“” ന്തിനാ കേട്ടികൊണ്ട് വരുന്നതിന്റെ താല്ലൂടെ നിനക്ക് വാങ്ങിത്തരുന്നേന്നോർത്ത് വേണ്ടന്ന് വച്ചതല്ലേ ഞാൻ.. “”
അതിനമ്മയും കുട്ടുപിടിച്ചപ്പോ സംഭവം കളർ ആയി.. അവൾക് ഡ്രസ്സ് ചേഞ്ച് ചെയ്യാൻ ഞനോ അമ്മയോ ആണ് നില്കുന്നത് ഇന്ന് അമ്മ ഉള്ളത് കോണ്ട് അമ്മ നോക്കിക്കോളാം ന്നു പറഞ്ഞ്.. ന്നാലും പെണ്ണിന് ഞാൻ ചെയ്യുന്നതാണ് ഇഷ്ടവും. കണ്ണുകൾ കോണ്ട് യാത്ര ചോദിച്ച് അവനോടൊപ്പം മുറി വിട്ട് ഇറങ്ങുമ്പോൾ വല്ലാത്ത സന്തോഷം ന്നേ വന്നു മൂടുന്നതായി തോന്നി.
“” നാളെ വീട്ടിലെക്ക് പോകാന്നാ ഡോക്ടർ പറഞ്ഞെ.. “”
“” മ്മ്.. അവരറിഞ്ഞോ… “”
“” എയ്യ്… എവിടെ മകള് എന്റെ ഒപ്പം ഇറങ്ങി വന്നതിലുള്ള വാശിയിലാ അവര് ഇപ്പോളും.. അമ്മേ വിളിച്ചു ഞാൻ പറഞ്ഞായിരുന്നു.. നാളെ എങ്ങനേലും വരാമെന്നും പറഞ്ഞ്.. പാവം അതെന്ത് ചെയ്യാനാ.””
ആശുപത്രി വരാന്തയിലൂടെ അവനോടൊപ്പം നടന്നു നീങ്ങുമ്പോൾ നാളത്തെ കാര്യത്തെ ഓർത്തായിരുന്നു ഞാൻ, അന്നാ മഴയുള്ള രാത്രിയിൽ എന്റെ ഒപ്പം എല്ലാരും കൺകെ ഇറങ്ങിവന്ന് ന്റെ കൈ പിടിച്ചവൾ, സ്നേഹിക്കുന്ന സമയങ്ങളിൽ ചെറിയ എന്തേലും നിക്ക് ഉണ്ടായാൽ സഹിക്കാത്തവൾ തനിക്കുണ്ടാകുന്ന ചെറിയ തലവേദന പോലും കാര്യമാക്കില.., അവസാനം ജീവന്റെ പതിയാകാൻ മാസങ്ങൾ നിൽക്കേ അവളിൽ ഉണ്ടായ മാറ്റങ്ങൾ കാരണം ആശുപത്രിയിൽ ആകുകയും അവിടുന്ന് അറിഞ്ഞ കാര്യങ്ങൾ എല്ലാം ന്നെയും ന്റെ കുടുംബത്തെയും തളർത്തുന്നതായിരുന്നു. അപ്പോളും കല്യാണം കഴിഞ്ഞില്ലാലോ അവളെ ഒഴിവാക്കികൂടെ ന്നൊരു വാക്ക് എന്റെ കുടുംബത്തിൽ നിന്നും വന്നില്ല. അതെനിക് അവരോടുള്ള ബഹുമാനം കിട്ടിയതേ ഉള്ളൂ. തന്റെ മക്കളെ ക്കൾ ഏറെ എന്റെ അമ്മ അവളെ നോക്കി,സ്നേഹിച്ചു പരിചരിച്ചു.അവളും അമ്മേടെ അല്ലേടാ ന്നായിരുന്നു അവിടുന്നുള്ള മറുപടി.
