രമിത 2& 3⚡️?❤️⚡️ [MR WITCHER] 128

“എന്നാലും ഇത്രയും തല്ലാൻ മാത്രം എന്നാ ഇതിൽ ”

“ഓഹോ.. അപ്പോൾ എന്നെ ആ കാർ ഇടിച്ചു ഇട്ടിരുന്നേൽ സർ ഇതും പറയുമോ… സർ വെറുതെ പോയ എന്നെ ഇവന്മാർ കേറി ചൊറിയാൻ വന്നതാണ് ഇന്നലെ മുതലേ… ഞാൻ ഇന്നലെ പറഞ്ഞാണ് പ്രേശ്നത്തിന് താല്പര്യം ഇല്ലെന്നു ഇവന്മാർക്ക് കിട്ടിയോ തീരു എന്ന് വന്നു ചോദിച്ചു വാങ്ങിയതാണ്….
ഇനിയും ഇവന്മാർ പ്രശ്നം ഉണ്ടാക്കാൻ വന്നാൽ ഇത് പോലെ തന്നെ ഞാൻ ഇനിയും പ്രതികരിക്കും ”

“ഇനി സർ ഇതിന്റെ പേരിൽ ആക്ഷൻ എടുക്കുവാണേൽ ഇവന്മാർക്കും സെയിം ആയിരിക്കണം.. അല്ലെങ്കിൽ ബാക്കി ഞാൻ അപ്പോൾ നോക്കും ”

ഞാനും നന്നായി കലിപ്പിച്ചു തന്നെ പ്രിൻസിപാലിനോട് പറഞ്ഞു.. ചേട്ടൻ ഇനി ഒന്നും പറയണ്ട എന്ന് പറഞ്ഞു എന്നെ വിലക്കി…. ഞാൻ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു.. അവന്മാരുടെ തന്തമാറും എന്നെയും പ്രിൻസിപാലിനെയും നോക്കി നിന്നു..

” നിങ്ങൾ വീഡിയോ കണ്ടല്ലോ.. നിങ്ങളുടെ മക്കൾ ആണ് വണ്ടി കൊണ്ട് ഇടിക്കാൻ പോയി പ്രശ്നം ഉണ്ടാക്കിയത്… ഇവനെ അടിച്ചപേരിൽ ആക്ഷൻ എടുത്താൽ ഇവന്മാർക്കും അത് തന്നെ ചെയ്യണ്ടി വരും.. അത് കൊണ്ട് ഈ തവണ വിടുന്നതാ നല്ലത് ”

“എന്നാൽ താൻ എന്തോ ചെയ്… ഞങ്ങൾ പുറത്തു വച്ചു ഇവനെ കണ്ടോളാം ”
തന്തമാർ പറഞ്ഞു…

“അത് നിങ്ങൾ എന്തോ ചെയ്…. എന്നെ acp രാജൻ വിളിച്ചിരുന്നു ഈ കാര്യത്തിൽ.. നിങ്ങളെ പറ്റി പറഞ്ഞിരുന്നു.. അപ്പോൾ അദ്ദേഹം പറഞ്ഞു നിങ്ങളെ നന്നായി അറിയാം ഇതിന്റെ പേരിൽ എന്തേലും പ്രശ്നം ഉണ്ടാക്കാൻ പോയാൽ പഴയ കേസ് കുറെ ബാക്കി ഉണ്ട്. എല്ലാത്തിനെയും പിടിച്ചു അകത്തിടും എന്ന് പറഞ്ഞു ”

പ്രിൻസിപ്പലിന്റെ വായിൽ നിന്നും രാജൻ സർ പറഞ്ഞ കാര്യം കേട്ടതും അവന്മാരുടെ തന്തമാർ ഒന്ന് ഞെട്ടി… അവന്മാർ ഒന്ന് വിരണ്ട പോലെ തോന്നി.. പഴയ വല്ല വലിയ പ്രേശ്നങ്ങളും ആവും.. അവന്മാർ ഒന്നും പറഞ്ഞില്ല പിന്നെ..

