യാമം [Goutham] 40

റോഷൻ നേരം വൈകി നഗരത്തിലെത്തി പണ്ട് താനും കൂട്ടുകാരും എന്നും റും എടുക്കാനുള്ള ” മാർട്ടിൻ്റ ” ഹോട്ടലിലെത്തി എന്നാൽ ഹോട്ടലധികൃതർ അയാൾക്ക് റും ആദ്യം നൽകാൻ തയ്യാറായിരുന്നില്ല, കാരണം റോഷൻ നന്നായി മദ്യപിച്ചിരുന്നു അയാളുടെ വാശിമേൽ റും കൊടുത്തു…… റോഷൻ തട്ടി തടഞ്ഞ് എപ്പഴും എടുക്കാറുള്ള റൂമിലേക്ക് പോയി, കേറിയ പാടെ റൂം അകത്ത് നിന്നും ലോക്ക് ചെയ്യ്തു….

 

പിറ്റേ ദിവസം രാവിലെ റൂം ക്ലീൻ ചെയ്യാൻ റൂം ബോയി എത്തി രണ്ടു മൂന്ന് വട്ടം വാതിലിൽ കൊട്ടി ഒരനക്കവുമില്ല അപ്പോഴാണ് അയാൾ അത് ശ്രദ്ധിച്ചത് മുറി പുറത്ത് നിന്നും ലോക്ക് ചെയ്യ്തിരിക്കുന്നു…. ആഹാ എവൻ പോയ പക്ഷെ പോണത് കണ്ടില്ലല്ലാ ആ പോട്ട് സൈക്കോ, ഇത്തവണ പെണ്ണുങ്ങൾ ഒന്നും കൂടെയില്ലായിരുന്നല്ലോ?…. Room boy തൻ്റെ കൈയ്യിലുള്ള താക്കോൽ ഉപയോഗിച്ച് റും തുറന്നു കയറി, അകത്ത് ഭയങ്കര ഇരുട്ടായിരുന്നു ജനലുകൾ കർട്ടൻ വച്ച് മറച്ചിരിക്കുന്നു മുറിക്കുള്ളിൽ സ്ത്രീകൾ ഉപയോഗിക്കുന്ന perfuമിൻ്റെ സുഗന്ധം അവൻ്റെ മുക്കിൽ തുളച്ചു കയറി….. ആഹാ, ഇത്രയുമായിട്ടും എവൻ്റെ സ്വഭാവത്തിൽ ഒരു മാറ്റവുമില്ല ഇത്രയും മനസ്സിൽ വിചാരിച്ച് റൂം ബോയി Light ഇട്ടു പെട്ടന്നവൻ ഞെട്ടിപ്പോയി….. റോഷൻ അവിടെ തന്നെ കിടപ്പുണ്ടായിരുന്നു കട്ടിലിൽ കമന്ന് കിടക്കുന്നു…. പിന്നെ ഇതാരാ പുറത്ത് നിന്നും പുട്ടിയത്, റൂം ബോയി റോഷൻ്റെ അടുത്ത് ചെന്ന് രണ്ടു മൂന്ന് വട്ടം തട്ടി വിളിച്ചു…… അനക്കമില്ലാത്തതിനാൽ കമന്ന് കിടന്ന റോഷനെ മലർത്തിക്കിടത്തി….. ആ കാഴ്ച്ച കണ്ട് അവൻ ഭയന്ന് നില വിളിച്ചു കൊണ്ട് പുറത്തേക്ക് ഓടി.. റോഷൻ്റെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു, നെഞ്ച് കീറി ആരോ ഹൃദയം പുറത്തെടുത്തിരിക്കുന്നു പല്ലുകളെല്ലാം ഇടിച്ച് തകർക്കിരിക്കുന്നു…. രക്തമെല്ലാം വാർന്ന് പോയിരിക്കുന്നു…….. പോലീസ് സംഭവസ്ഥലത്ത് എത്തി, റൂം ബോയി നടന്ന സംഭവങ്ങളെല്ലാം പറഞ്ഞു… അപ്പോഴും അവർ തറപ്പിച്ചു പറഞ്ഞു ആ മുറിയിലേക്ക് ആരും അയാൾക്ക് ശേഷം വന്നിട്ടില്ല.. CCTV ദൃശ്യങ്ങളും ഇതു തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്……..

CURIOUS?

 

 

            By:- Gouthamkrishna R.G (ദൂതൻ)

Updated: March 10, 2024 — 12:38 pm

1 Comment

Add a Comment
  1. Enikk onnu mansilayilla

Leave a Reply

Your email address will not be published. Required fields are marked *