രമിത 2& 3⚡️?❤️⚡️ [MR WITCHER] 128

അങ്ങനെ ആദ്യ രണ്ടു പിരീഡ് കഴിഞ്ഞു ഇന്റർവെൽ ടൈമിൽ ഞാനും കിരണും പുറത്തോട്ടു ഇറങ്ങി… അപ്പോൾ പിന്നിൽ നിന്നും

“ഹായ്. ഗോകുൽ. ”

ഞാൻ തിരിഞ്ഞു നോക്കി എന്റെ ക്ലാസ്സിൽ ഉള്ള കുട്ടി തന്നെ ആണ്… അവൾ എന്റെയും കിരണിന്റെ യും അടുത്ത് വന്നു കൈ തന്നു പരിചയപെട്ടു..

“ഹായ് ഞാൻ വിനിത ”

അവൾ ഞങ്ങളോട് സംസാരിക്കാൻ തുടങ്ങി.. എന്നാലും ഞാൻ വലിയ മൈൻഡ് ഒന്ന് കൊടുക്കാതെ വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ സംസാരിച്ചു.. അത് അവൾക്കും മനസ്സിലായി കാണണം….അവൾ ക്ലാസ്സിൽ വച്ചു പലതവണ എന്നെ നോക്കിയത് ഞാൻ ശ്രെദ്ധിച്ചതാണ്..

കുറച്ചു നേരം സംസാരിച്ചു അവൾ പോയി.. ബ്രേക്ക്‌ കഴിഞ്ഞതും ഞങ്ങളും പോയി.
അന്നത്തെ ക്ലാസ് പിന്നെ വലിയ സംഭവം ഒന്നും ഇല്ലാതെ തന്നെ മുന്നോട്ടു പോയി.

ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ഞാൻ ബാഗും എടുത്തു പോകാൻ ആയി ഇറങ്ങി….. അപ്പോഴും വിനിത ഇടയ്ക്കു എന്നെ നോക്കുന്നുണ്ടായിരുന്നു.. ഞാൻ അത് മൈൻഡ് ചെയ്യാതെ പോയി കൂടെ കിരണും.. ഞാൻ ബൈക്ക് എടുത്തു പോകാൻ നിന്നതും അവൻ എന്നെ തന്നെ നോക്കി ആ മരത്തിന്റെ ചുവട്ടിൽ ഉണ്ടായിരുന്നു.. ഞാൻ അത് കാര്യം ആക്കാതെ വീട്ടിൽ പോകാൻ ഇറങ്ങി…

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

“ഡാ എന്നാലും അവൻ ഇന്ന് നമ്മളെ നാണം കെടുത്തിലെ.. എന്റെ കാലാണ് പോയത് .. പുല്ലു ഇപ്പോഴും നല്ല വേദന ഉണ്ട്… ഡാ വരുന്നേ നീ എന്താ ഒന്നും മിണ്ടാതെ.”

” ഡാ നമ്മൾ കുറെ കൊല്ലം ആയില്ലേ ഒരുമിച്ചു.. നമ്മൾക്കിട്ട് ഉണ്ടാക്കിട്ട് ആരേലും നേരെ പോയിട്ടുണ്ടോ.. നീ വിട് സമയം ഉണ്ടല്ലോ.. ”

“ഡാ എന്ത് സമയം.. നാളെ തന്നെ അവനു പണി കൊടുക്കണം.. ഇല്ലേൽ ശെരി ആവില്ല…”

“നീ അടങ്ങു നാളെ അല്ലേ… അപ്പോൾ ശരി ആക്കാം.. ഇപ്പോൾ വാ പോയി രണ്ടെണ്ണം അടിക്കാം… അപ്പോൾ ഒക്കെ ആകും.”

