ഇനി മാർഗ്ഗം ഒന്ന് മാത്രം.കാട് മൂടിയ ആ ക്ഷേത്രത്തിൽ വീണ്ടും പൂജകൾ നടക്കണം.
നഷ്ട്ടമായ ദേവീ ചൈതന്യം വീണ്ടെടുക്കണം.എട്ടാം നാൾ നീ ആവാഹന കർമ്മം നടത്തുന്ന സമയത്ത് ദേവിക്ക് സഹസ്ര കലശാഭിഷേകം നടത്തണം.
കലശം സഹസ്രമാവുമ്പോൾ അവളുടെ ശക്തി ക്ഷയിച്ച് അവൾ നിന്റെ മന്ത്രക്കളത്തിലെത്തും അപ്പോൾ നിന്റെ വിജയമാണ്.
പൊയ്ക്കോളൂ ഒരുക്കങ്ങൾ തുടങ്ങാൻ അച്ഛനോട് പറയൂ.ശ്രീപരമേശ്വരൻ തുണയായിരിക്കട്ടെ.
ഒരു കാര്യം വിസ്മരിക്കരുത്.ഏഴ് നാൾ കഴിയാതെ എന്ത് സംഭവിച്ചാലും നീ അറ വിട്ടിറങ്ങരുത്.അങ്ങനെ വന്നാൽ സർവ്വ നാശം ഫലം
എല്ലാം കേട്ട് അനുഗ്രഹം വാങ്ങി തിരിഞ്ഞു നടന്നു രുദ്ര ശങ്കരൻ.
അയാൾ കണ്ണിൽ നിന്നും മറയും വരെ ആ അഘോരി അയാളെ നോക്കി നിന്ന് മനസ്സിൽ പറഞ്ഞു..
സംരക്ഷണം നീ ഉറപ്പ് കൊടുത്തെങ്കിലും സംഹാരം നടക്കുക തന്നെ ചെയ്യും രുദ്രാ.അതവന്റെ വിധിയാണ് അത് മാറ്റുക അസാധ്യം.
**********************************
എന്നിട്ട് എന്തുണ്ടായി തിരുമേനി അഭിമന്യു കണ്ണ് തുടച്ച് ശങ്കര നാരായണ താന്ത്രികളെ നോക്കി.
യശോദയെ കെട്ടിത്തൂക്കിയ ശേഷം രാഘവൻ ശ്രീപാർവ്വതിയെ അടച്ച മുറി തുറന്ന് അവളെ കടന്ന് പിടിച്ചു.
എന്നാൽ സർവ്വ ശക്തിയുമെടുത്ത് പ്രതിരോദനം തീർത്ത അവൾ കൈയ്യിൽ കിട്ടിയ കത്തികൊണ്ട് അയാളെ ആക്രമിച്ചു.
പ്രതീക്ഷിക്കാതെയുള്ള ആക്രമണത്തിൽ പകച്ചുപോയ അയാളെ തള്ളിയിട്ടു കൊണ്ട് അവൾ അവിടെ നിന്നും ഇറങ്ങിയോടി.
ജീവനും മാനവും സംരക്ഷിക്കാൻ അവൾ ഓടിക്കയറിയത് വള്ളക്കടത്ത് ദേശത്തിന്റെ ഐശ്വര്യമായ വള്ളക്കടത്ത് ഭഗവതീ ക്ഷേത്രത്തിലേക്കാണ്.
തുടരും
അടുത്ത പാർട്ടും വേഗം വരട്ടെ
Plz continue……