ഞിരുന്നോ ന്ന് ഒരു നിമിഷം എന്നിലൂടെ പാഞ്ഞുപോയി..

 

 

 

 

 

 

“” പൊന്നെ… ടാ.. കണ്ണോറന്നേ…

തമാശ കളിക്കല്ലേ പെണ്ണെ..!!നിക്ക് ദേഷ്… ദേഷ്യം വരുവേ….

വാവേ ടാ… ഏട്ട..ന്റെ പൊന്ന്… പൊന്നല്ലേ കണ്ണൊറക്കെടാ ….

മോളെ .. !!അയ്യോ…. ദൈവമേ…. ഭ്രാന്ത് പിടിക്കണേ…

അമ്മേ……. അമ്മേ…. “”

 

 

 

 

ഞെട്ടിപിടഞ്ഞെണ്ണിറ്റ എന്റെ മുന്നിൽ കണ്ണുകൾ തുറന്ന് കിടക്കണ ന്റെ പെണ്ണ്.. ന്റെ ശരീരം തളർന്നു… ദൈവം ന്നേ കൈ വിടുവാണോ.. വേറൊന്നുമാകരുതേ ന്ന് ഞാൻ അകമുരുകി പ്രാർത്ഥിച്ചു.ന്റെ സമനില നശിക്കുന്നതായി തോന്നി എഴുന്നേറ്റ് ഓടണമെന്നുണ്ട് ന്നാൽ ശരീരം അതിന് അനുവദിക്കുന്നില്ല.. കണ്ണുകളിൽ മങ്ങൽ ഉളവായി തുടങ്ങിയപ്പോ മനസ്സിലായി ന്റെ കാണുകൾ നിറയുന്നുണ്ട് ന്ന്..

എന്തൊക്കെയോ ഞാൻ വിളിച്ചു പറഞ്ഞ്, അവളെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും കഴിയുനില്ല, നേർവീരമായി ല്ലാം നോക്കി നിൽക്കനെ കഴിഞ്ഞുള്ളു..

 

 

 

 

“” ഇതിനാണോ ടാ.. നീ എന്നോട് ഇത്രയും നേരം മിണ്ടിയത്… ചിരിച്ചത്,, കുസൃതി കാട്ടിയത്…

ന്താ നീ പറഞ്ഞെ മരിക്കില്ലന്നോ… മരിച്ചാൽ ന്റെ ചെക്കൻ ഒറ്റക്കക്കുന്നോ…

ന്നിട്ട് ന്തിനാ പെണ്ണെ ഇപ്പൊ നീ പോയെ..!

ന്തിനാ ഈശ്വര ഇതിനെ നീ എടുത്തേ… വേറൊന്നും ഞാൻ ചോദിച്ചില്ലല്ലോ… ഉവ്വോ. ഇവളെ,,, ഇവളെമാത്രമല്ലേ ഞാൻ ചോദിച്ചുള്ളൂ..

ഇനിയരാ പെണ്ണെ ന്നേ വഴക്ക് പറയാ… ചെവിക്ക് പിടിക്കാ…, കുറുമ്പ് കാട്ടാ…

ഒന്ന് പറഞ്ഞിട്ടെങ്കിലും പോകാതിലായിരുന്നോടി നിനക്ക്.. അവസാനായി ചോദിച്ച ചുംബനം പോലും വാങ്ങാതെ പോകാൻ മാത്രം ന്താ നിനക്ക് ധൃതി … ഏഹ്ഹ്.. ന്നാ പോ… ന്നോട് ഒന്നും പറഞ്ഞിനി വന്നുപോകരുത്… “”

 

 

അടച്ചിട്ട മുറിയിൽ ആരൊക്കെയോ വന്നു നിറയുന്നത് അറിയുന്നുണ്ട്, മുന്നിൽ ജീവനില്ലാതെ കണ്ണ് തുറന്ന് കിടക്കുന്ന രാഖിയെ നോക്കി പിച്ചും പെയ്യും പറയുന്ന അഭിലാഷിനെ ഒരു നിമിഷം എല്ലാരും നോക്കി നിന്നു, കുടി നിന്നവരുടെ കണ്ണുകൾ എല്ലാം ഈറനണിയുന്നുണ്ടായിരുന്നു, അവനെ ഒന്ന് പിടിച്ച് മാറ്റാനോ ആശ്വസിപ്പിക്കാനോ ആർക്കും കഴിയില്ല കാരണം, അവന്റെ മുന്നിൽ ജീവനില്ലാതെ കിടക്കുന്നത് അവന്റെ പാതിയാണ്.. കത്തിയാളുന്ന അഗ്നിക്ക് മുന്നിൽ അവന്റെ താലി യുടെ അവകാശിയായി അവനിലേക്ക് ചേക്കേറിയവളാണ്, ജീവൻ ഉള്ളടത്തോളം നീയെന്റെയാണെന്നും ഞാൻ നിന്റെയാണെന്നും ഈശ്വരനുമുന്നിൽ വാക്ക് കൊടുത്തവർ.. ഇന്ന് ആ ഈശ്വരൻ തന്നെ അവരെ തമ്മിൽ വേർപെടുത്തി., അത്രമേൽ മനോഹരമാകുന്നതൊന്നിനെയും ഒന്നിക്കാൻ ഈശ്വരൻ അനുവദിക്കില്ല ന്ന് പറയുന്നത് എത്ര സത്യമാണ്….!!

 

കുടി നിന്നവർക്കടുത്തായി ഒരുവന്റെ കൈകളിൽ അവന്റെ ഏട്ടത്തിയുടെ ഡയറി ഉണ്ടായിരുന്നു മടക്കിവച്ച ഭാഗത്തു കൂടെ വിരലോടിച്ച അവന്റെ കണ്ണീർ ആ വാക്കുകളെയും പടർത്തി.. അതിങ്ങനെയായിരുന്നു.

 

 

 

“” വേദന കിനിഞ്ഞിറങ്ങും മുൻപേ…
ജീവിതത്തിലെ മറക്കാനാവാത്ത
ഓരോ നിമിഷവും ഇനിതിരിച്ചു
കിട്ടില്ലെന്ന അറിവോടെ-
ഓർത്തെടുക്കും മുൻപേ,

പെട്ടെന്നൊരു നിമിഷത്തിൽ
മരിച്ചുപോകുക എന്നത്
എത്ര മനോഹരമാണ്…

അടുത്ത ജന്മത്തിൽ നിനക്കായി ഞാൻ
കാത്തിരിക്കും, മണ്ണിൽ അലിഞ്ഞാലും
വീണ്ടും തളിർക്കുമെന്ന വാശിയോടെ…

എന്ന് ന്റെ ഏട്ടന്റെ മാത്രം

രേഖു….. ? “”

 

 

അവസാനിച്ചു……

വേടൻ ❤️❤️

 

Updated: July 17, 2023 — 10:14 pm

4 Comments

  1. നിധീഷ്

    കരയിക്കുവാണല്ലോടെ…. ♥️♥️♥️♥️

  2. വെറുതേ കരയിപ്പിച്ചു. കൊല്ലും ഞാൻ.

  3. കഥാനായകൻ

    ആ സൈറ്റിൽ ഇട്ടു വിഷമിപ്പിച്ചു. നി ഇവിടെ വീണ്ടും ഇട്ടു വിഷമിപ്പിക്കുന്നോ ?.

    Saddist ടൈറ്റിൽ മാറില്ല മോനെ ?

Comments are closed.