അതും പറഞ്ഞു വരുണും ബാക്കി 3 പേരും പോകാൻ ഇറങ്ങി… നാളെ ഗോകുലിനു പണി കൊടുക്കും എന്ന് വിചാരിച്ചു.. കാരണം അവർക്കറിയാം ഈ കോളേജിൽ അവന്മാർ എന്ത് കാണിച്ചാലും പ്രശ്നം ആകില്ല എന്ന്.. തന്തമാരുടെ പിടിപാട് അതെല്ലാം തേച്ചു മച്ചു കളയും..

⚡️⚡️⚡️⚡️⚡️⚡️⚡️

ഞാൻ വണ്ടി വച്ചു അകത്തോട്ടു പോയി.. ഹാളിൽ അമ്മ ഹാളിൽ ഇരുന്നു tv കാണുന്നു.. ഞാൻ നേരെ പോയി അമ്മയുടെ മടിയിൽ കിടന്നു.. ചേട്ടനും ചേട്ടത്തിയിം വന്നിട്ടില്ല.. ഞാൻ അമ്മയുടെ മടിയിൽ കിടന്നപ്പോൾ അമ്മ എന്റെ മുടിയിൽ തലോടി കൊണ്ടിരിക്കുന്നു ക്ലാസ്സിലെ വിശേഷം ചോദിച്ചു പ്രശ്നം ഒഴിച് ബാക്കി എല്ലാം ഞാൻ അമ്മയോട് പറഞ്ഞു….

“മോനെ പോയി കുളിച്ചിട്ട് വാ ഞാൻ ചായ ഇട്ടു തരാം…..”

അമ്മ അതും പറഞ്ഞു അകത്തോട്ടു പോയി… ഞാൻ നേരെ മുറിയിൽ പോയി കുളിച്ചിട്ട് വന്നു.. അപ്പോഴേക്കും ഏട്ടത്തി വന്നിരുന്നു.. ഞാൻ ചായ കുടിക്കുമ്പോൾ എന്നോട് കാര്യങ്ങൾ ചോദിച്ചു ഞാൻ അമ്മയോട് പറഞ്ഞപോലെ ചേട്ടത്തിയോടും പറഞ്ഞിട്ട്.. നേരെ പുറത്ത് പോയി ഞങ്ങളുടെ ഗ്രൗണ്ടിൽ പോയി ഇരുന്നു.. ഇത് ഇപ്പോൾ സ്ഥിരം ആണ്. വൈകുന്നേരം ഗ്രൗണ്ടിൽ പോയിരിക്കുന്നത്. കളിക്കാൻ ഒന്നും ഇറങ്ങില്ല..

അവിടെ ചുമ്മാ കളിയും നോക്കി ഇരിക്കും.2 വർഷം മുൻപ് വരെ എന്നോടൊപ്പം എന്റെ ഫ്രണ്ട് കിച്ചു ഉണ്ടായിരുന്നു.. ഇപ്പോൾ അവൻ ഇല്ല
( മരിച്ചതല്ല കേട്ടോ……… ഞാൻ ഇടിച്ചു ഒട്ടിച്ചതാ… കൂടെ നിന്ന് ചതിച്ചപ്പോൾ ഞാൻ അടിച്ചു.. നന്നായി അടിച്ചു അതിൽ പിന്നെ അവൻ അവന്റെ അച്ഛന്റെ കൂടെ ദുബൈയിൽ ആണ്.. അവന്റെ വീട്ടിലുകാരുമായി പ്രശ്നം ഒന്നും ഇല്ല.. അവർക്കു ഞാൻ ഇപ്പോളും മോനെ പോലെ ആണ്…….. അത് വഴിയേ പറയാം )

3 Comments

  1. ഞാൻ അവിടെ കണ്ടതാ പക്ഷേ വായിക്കാൻ പറ്റിയില്ല .അവിടെ വായിച്ച് ഇവിടെ കമൻ്റ് ഇട്ടോളാം ?

    1. Evide kandu

  2. kadha nannaayittundu, nalla flow. waiting for the remaining part

    aksharathettukal shradhichaal nannaayirikkum ennoru apeksha.

Comments are closed.