രമിത 2& 3⚡️?❤️⚡️ [MR WITCHER] 128

ഒരു നിമിഷം സോബോധം വീണ്ടെടുത്ത ഞാൻ അവളെ എന്നിൽ നിന്നും അടർത്തു മാറ്റി.. അടുത്ത നിമിഷം എന്റെ കൈ അവളുടെ കവിളത്തു പതിച്ചു.. ക്ലാസ്സിലെ എല്ലാ കുട്ടികളും അത് കണ്ടു ഒന്ന് ഞെട്ടി തരിച്ചു പോയി….
അടി കൊണ്ട അവൾ നേരെ ഡെസ്കിൽ പോയി വിഴുന്നു

“ഡി നിന്റെ ഒക്കെ പുറകെ മണപ്പിച്ചു നടക്കാൻ കുറെ അവന്മാർ കാണും.. നീ എന്നെ ആ കൂട്ടത്തിൽ കാണാല്ലോ മോളെ..”

അതും പറഞ്ഞു ഞാൻ ക്ലാസിനു വെളിയിൽ ഇറങ്ങി…. ഞാൻ നേരെ പാർക്കിന്നു അടുത്ത് പോയി ഇരുന്നു… കിരണും കൂടെ വന്നു..

“ഡാ എന്ത് പണിയ കാണിച്ചേ…… ഇത്രയും വേണ്ടിയിരുന്നില്ല ”

ദേഷ്യം അടങ്ങിയപ്പോൾ എനിക്കും അത് തന്നെ ആണ് തോന്നിയത്… അടിക്കണ്ടായിരുന്നു.. ഇനി എന്തൊക്ക പൊല്ലാപ്പാണോ വരാൻ പോകുന്നെ ഈ കേസിന് എന്തായാലും രാജൻ സർ ഹെല്പ് ചെയ്യില്ല… എന്താണാവോ വരാൻ പോകുന്നെ….

“ശെരിയാ ഇത്രയും വേണ്ടിയിരുന്നില്ല. ഇനി ഇപ്പോൾ എന്താണ് വഴി ”

“എനിക്ക് അറിയില്ല…. പണി കിട്ടാൻ ചാൻസ് ഉണ്ട്.”

നോക്കിയപ്പോൾ വരുണും ഗാങ്ങും ഓടിപിടിച്ചു വരുന്നു… വരുണിന്റ മുഖത്തു നല്ല ദേഷ്യം ഉണ്ട്..ഇത് എന്താ സംഭവം എന്ന് ആലോചിച്ചു ഞാനും കിരണും നോക്കി ഇരുന്നു…. കാരണം ഇവന്മാരും ആയിട്ട് പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ… ഞങ്ങളുടെ അടുത്ത് വന്നു.. അവന്റ വരവ് ഒരു പന്തികേട് തോന്നി..

വന്നപാടെ അവൻ എന്നെ അടിക്കാൻ ആയി കൈ ഓങ്ങി.. ഞാൻ അത് എന്റെ കൈ കൊണ്ട് പിടിക്കുകയും ചെയ്തു.

“നീ എന്റെ പെങ്ങളെ തല്ലും അല്ലേടാ ”

അത് കേട്ട ഞാനും കിരണും ഒന്ന് ഞെട്ടി.. വിനിത ഇവന്റെ അനിയത്തി ആണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.. അത് ഞങ്ങൾക്ക് പുതിയ ഒരു അറിവായിരുന്നു…..
അവൻ ദേഷ്യത്തിൽ നിന്നു വിറക്കുക ആയിരുന്നു.. അത് കണ്ടപ്പോൾ എനിക്കും ദേഷ്യം വന്നു.. പക്ഷെ ആരൊക്കയോ കൂടി ഞങ്ങളെ പിടിച്ചു മാറ്റി….

