ഞാൻ നേരെ ക്ലാസ്സ് കണ്ടുപിടിച്ചു അകത്തു കയറി നേരെ അകത്തു കയറിയതും ആദ്യം ഞാൻ കണ്ടതു നേരത്തെ കരഞ്ഞു കൊണ്ട് പോയ ആ കൊച്ചിനെ……. എന്തോ ഞാൻ അവളെ നോക്കി നിന്ന് കാരണം അത്ര സുന്ദരി ആയിരുന്നു അവൾ. നല്ല ഭംഗി ഉള്ള കണ്ണുകൾ എന്നെ ആദ്യം അകർശിച്ചത് ആ കണ്ണുകൾ തന്നെ ആണ്.. എന്നാലും ഞാൻ അധികം നോക്കാതെ നേരെ നടന്നു പോയി.. കാരണം ഇപ്പോൾ ഞാൻ അങ്ങനെ ആരോടും കുട്ടു കൂടാറില്ല.. കാരണം നല്ല ഒരു കലക്കൻ പണി കിട്ടി അത് വഴിയേ പറയാം.
ഞാൻ നേരെ ഒരു ബഞ്ചിൽ പോയി ഇരുന്നു ക്ലാസ്സ് ആകെ നോക്കി. വളരെ കുറച്ചു കുട്ടികളെ അപ്പോൾ ഒള്ളു ക്ലാസ് തുടങ്ങാൻ ഇനിയും സമയം ഉണ്ടല്ലോ അപ്പോൾ വരുമായിരിക്കും….. ഞാൻ മൊത്തത്തിൽ നോക്കി ഒന്ന് രണ്ട് പെൺകുട്ടികൾ എന്നെ നോക്കുന്നുണ്ട്.. എന്നാലും ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല…….
കുറച്ചു കഴിഞ്ഞപ്പോൾ ഒരു പയ്യൻ എന്റെ ബഞ്ചിൽ തന്നെ വന്നിരിന്നു. എന്നെ നോക്കി ചിരിച്ചിട്ട്
” ഹായ്. ഞാൻ കിരൺ ”
“ഹായ് കിരൺ.. ഞാൻ ഗോകുൽ ”
ഞാൻ അവനെ നോക്കി കണ്ടാൽ തന്നെ അറിയാം ഒരു പാവം പയ്യൻ…
“ഞാൻ കണ്ടു ബ്രോ. രാവിലെ വന്ന ഉടൻ തന്നെ ആ വരുൺ ന്റെ ഗാങ് ആയിട്ട് കോർത്തു അല്ലേ ”
അവൻ ചിരിയോടെ പറഞ്ഞു..
“ഓ.. അവന്റ പേര് വരുൺ എന്നാണോ.. അവന്മാർ പേര് പറഞ്ഞില്ല..”
ഞാനും ചിരിച്ചു
“അവന്മാർ പ്രശ്നം ആണ് ബ്രോ. ഇവിടത്തെ വലിയ പാണക്കാരുടെ മക്കൾ ആണ് അതിന്റ അഹങ്കാരം ആണ്…. ബ്രോ സൂക്ഷിച്ചോ അവമാർ എന്തേലും cheyyum”
“ഞാനും ഒന്നിനും പോയില്ലേടാ.. അവൻ അല്ലേ ഇങ്ങോട്ട് വന്നത്.. ഇനിയും വരട്ടെ ബാക്കി അപ്പോൾ കൊടുക്കാം.”
“അത് അവമ്മാര് സ്ഥിരം ഇങ്ങനെ ആണ്. ബി. Com ചെയ്യുമ്പോൾ മുതൽ.. ഇപ്പോൾ ഇവിടെയും..”
“നിനക്ക് അറിയാമോ അവന്മാരെ?”
“അറിയാം… ഞാനും അവർ പഠിച്ച കോളേജ് ആണ് പഠിച്ചത്.. അവർ സീനിയർ ആയിരുന്നു.. അവിടെയും ഇവന്മാർ പ്രേശ്നക്കാർ ആയിരുന്നു…. ബ്രോ വരുന്നതിനു മുൻപ് ദേ ഇരിക്കുന്ന കൊച്ചിനെ അവന്മാർ കരയിച്ച വിട്ടത്…… അവൾ ആണേൽ കരഞ്ഞോണ്ട് ഓടുന്ന കണ്ടു… അവളുടെ കൈയിൽ ഒക്കെ അവന്മാർ കയറി പിടിച്ചു ”
അവൻ അതും പറഞ്ഞു അവളെ ചുണ്ടി കാണിച്ചു.. ഞാനും നോക്കി നേരത്തെ കണ്ടാകുട്ടി……. അവൾ കരഞ്ഞു പോകുന്നത് കണ്ടപ്പോൾ തന്നെ വിഷമം ആയതാ.. എന്തായാലും അവന്മാർക്ക് രണ്ടെണ്ണം കൊടുക്കേണ്ടതായിരുന്നു.. ഇനിയും ടൈം ഉണ്ടല്ലോ.. എന്തായാലും അവന്മാർ ഇനിയും വരും…….
അപ്പോൾ തന്നെ ബെല്ലടിച്ചു
ടീച്ചർ കയറി വന്നു……ക്ലാസ്സിൽ ആകെ 40 നു അകത്തു കുട്ടികളെ ഒള്ളു അതിൽ 10 ആൺകുട്ടികൾ ബാക്കി പെനുകുട്ടികളും ആയിരുന്നു……
“ഹായ് സ്റ്റുഡന്റസ്… എന്റെ പേര് രേവതി. നിങ്ങളുടെ അക്കൗണ്ടസി ടീച്ചർ ആണ്.. ഇന്ന് ഫസ്റ്റ് ഡേ അല്ലേ…. അപ്പോൾ എല്ലാരും ഒന്ന് സ്വയം പരിചയപെടുത്തു…..
ഓരോകുട്ടികളും സ്വയം പേരും ഡീറ്റൈൽസും പറയാൻ തുടങ്ങി… ഞാനും കിരണും എല്ലാം പറഞ്ഞു….
അവളുടെ അടുത്ത് എത്തിയപ്പോൾ എന്തെന്നറിയില്ല അവളുടെ പേരറിയാൻ ഒരു ആകാംഷ…..അവളോട് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഒന്നും അല്ല… എരെയും പ്രേമിക്കാൻ ഉള്ള താല്പര്യവും ഇല്ല…. എന്നാലും ആ സുന്ദരിയുടെ പേരറിയാൻ ഒരു ഇത്……. ?
“എന്റെ പേര് രമിത……. വീട് കൊല്ലം ആണ് ഇവിടെ ഹോസ്റ്റലിൽ ആണ് താമസം.. വീട്ടിൽ അമ്മ അച്ഛൻ.. എല്ലാരും ഉണ്ട് ”
അവൾ അവളുടെ മധുരമായ ശബ്ദത്തിൽ എല്ലാരോടും പറഞ്ഞു…. ഞാനും അവളെ നോക്കി ഇരിന്നു. എന്നാലും ഞാനും അങ്ങോട്ട് അധികം ശ്രെദ്ധിക്കാൻ നിൽക്കാതെ കിരണിനോട് സംസാരിച്ചു ഇരുന്നു..
ഞാൻ അവിടെ കണ്ടതാ പക്ഷേ വായിക്കാൻ പറ്റിയില്ല .അവിടെ വായിച്ച് ഇവിടെ കമൻ്റ് ഇട്ടോളാം ?
Evide kandu
kadha nannaayittundu, nalla flow. waiting for the remaining part
aksharathettukal shradhichaal nannaayirikkum ennoru apeksha.