“അപ്പോൾ എങ്ങനെ സർ ഈ പ്രശ്നം ഇവിടെ വിടുക അല്ലേ……. എങ്കിൽ ആ പരാതി പിൻവലിക്കാമല്ലോ ”

പ്രിൻസിപ്പൽ ചോദിച്ചത് അവർ തലയിട്ടി എന്നെ ഒന്ന് രൂക്ഷമായി നോക്കിട്ടു അവന്മാരെയും വിളിച്ചു പുറത്തു പോയി…അവന്മാർ ഒരു പകയുള്ള കണ്ണുമായി എന്നെ നോക്കി ഇറങ്ങി പോയി …

അത് ഒക്കെ കണ്ടപ്പോൾ എനിക്ക് പെട്ടന്ന് ചിരി വന്നു.. എന്റെ ചിരികണ്ടു ചേട്ടൻ എന്നോട് മിണ്ടാതിരിക്കാൻ പറഞ്ഞു…

“താൻ ചിരിക്കണ്ട.. എപ്പോഴും ഇങ്ങനെ ഉണ്ടായിന്നു വരില്ല… അത് കൊണ്ട് മാറിയത്തിക്കു പഠിക്കാൻ നോക്ക്… മ്മ് പൊക്കോ ”

“സർ എനിക്കു വേറെ ഒന്നും പറയാൻ ഇല്ല… ഞാൻ അനാവശ്യം ആയി പ്രശ്നം ഒന്നും ഉണ്ടാക്കില്ല ”

ഞാൻ അതും പറഞ്ഞു ചേട്ടനെയും വിളിച്ചു പുറത്തു ഇറങ്ങി..

“ഡാ രാജൻ സർ ഉള്ളോണ്ട് രക്ഷ പെട്ടു.. എന്നാലും നീ ഇമ്മാതിരി ഇടി ആട ഇടിച്ചേ.. പാവം ആ പയ്യന്മാർ ”

“ഒന്ന് പോ ചേട്ടാ….. ഞാൻ മാറിയത്തിക്കു തൊട്ടു കൂടി ഇല്ല ”

“എന്നാ ശെരിയെടാ ഞാൻ ബാങ്കിൽ ഹാഫ്ഡേ ലീവ് എടുത്ത്… ഇനി വീട്ടിൽ പോകുവാ.. നീ വൈകിട്ട് വാ.”

“ശെരി ചേട്ട…. പിന്നെ ചേട്ടത്തിയോടും അമ്മയോടും പറയണ്ട…. അവർ അടിച്ചു എന്റെ പുറം പൊളിക്കും ??”

“തത്കാലം പറയുന്നില്ല… നീ ക്ലാസ്സിൽ പോകാൻ നോക്ക് ”

ചേട്ടൻ അതും പറഞ്ഞു പോയി…. ഞാൻ അതും നോക്കി നിന്നു ചേട്ടൻ എന്തൊരു കൂൾ മനുഷ്യൻ ആണ്.. ഞാനോ.?. ചേട്ടനെ പോലെ ഒക്കെ ആയാൽ മതിയായിരുന്നു.
ഞാൻ അതും ആലോചിച്ചു ക്ലാസ്സിൽ പോയി… ഡോർ കടന്നു ചിരിച്ചു വരുന്ന എന്നെ കണ്ടു എല്ലാരും ഒരു അത്ഭുതത്തോടെ നോക്കി ഇരിന്നു… വിനിത ഇപ്പോഴും എന്നെ നോക്കി ഇരിക്കുന്നു.. മുഖത്തു ഒരു വല്ലാത്ത ഭാവം ദേഷ്യം ആണോ.. എന്തോ.. എന്ത് മലരും ആകട്ടെ…

3 Comments

  1. ഞാൻ അവിടെ കണ്ടതാ പക്ഷേ വായിക്കാൻ പറ്റിയില്ല .അവിടെ വായിച്ച് ഇവിടെ കമൻ്റ് ഇട്ടോളാം ?

    1. Evide kandu

  2. kadha nannaayittundu, nalla flow. waiting for the remaining part

    aksharathettukal shradhichaal nannaayirikkum ennoru apeksha.

Comments are closed.