“” ചീ… വഷളൻ ..
പോ അസത്തെ… ഇയ്യേ.. “”
“‘ ഇപ്പോ ഞാൻ വഷളനോ.. അതുകൊള്ളാല്ലോ..
പ്രമിച്ചു നടന്നപ്പോൾ എന്തൊക്കെയായിരുന്നു ഡി..
അതെല്ലാം പോട്ടെ ഫസ്റ്റ് നെറ്റിൽ നീ ന്നേ ഉറക്കിയോടി പട്ടി…””
“”ന്തൊക്കെ വൃത്തികേടാ ചെക്കൻ പഠിച്ചു വച്ചിരിക്കണേ… ച്ചി..””
ശെടാ പറഞ്ഞില്ല ദേണ്ടേ പെണ്ണാകെ ചുവന്നു തുടുത്തു കിടക്കുന്നു.. നാണം കോണ്ട് ചുവന്ന മുഖമെന്നിലേക്ക് നീളുമ്പോൾ കവിളിൽ നോവിക്കാതെ ഒരുപാട് കുത്ത് കൊടുക്കാൻ ഞാൻ മറന്നില്ല.. പിന്നാ നെറുകിൽ ഒരിക്കൽ
ന്റെ ജീവന്റെ ചുവപ്പ് വീണ ആ നെറുകിൽ അമർത്തി ഒന്ന് ചുംബിച്ചു ചുണ്ടുകൾ വലിക്കുമ്പോൾ ആ മുഖമൊന്ന് ചുരുങ്ങി, അത് കണ്ടവലാതിയോടെ ഞാൻ നോക്കുമ്പോൾ പെണ്ണ് കണ്ണടച്ച് കാണിക്കുന്നു..
പെണ്ണെല്ലാ കുറുമ്പും കാണിക്കാൻ തുടങ്ങി., പണ്ടും എന്തേലും പറഞ്ഞാ മിണ്ടാതെ പാവത്തെ പോലെ നിന്ന് ആ ചുണ്ട് പിളർത്തി പരിഭവം കാണിക്കും, അത് കണ്ട് നില്കാൻ എനിക്കു കഴിയില്ലെന്ന് അവൾക് നന്നായി അറിയാം,
“” എനിക്ക് ഇനി എങ്ങും പോകണ്ട ഏട്ടാ.. എന്നുമി നെഞ്ചിൽ തലചായിച്ചുറങ്ങാൻ പറ്റിയാ മതി.. അത്രയൊക്കെ ഉള്ളൂ ഈ പെണ്ണിന്.. “”
“” സെന്റി അടിക്കാനാ പ്ലാൻ എങ്കിൽ ഉറപ്പാ പെണ്ണെ ചവിട്ടി താഴെയിടും ഞാൻ.. പറഞ്ഞില്ലെന്നു വേണ്ടാ.. “”
“” പിന്നെ ഞാൻ സെന്റി അടിച്ചിട്ടൊന്നുമില്ല.. “”
“” മ്മ് ഇല്ല. …. ഇല്ല.
നീയൊന്ന് റെഡിയായി വാ പല പ്ലാനുകളും മുണ്ടെനിക്.. ഒക്കെ റെഡിയാക്കണം.. ‘”
“” ന്ത്.. ഒന്നുല്ല..
ദേ ചെക്കാ വല്ല കുരുത്തക്കേടും കാണിച്ചാ
അമ്മയോട് പറഞ്ഞ് നല്ല തല്ല് വാങ്ങിത്തരുമേ.. “”
അവൾ കണ്ണുകൊർപ്പിച്ചു.. ചുമ്മാതാ കളിപ്പിക്കാൻ.. അതിനും ആശയുണ്ടെന്ന് എനിക്ക് അറിയരുതോ .
“” ഇല്ലെന്റെ പൊന്നോ… നിക്കെന്നുമി പെണ്ണിനെ കെട്ടിപിടിചിങ്ങനെ കിടന്നാ മതിയേ… “”
ഞാൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ച്, അവളൊന്ന് ചിണുങ്ങി കുറച്ചൂടെ അടുത്തു.
“” നമ്മടെ പണ്ടത്തെ കാലമൊക്കെ ന്ത് രസയിരുന്നു ല്ലെ.. ഇക്കാന്റെ കടേലെ പുളിയച്ചർ, കണ്ണിമാങ്ങാ, കൈതച്ചക്ക മുളകിട്ടത്.. ഹോ പറയുമ്പോളേ വായിലൂടെ കപ്പലോടുന്നു…””
“” ന്നാ ഇങ്ങ് താ… “”
“” ന്ത്… “” അവൾ ഒരുപാട് പുരികം പൊക്കി ന്നേ വകഞ്ഞൊന്ന് നോക്കി…
“” കപ്പല് .. മറിച്ചു വിറ്റാലും ക്യാഷാണെ.. “”
“” നിങ്ങളിങ്ങനെ ചളി അടിക്കാതെ മനുഷ്യാ വേർതെ അല്ല ആ അനു ഇട്ടിട്ട് പോയത്..”!