അവൻ ഇപ്പോഴും ദേഷ്യം കൊണ്ടി തുള്ളുക ആയിരുന്നു…

“നീ എന്തിനാടാ എന്റെ അനിയത്തിയെ തല്ലിയത്.. നിന്നെ ഇന്ന് ഞാൻ കൊല്ലും ”

എനിക്കും നല്ല ദേഷ്യം വന്നു

“ഡാ നിന്റെ പെങ്ങൾക്ക് അത്ര മൂത്തു നിൽക്കുക ആണേൽ.. അവളെ പിടിച്ചു കെട്ടിച്ചു വിട്.. അല്ലതെ ആണുങ്ങളുടെ മണ്ടേക്കു കേറാൻ വരരുത്…”

ഞാനും വിട്ടു കൊണ്ടുക്കാൻ പോയില്ല . നല്ല കലിപ്പിൽ തന്നെ ഞാനും പറഞ്ഞു…

“എന്താടാ എന്റെ പെങ്ങളെ പറ്റി പറഞ്ഞെ..”

“അത് പോയി നിന്റെ പെങ്ങളോട് ചോദിക്ക് അവൾ പറഞ്ഞു തരും ”

ഈ സമയം അവിടെ ഒരുപാടു കുട്ടികൾ ഉണ്ടായിരുന്നു… നോക്കിയപ്പോൾ പ്രിൻസിപളും ടീമും പ്രശ്നം അറിഞ്ഞു അങ്ങോട്ട്‌ ഓടി വന്നു…… എന്നെ നല്ല കലിപ്പിൽ നോക്കിട്ടു… പിള്ളേരോട് ക്ലാസ്സിൽ പോകാൻ പറഞ്ഞു…..

എന്നെയും വരുന്നിനേയും വിളിച്ചു ഓഫീസ് റൂമിൽ കൊണ്ട് പോയി.. അവിടെ വിനിത നിൽക്കുന്നുണ്ടായിരുന്നു…

“ഡാ കഴിഞ്ഞ വട്ടം നിന്നോട് ഞാൻ പറഞ്ഞതാ. പ്രശ്നം ഒന്നും ഉണ്ടാക്കരുതെന്നു… ഇന്ന് നീ ഒരു പെൺകുട്ടിയെ തല്ലി. ഇനി നീ ഈ കോളേജിൽ പഠിക്കാം എന്ന് കരുതണ്ട.. ദേ ഈ കുട്ടി പരാതി തന്നിട്ടുണ്ട്.. മോൻ പോകാൻ റെഡി ആയിക്കോ ”

“സർ ഞാൻ പറയുന്ന ഒന്ന് കേൾക്കു.. മനഃപൂർവം അല്ല…”

“ഇയാൻ ഒന്നും പറയണ്ട…… കഴിഞ്ഞ തവണ ക്യാമറ ഉള്ളോണ്ട് താൻ രക്ഷപെട്ടു.. ഇപ്പോൾ അതും ഇല്ല ”
.

പ്രിൻസിപ്പൽ പറയുന്ന കേട്ടു തലകുനിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു… എന്തൊക്കെ ആയേലും ഒരു പെൺകുട്ടിയെ തല്ലിയത് വലിയ തെറ്റ് തന്നെ ആണ്… അത് വലിയ വലിയ തെറ്റാണു… എന്റെ മനസ്സിൽ കുറ്റബോധം നിറഞ്ഞു… ഇനി ബാക്കി എന്തും ഏറ്റെടുക്കാൻ തയാറായി തന്നെ ഞാൻ നിന്നു…..

3 Comments

  1. ഞാൻ അവിടെ കണ്ടതാ പക്ഷേ വായിക്കാൻ പറ്റിയില്ല .അവിടെ വായിച്ച് ഇവിടെ കമൻ്റ് ഇട്ടോളാം ?

    1. Evide kandu

  2. kadha nannaayittundu, nalla flow. waiting for the remaining part

    aksharathettukal shradhichaal nannaayirikkum ennoru apeksha.

Comments are closed.