യാമം [Goutham] 40

ഞാൻ ഭയത്തോടെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഓടി കതിർ മണ്ഡപതിൽ നിൽക്കുന്ന വിവാഹ സാരിയിൽ അണിഞ്ഞാരുങ്ങി നിൽക്കുന്ന ഒരു പെൺകുട്ടി കാവിൻ്റെ അടുത്ത് നിൽക്കും പോലെ എനിക്ക് തോന്നി… എൻ്റെ മനസ്സിക നില മൊത്തവും തെറ്റി എങ്ങാട്ടനില്ലാതെ ഞാൻ ഓടി, അതിൻ്റെ ഇടയിൽ എൻ്റെ മുഖത്ത് എന്തോ ശക്തിയായി അടിച്ചു ആ ആഘാതത്തിൽ ഞാൻ തിറയിൽ വീണു, മരത്തിൽ കെട്ടി തുക്കപ്പെട്ട നിലയിൽ വെള്ള ഗൗൺ ധരിച്ച ഒരു പെൺകുട്ടിയുടെ ശവശരീരമായിരുന്നു അതിൻ്റെ ചുറ്റും ഈച്ചകൾ ആലുന്നുണ്ടായിരുന്നു….. പഴക്കം ചെന്നതിൻ്റെ രൂക്ഷമായ ഗൻധം എൻ്റെ മൂക്കിൽ തുളച്ചു കയറി തറയിൽ വീണു കിടക്കുന്ന എൻ്റെ ദേഹത്തേക്ക് ആ ശവശരീരം കഴുത്തറ്റ് ഉരിഞ്ഞു വീഴുന്നതിൻ്റെ ഇടയിൽ ആ മുഖം വെക്ത്തമായി ഞാൻ കണ്ടു, എൻ്റെ ഭാര്യ അഖില……

 

ഞാൻ ഞെട്ടലോടെ കട്ടിലിൽ നിന്നും എഴുന്നേറ്റു….. എൻ്റെ തൊണ്ട വരണ്ടിരിക്കുന്നു ശരീരമാസകലം വിറയ്ക്കുകയും വിയർക്കുകയും ചെയ്യുന്നു, എൻ്റെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു ഹോ, എന്ത് ഭീകര സ്വപ്നം, ഞാൻ മനസ്സിൽ പറഞ്ഞു  മുഖമൊന്ന് തുടച്ച് ഞാൻ അവളെ വിളിച്ചു രണ്ടു മുന്ന് വട്ടം വിളിച്ചു ഒരനക്കവുമില്ല ചുറ്റും നോക്കിയ ഞാൻ ഞെട്ടിപ്പോയി മുറിമാസകലം അങ്ങോലമായി കിടക്കുന്നു ഹാളിൽ TV ഇട്ടിട്ടുണ്ട്  News ചാനലാണ് കിടക്കുന്നത് അതും ഭയങ്കര ശബ്ദത്തിൽ, ചുമ്മയല്ല കേക്കാത്തത് ദേഷ്യത്തോടെ ഞാൻ മനസ്സിൽ പറഞ്ഞു അടുകളയിൽ കാണും ചെന്ന് നല്ല വഴക്ക് കൊടുക്കണം,  കട്ടിലിൽ നിന്നു നിലത്തു ചവിട്ടി കാലിലെന്തോ നനവു തോന്നിയതിനാൽ താഴെക്കു നോക്കി   തറയിൽ മൊത്തവും രക്തം ! ആരയോ വലിച്ചിഴച്ചതിൻ്റെ ചോരക്കറ, ഞാനതിനെ പിൻതുടർന്നു ആ പാടുകൾ രണ്ടാമത്തെ മുറിയിലേക്കാണ് പോകുന്നത് …. എന്നെ ഭയപ്പെടുത്തി കൊണ്ട്

കതകിൽ ശക്ത്തമായി ആരോ കൊട്ടി, ഞാൻ ഭയന്ന് മുറിയിലെ ഒരു മൂലയ്ക്ക് കൂന്നിക്കൂടിയിരുന്നു രക്തത്തിൻ്റെ ഗൻധം എൻ്റെ മുക്കിൽ തുളച്ച് കേറുന്നുണ്ട്; എൻ്റെ കൈകൾ എനിക്ക് അനക്കാൻ കഴിഞ്ഞിരുന്നില്ല ഒടിഞ്ഞതുപോലെയുള്ള വേദന അതു സഹിച്ച് ഒരു മൂലയ്ക്ക് ഞാൻ കുന്നികൂടിയിരുന്നു അപ്പോഴും വാതിലിൽ ആരോ ശക്ത്തമായി ഇടിക്കുന്നുണ്ടായിരുന്നു (റോഷൻ, കതക് തുറക്കു അവർ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു) ഇന്നലെ എന്താണ് സംഭവിച്ചത് എന്ന് എനിക്കോർമ്മയില്ല…. രണ്ടാമത്തെ മുറിയിൽ നിന്നും രൂക്ഷമായ ഗൻധം ഉയരുന്നുണ്ടായിരുന്നു……

