അഭിമന്യു ചിറി കോട്ടി ചിരിച്ചു.
രാഘവൻ മാമേ നിങ്ങളെക്കുറിച്ച് എനിക്ക് നന്നായി അറിയാം.
ഒരു പാവം വാര്യരെ കൊന്ന് താഴ്ത്തിയ കൈകൾക്ക് എന്നെ കൊല്ലാനുള്ള കരുത്തുണ്ടോ ഇപ്പോ.
രാഘവൻ വെള്ളിടി വെട്ടിയവനെപ്പോലെ തരിച്ചു നിന്നു.നീ.. നീ എങ്ങനെയറിഞ്ഞു അത്.
അത് മാത്രം അല്ല എല്ലാം അറിഞ്ഞു.താനും വല്ല്യച്ഛനും കുമാരേട്ടനും കൂടി ചെയ്തു കൂട്ടിയ മുഴുവൻ കൊള്ളരുതായ്മകളും അറിഞ്ഞു.
അഭി വെട്ടിത്തിരിഞ്ഞു നടന്നു.രാഘവൻ ഇനിയൊരു ഭീഷണിയാവില്ല എന്ന് അവന് ഉറപ്പായി.
റൂമിലെത്തിയ അഭി കട്ടിലിൽ ചാരി കിടന്ന് കണ്ണടച്ചു.ഉറക്കം വരുന്നില്ല.
മനസ്സ് നിറയെ ലക്ഷ്മിയുടെ വാക്കുകളാണ്.
വല്ല്യച്ഛൻ അറിഞ്ഞാൽ മരണം ഉറപ്പ്.അത് ആരുടേതാവും എന്നത് മാത്രം സംശയം.
എപ്പോഴാണ് അവളോടുള്ള ഇഷ്ട്ടം പൊട്ടിമുളച്ചത് എന്നറിയില്ല.
ആദ്യമൊക്കെ അവൾ അകന്ന് മാറി.
വല്ല്യച്ഛൻ അറിഞ്ഞാൽ ഉണ്ടാവാൻ പോകുന്ന ഭവിഷ്യത്തുകൾ അവളെ വല്ലാതെ അലട്ടിയിരുന്നു.
അഗാധമായ പ്രണയം കത്തിപ്പടർന്ന് ഒരിക്കലും പിരിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരിക്കുന്നു.അത് കൊണ്ടാണ് അവളോട് മനസ്സ് തുറന്നത്.
കാളകെട്ടിയിൽ നിന്നും അറിഞ്ഞ കാര്യങ്ങളും പിന്നെ ഇവിടെ മറ്റാർക്കും അറിയാത്ത പലതും ഇന്ന് അവൾക്കറിയാം.
ചിന്തകൾക്ക് ഭാരം കൂടിയപ്പോൾ കണ്ണുകളിൽ നിദ്രാദേവി നടനം ചെയ്യുന്നത് അവനറിഞ്ഞു.പതിയെ അഭി ഉറക്കത്തിലേക്ക് വഴുതി വീണു.
മംഗലത്ത് എല്ലാവരും ഉറക്കം പിടിച്ചപ്പോൾ രാഘവൻ മാത്രം ഉറങ്ങാതെ കണ്ണ് തുറന്ന് കിടന്നു.
Hai