എല്ലാമറിഞ്ഞപോൾ അവൾ ഒരുപാട് എതിർത്തു ഈ കല്യാണത്തിൽ നിന്ന്, വേറെ ഒരാളെ കെട്ടാൻ എന്നോട് ഒരുപാട് തവണ കെഞ്ചി പറഞ്ഞ്., കഴുത്തിൽ താലി വീഴുന്ന അവസാന നിമിഷം വരെ അവളുടെ ചുണ്ടുകൾ മന്ദ്രിച്ചുകൊണ്ടിരുന്നു, ഞങ്ങൾക്കെല്ലാം ആത്മവിശ്വാസവും പ്രചോധാനവും നൽകിയതുമവളായിരുന്നു, ആദ്യത്തെ കിമോ കഴിഞ്ഞു കലങ്ങിയ കണ്ണിൽ ചിരിയോളിപ്പിച്ചു അവൾ പറഞ്ഞ വാക്കുകൾ അന്നെന്റെ നെഞ്ചിൽ പോറൽ സൃഷ്ടിച്ചിരുന്നു.!
“” ഞാൻ കരുതിയപോലെ അല്ലാട്ടോ ! ജീവൻ പോണ വേദനയാ.. മരിച്ചല്ലോന്ന് കൂടി ചിന്തിച്ചുപോകും.. പക്ഷെ ഞാൻ പോയാ പിന്നേ ന്റെ ചെക്കൻ ഒറ്റക്കാവുല്ലേ.. പിന്നെ ഞാൻ എന്ത് വിശ്വസിച്ചാ മരിക്യാ..””
വാക്കുകളിലായിരുന്നു എനിക്ക്, നിർവീരമായി നിൽക്കനെ എനിക്ക് സാധിച്ചുള്ളൂ. ദൈവമേ ന്തിന് നീ ഈ പെണ്ണിനോട് ഇത്രയും ക്രൂരനാകുന്നു, ശെരിക്കും … ശെരിക്കും നിയുണ്ടോ…?
ആദ്യമൊക്കെ അവൾ
“” ന്തിനാ നിങ്ങൾക്ക് ഈ അസുഖം പിടിച്ചവളെ..,
കൊള്ളൂല്ല ഏട്ടാ ഒന്നിനും ന്നെകൊണ്ട് കഴിയില്ല, അമ്മയാകാൻ, ഭാര്യയാകാൻ ഒന്നിനും.. എല്ലാമറിഞ്ഞിട്ടും എന്തിനാ ഈ വിഴുപ്പിനെ ഇങ്ങനെ ചുമക്കുjന്നെ.. “”
ചിരിച്ചുകൊണ്ട് തുടങ്ങുന്ന അവളുടെ വാക്കുകൾ കരച്ചിലിൽ അവസാനിക്കും ആദ്യമൊക്കെ ഞാൻ പ്രതികരികുമായിരുന്നു പിന്നേ ഞാൻ അത് മൈൻഡ് അകത്തേയായപ്പോ അവളും അത് മടുത്തു.
ഇടക്കാ സ്നേഹം കാണുമ്പോൾ ദൈവത്തോട് കെഞ്ചിപറഞ്ഞിട്ടുണ്ട് ന്റെ പ്രാണനെ എന്നിൽ നിന്നും നീയായി അകറ്റരുതേ ന്ന്, എന്തായാലും നീ അത് കേട്ടുല്ലോ.. മതിയെനിക് അത് മതി.
“” നിന്റെ വർക്ക് അറ്റ് ഹോം ഇങ്ങനെ പോണ്.. “”
“” മ്മ് കുഴപ്പമില്ല,, ന്നാലും ഒന്നുരണ്ടു തവണ അവിടെ വരെ പൊയ്‌വരണം, അതിന് പെണ്ണ് സമ്മതിച്ചത് തന്നെ അമ്മയും ഡോക്ടറും പറഞ്ഞിട്ടാ.. “”
“” കഴിയുന്നുണ്ടാവില്ലേടാ., നിന്നെ കാണണ്ടിരിക്കാൻ.
പേടിയാ അതിന് നിന്റെ കാര്യത്തിൽ “”
“” ഇനിയിപ്പോ ഒരു കൊട്ടലുമില്ലാതെ നോക്കണം അതിനെ, “”
ന്റെ സ്വരം ഇടറിയതും അവനെന്നെ കൊണ്ട് മുന്നോട്ടേക്ക് നടന്നു, തിരിച്ചു മുറിയിൽ എത്തിയപ്പോ അവളെ തുടച്ചു ഡ്രസ്സ് എല്ലാം മാറ്റി സുന്ദരി അക്കിട്ടുണ്ട്.
“” നാളെ പോവാട്ടോ നമ്മക്ക് നമ്മടെ വീട്ടിക്ക്.. “”
ഞനാ തലയിലൂടെ ഒന്നുഴിഞ്ഞു അവളെ ചേർത്ത് പിടിച്ച്. ഒന്നുമൂളി അവളൊന്നുടെ ന്നോട് ചേർന്നു.