 

വാതിൽ ചവിട്ടി പൊളിച്ചു കൊണ്ട് പോലീസ് അകത്തേക്ക് കയറി വന്നു, വന്നയുടൻ തന്നെ എന്നെ ബലമായി Arrest ചെയ്യ്തു എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാൻ അവളെ കരഞ്ഞു കൊണ്ട് വിളിച്ചു “അഖിലാ അഖിലാ…… ” ഹമ്മ്, സ്വന്തം ഭാര്യയെയും അവള കസിനേയും കഷ്ണ്ണങ്ങളായി വെട്ടിമുറിച്ച് കൊന്നിട്ട് ഇപ്പം കിടന്ന് മോങ്ങുന്നു ഒരു പോലീസ്സുകാരൻ പറയുന്നത് ഞാൻ ഞെട്ടലോടെ കേട്ടു, എൻ്റെ സമനില്ല ആകെ തകർന്നു പിന്നെ എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു! പോലീസ് എന്നെ വീടിനു പുറത്തേക്ക് കൊണ്ടുവന്നു, നാട്ടുകാരെല്ലാം വളരെ ഭയത്തോടെ എന്നെ നോക്കുകയായിരുന്നു…… സ്വപ്നത്തിൽ ഞാൻ കണ്ട, എന്നോട് ആ അപകടം ഉണ്ടായ സ്ഥലത്ത് വച്ച് സംസാരിച്ചയാൾ അവിടെ നിൽക്കുന്നു; അയാൾ പോലീസിനോട് എന്താ പറയുന്നുണ്ടായിരുന്നു…. പോലീസ് എന്നോട് നടന്ന സംഭവങ്ങൾ എല്ലാം ചോദിച്ചു പക്ഷെ എനിക്ക് ഒന്നും തന്നെ ഓർമ്മയില്ലായിരുന്നു….. എൻ്റെ മാനസ്സിക നിലയെ തുടർന്ന് കോടതി എന്നെ മാനസ്സിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും തുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുകയും വർഷങ്ങൾക്കു ശേഷം പുറത്തിറങ്ങുകയും ചെയ്യ്തു. പക്ഷെ അന്നത്തെ ദിവസം എന്താണ് സംഭവിച്ചത് എന്നെനിക്ക് അറിയില്ലായിരുന്നു. പലരും പല കഥകൾ പറഞ്ഞു അതു കൊണ്ട് തന്നെ ആ വർഷത്തെ പത്രങ്ങൾ വളരെ കഷ്ട്ടപ്പെട്ടാണെങ്കിലും ഞാൻ ശേഘരിച്ചു….. വലിയ ചർച്ചയായിരുന്നു അന്ന് ഈ സംഭവം  വളരെ സങ്കടത്തോടെ ഞാൻ വായിച്ചു….. (കേവലം രണ്ട് ദിവസം കൊണ്ട് കേരളത്തെ നടുക്കിയ കൊലപാതകത്തിൻ്റെ ചുരുൾ അഴിഞ്ഞു പോലിസിനെ സഹായിച്ചത് ദൃസാക്ഷിയാടെ മൊഴി, പ്രതിസഞ്ചരിച്ച വാഹനം പോലീസ് ഒഴിഞ്ഞ സ്ഥലത്തു നിന്നും കണ്ടെത്തി, പ്രതിയെ അറസ്റ്റ് ചെയ്യാൻ വീട്ടിൽ എത്തിയ പോലീസിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന സംഭവമായിരുന്നു, കഷ്ണങ്ങളായി മുറിക്കപ്പെട്ട അഖിലയുടെ ശരീരം കവറിലാക്കിയാണ് പ്രതി സൂക്ഷിച്ചിരുന്നത്, പ്രതിയുടെ ഫോണ് പോലീസിന് അതെ കവറിൽ നിന്നും കണ്ടത്താൻ കഴിഞ്ഞതും റോഷൻ തന്നെ പ്രതി എന്നതിലേക്ക് പോലീസിന് പെട്ടന്ന് എത്തിച്ചെല്ലാൻ സഹായിച്ചു. പ്രതി XTech എന്ന കമ്പനിയിലെ Software engineeയറാണെന്നും ഇയാൾ Z CATEGORY DRUG ആയ *WHOONGA* ഉപയോഗിച്ചിരുന്നു എന്നും പോലീസ് കണ്ടത്തി. അന്വേഷണത്തിൽ പ്രതി ഒരു വിധത്തിലും സഹകരിക്കുന്നില്ല എന്ന് പോലീസ് വെക്തമാക്കി രണ്ടു പേരെയും