“” നീ പൊടി പുല്ലേ… “”
“” എടൊ…. ഡോ മനുഷ്യാ..””
“” ന്താടി ഊളെ..””
ന്നേ അവൾ ചുരണ്ടി വിളിച്ചതിഇഷ്ടപെടാതെ, ഞാൻ തിരിച്ചു ചോദിച്ച്,ഉടനെ അവിടുന്നൊരു കള്ള ചിരി.
“” എനിക്കൊരു ബ്രെഡ് ഓംപ്ലേറ്റ് വാങ്ങിതാരോ.. കൊതിയായിട്ടാ പ്ലീസ്.. “”
“” അയ്യെടി നടക്കില്ല.. അതൊക്കെ പിന്നെ .. “”
“” ന്താടോ താൻ ഇങ്ങനെ.. ന്റെ പൊന്നല്ലേ.. ഒരുതവണ ഒരൊറ്റ തവണ.. പ്ലീസ്………….!!””
ഞാൻ ഒന്ന് ചിരിച്ചോണ്ട് പതിയെ എഴുന്നേറ്റ്. ഫുഡ് കൊടുക്കുന്നതിൽ ഇപ്പോൾ യാതൊരു കുഴപ്പമില്ല ന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.. പക്ഷെ പെണ്ണിനെ ഒന്ന് കളിപ്പിക്കണം ന്നേ കരുതിയുള്ളു.
തിരിച്ചു ബ്രെഡ് ഓംപ്ലേറ്റുമായി തിരിച്ചെത്തുമ്പോൾ അവളെന്നെ നോക്കി കിടപ്പുണ്ടായിരുന്നു.
“” ന്നാ.. ഇനിയിപ്പോ ഇത് കാട്ടാഞ്ഞിട്ട് വേണ്ടാ.. “”
“” താങ്ക്സ്.. “”
“” ആയിക്കോട്ടെ.. “” ഞാൻ പതിയെ അവളെ നോക്കി ഇരുന്നു.. ആ കണ്ണുകളിൽ ഇപ്പോ എല്ലാത്തിനോടുമൊരു അത്ഭുതം, ഇടക്ക് ആ ചുണ്ടിനെ തലോടി നാവ് നാനവറിയിക്കുന്നുണ്ട്.
വായിലെക്ക് വച്ചൊരു കടി എടുത്തതും ആ ആ മിഴികൾ അടഞ്ഞു.. പിന്നെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിരിഞ്ഞിറങ്ങുന്നത് ഞാൻ കണ്ടു. അത് മതി എനിക്ക്,
“” കിടക്കണ്ടേ ഡാ.. ഇങ്ങനെ ഓരോന്ന് പറഞ്ഞിരുന്നാൽ ന്റെ കൊച്ചിന് വല്ലസുകോം വരും.. “”
“” കിടക്കണോ ഇപ്പോളെ… “” അവളൊന്ന് ചിണുങ്ങി ചുണ്ടുകൂർപ്പിച്ചു, ഈ കഴിഞ്ഞു പോയ ഓരോ നിമിഷവും ഞാൻ തൊട്ടറിയുകയായിരുന്നു ന്റെ പെണ്ണിന്റെ തിരിച്ചുവരവ്, അല്ലങ്കിൽ അവളുടെ സന്തോഷം.
ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നില്ല അവളെനിക്, എന്നുമവളെനിക്ക് അത്ഭുതമായിരുന്നു, സ്നേഹം കൊണ്ടൊരു മായാജാലം തീർക്കുന്ന അത്ഭുതം
“” പിന്നെ വേണ്ടേ… ബാ… “”
“” ന്നാ എനിക്കി … നെഞ്ചിന്റെ ചൂടറിഞ്ഞു കിടക്കണം ന്ന്.. പറ്റുവോ…?? “”
കരയിക്കുവാണല്ലോടെ…. ♥️♥️♥️♥️
വെറുതേ കരയിപ്പിച്ചു. കൊല്ലും ഞാൻ.
ആ സൈറ്റിൽ ഇട്ടു വിഷമിപ്പിച്ചു. നി ഇവിടെ വീണ്ടും ഇട്ടു വിഷമിപ്പിക്കുന്നോ ?.
Saddist ടൈറ്റിൽ മാറില്ല മോനെ ?
You sadist?