“” ന്നാ നിങ്ങള് പ്രണയിക്ക്, ഞാനും തള്ളയും കൂടെ അങ്ങ് പോവാ.. എടാ ന്തേലും ഉണ്ടേൽ വിളി.. “”
അവനൊന്നു ചിരിച്ചു അമ്മേടെ തോളിലൂടെ കൈയിട്ട് മുറിക്ക് വെളിയിലേക്ക് നടന്നു.
“” ഏട്ടാ ന്റെ അസുഖം മുഴുവൻ മാറിയോ.. ഇനി വരൂല.. “”
“‘ ഇല്ലെടാ.. ന്റെ പൊന്നിന് ഇനി ഒന്നും വരൂല
ക്കെ ഭേദായി.. ഇനി ന്റെ മോൾക്ക് ഒരസുഖം വരാനും ഞാൻ സമ്മതിക്കില്ല..””
“” സത്യായിട്ടും… “”
ആ കണ്ണുകൾ ഒരുപാട് നാളുകൾക്കു ശേഷം വിടരുന്നത് ഞാൻ കണ്ടറിഞ്ഞു, ആ കവിളിൽ ചുവപ്പിന്റെ പാടുകൾ തെളിയുന്നതും ഞാൻ കണ്ടു, കുസൃതി ആ കണ്ണുകളിൽ ഓളം വെട്ടുന്നു.. അവളെന്റെ പഴയ രാഖി ആവുന്നു.
“” പിന്നല്ലാതെ.. ഇനി ന്റെ കൊച്ചിന് ഒന്നും വരില്ലെന്നേ.. നമ്മളിനി ഒരുപാട് സ്ഥാലത്തു പോകും ഒരുപാട് ആളുകളെ കാണും, ന്റെ കൊച്ചിന് വേണ്ടതെല്ലാം നമ്മള് വാങ്ങും അങ്ങനെ അങ്ങനെ നമ്മള് ജീവിക്കും.. “”
“” ഏട്ടന് ന്താ എന്നിൽ ഏറ്റവും ഇഷ്ടപ്പെട്ടത്.?? “”
അതൊരു ചോദ്യമായിരുന്നു കണ്ട അന്നുമുതൽ ഈ നിമിഷം വരെ അവളെ എന്നിൽ ലായിപ്പിക്കാൻ തക്ക കാരണം ഇന്നേ വരെ ഞാൻ അവളോട് പറഞ്ഞിട്ടില്ല ,
സീനിയേഴ്‌സിന്റെ അടുത്തുനിന്നു രക്ഷപെടാൻ ചുറ്റുമോടിയ ആ കൂവള മിഴികൾ എന്നിൽ തറഞ്ഞു നില്കുന്നത് ഞാൻ അമ്പരപ്പോടെ നോക്കിനിന്നു, ആ കണ്ണിന്റെ തിളക്കത്തിൽ അല്ലകിൽ ആ നോട്ടത്തിന്റെ തീക്ഷണയിൽ ഞാൻ കുടുങ്ങുകയായിരുന്നു.. അന്നാ നോട്ടത്തിന് മുന്നിൽ അടിയറവു പറഞ്ഞവൻ ആണ് ഞാൻ. പിന്നീട് അവളെ എന്നിലേക്ക് അടുപ്പിച്ചത് അതായിരുന്നു, അത് മാത്രമായിരുന്നു
“” അതിപ്പിന്നെ..,
നീ ശ്വസിക്കുന്നതെനിക് ഒരുപാട് ഇഷ്ടവാ..
അന്നേരമാണ് നിന്റെ കണ്ണുകൾ പിടക്കുന്നത് ഞാൻ കൂടുതലായ് കാണുന്നെ.. “”
കരയിക്കുവാണല്ലോടെ…. ♥️♥️♥️♥️
വെറുതേ കരയിപ്പിച്ചു. കൊല്ലും ഞാൻ.
ആ സൈറ്റിൽ ഇട്ടു വിഷമിപ്പിച്ചു. നി ഇവിടെ വീണ്ടും ഇട്ടു വിഷമിപ്പിക്കുന്നോ ?.
Saddist ടൈറ്റിൽ മാറില്ല മോനെ ?
You sadist?