ഒരേ ദിവസമാണ് പ്രതി കൊലപ്പെടുത്തിയത് എന്ന് വെക്ത്തമായി, മരിച്ച ഇരുവരും ബന്ധുക്കളാണെന്നും പ്രതിക്ക് ഉണ്ടായ അമിതമായ സംശയമായിരിക്കാം ഇത്രയും പൈശാചികമായ കൊലപാതകത്തിലെക്ക് കലാശിച്ചതെന്നും പോലീസ് കരുതുന്നു……..) എനിക്കെൻ്റ കണ്ണുനീരടാക്കാൻ കഴിഞ്ഞില്ല സങ്കടത്തലും കുറ്റബോധത്താലും എൻ്റെ ഹൃദയത്തിൽ എന്തോ ഒരു ഭാരം വച്ചത് പോലെയായിരുന്നു… ഞാനെൻ്റെ പേഴ്സ്സിൽ നിന്നു അവളുടെ ഫോട്ടോയേടുത്തു വാവിട്ട് കരഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു ( എന്നോട് ക്ഷമിക്ക്, എനിക്കറിയില്ലായിരുന്നു അവൻ നിൻ്റെ കസിനാണെന്ന്, ഞാൻ വിചാരിച്ചു എന്നെപോലെ നീയും എന്നെ ചതിക്കുകയാണെന്ന്, എൻ്റെ കുറ്റങ്ങളെല്ലാം ഞാൻ നിന്നിലേക്ക് അടിച്ചേൽപ്പിക്കുകയയിരുന്നു… എനിക്കറിയില്ലായിരുന്നു അവൻ നിൻ്റെ കസിനാണെന്ന്….. എന്നോട് ക്ഷമിക്ക് ഞാൻ നിന്നെ എന്നും ഉപദ്യവിക്കുമായിരുന്നു ഒരു ദിവസം പോലും നിന്നെ ഞാൻ നിൻ്റെ വീട്ടിൽ കോണ്ട് പോകുകയോ ബന്ധുക്കള കാണുകയോ ചെയ്യ്തിട്ടില്ല…. എങ്കി ഇങ്ങനെ സംഭവിക്കില്ലയാക്കുന്നു എല്ലാം എൻ്റെ തെറ്റാണ് ഒരു ദിവസം പോലും ഞാൻ നിനക്ക് സന്തോഷം തന്നിട്ടില്ല….. വെറുമൊരു അടിമയായിട്ടാണ് ഞാൻ നിന്നെ കണ്ടത് എല്ലാത്തിനും കാരണം ഞാൻ ഞാൻ മാത്രമാണ്) എൻ്റെ കണ്ണുനീർ അവളുടെ ഫോട്ടോയിൽ തോരാതെ വീഴുന്നുണ്ടായിരുന്നു… കരഞ്ഞു തളർന്ന ഞാൻ എപ്പോഴോ മയക്കത്തിലേക്ക് വഴുതി വീണു….. ഞാൻ ആക്രമിച്ചപ്പോഴുള്ള അവളുടെ നിലവിളി എനിക്ക് കേൾക്കാമായിരുന്നു…… പിന്നെ ഞാൻ കാണുന്നത്  ഞാനാദ്യമായി അവളെ ക്ഷേത്രത്തിൽ വച്ച് കാണുന്നതും എൻ്റെ പ്രണയം അവളോട് തുറന്ന് പറയുന്നതുമായിരുന്നു………. ഇത്രമാത്രമെഴുതി റോഷൻ തൻ്റെ ഡയറി അടച്ചു വീടുവിട്ട് ഇറങ്ങി…. രവീന്ദ്രൻ സാറിൻ്റ കൈയ്യിൽ താക്കോൽ കൊടുത്ത് റോഷൻ മടങ്ങി, കല്യാണത്തിനു ശേഷം അയാളുടെ വീട്ടിലെ വാടകക്കാരായിരുന്നു റോഷനും അഖിലയും, രണ്ട് കൊലപാതകങ്ങൾ നടന്നതു കൊണ്ട് ഇത്ര വർഷമായിട്ട് ആ വീട് അടഞ്ഞുകിടക്കുകയായിരുന്നു….. റോഷൻ പോകുന്നത് രവീന്ദ്രൻ നോക്കി നിന്നു അയാൾക്ക് ഒരേ സമയം ദേഷ്യവും സങ്കടവും വന്നു……. ( റോഷൻ്റെ കൈയ്യിൽ നിന്നും താക്കോൽ വാങ്ങുന്ന നേരം രവീന്ദ്രൻ്റ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു…..)

Updated: March 10, 2024 — 12:38 pm

1 Comment

Add a Comment
  1. Enikk onnu mansilayilla

Leave a Reply

Your email address will not be published. Required fields are marked *