“Sorry ഞാൻ ശ്രദ്ധിച്ചില്ല ” (അൽപ്പം ലജ്ജയോടെ ഞാൻ പറഞ്ഞു)
ആ best! എന്താ ഈ വഴിയെന്ന്, (അവൾ ചോദിച്ചു)
ഓ അതോ എൻ്റെ വണ്ടി പണിയായി അതു കൊണ്ട് പെട്ടന്ന് വീട്ടിൽ പോകാൻ കേറിയതാണ് പക്ഷെ വഴി തെറ്റിയോ എന്ന് സംശയം (ഞാൻ പറഞ്ഞു) വഴിയൊന്നും തെറ്റിയില്ല…… കുറച്ചും കൂടി നടന്നാ ചേട്ടൻ്റെ വീടിൻ്റെ താഴെ എത്തും, എന്തായാലും ഞാനും കൂടി വരാം മഴ കാരണം നിന്നതാണ് അനിയനെ വിളിച്ചപ്പോ കുടയും കൊണ്ട് വരാമെന്നാണ് പറഞ്ഞത് പോകുന്ന വഴിക്ക് കാണാലൊ…… ഇത്രയും പറഞ്ഞ് അവൾ മുന്നോട്ട് നടന്നു, കുറച്ച് ദൂരം മുന്നോട്ട് പോയിട്ട് ചോദിച്ചു “എന്താ വരുന്നിലെ ” ആ വരുന്നു; ഇത്രയും പറഞ്ഞ് ഞാൻ അവളുടെ കൂടെ നടന്നു, നടക്കുന്നതിനിടയിൽ എന്തകെയോ കാര്യങ്ങൾ അവൾ പറഞ്ഞു….. പക്ഷെ, ഞാൻ കാതോർത്തതും ശ്രദ്ധിച്ചതും അവളുടെ മധുരമായ സ്വരത്തിലും, കൈയ്യിൽ തട്ടി കളിക്കുന്ന കുപ്പിവളയുടെ ശബ്ദത്തിലും കാതിൽ നിർത്തം ചവിട്ടുന്ന ജിമിക്കീ കമ്മിലുമായിരുന്നു… അവളുടെ അടുത്തൂടെ നടക്കുമ്പോൾ പൂന്തോട്ടത്തിൻ്റെ നടുക്കു നിൽക്കുബോലെയാണ് എനിക്ക് അനുഭവപ്പെട്ടത്…..
കുറച്ച് മുന്നോട്ട് ചേന്നപ്പോഴേക്കും റോഡ് കാണാം, പക്ഷെ എനിക്ക് നിരാശയാണ് തോന്നിയത് അപ്പോഴും അവൾ എന്തക്കയോ പറയുന്നുണ്ടായിരുന്നു….. അനിയൻ, വന്നില്ലല്ലോ ഞാൻ ചോദിച്ചു അവൾ മറുപടി പറയുന്നതിനു മുൻമ്പ് എനിക്ക് ഫോൺ വന്നു….. പതിവുപോലെ ഞാൻ ദേഷ്യത്തിൽ call attend ചെയ്യ്തിട്ട് പറഞ്ഞു; ഞാൻ വീട്ടിൻ്റെ താഴെ എത്തി ദാ വരുന്നു (എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ പറഞ്ഞു നീ ഇനി വരണ്ട എല്ലാം കഴിഞ്ഞു, വീട്ടുകാരെ ഇനി കാണാൻ കഴിയുമെന്ന് തോന്നുന്നില്ല, ഏത് ഗതി കെട്ട നേരത്താണോ എന്താ നിൻ്റെ കൂടെ ഇറങ്ങിവരാൻ തോന്നിയത് ) എന്നിട്ടവൾ ഫോൺ കട്ട് ചെയ്തു എനിക്ക് ഒരു നിമിഷം എന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല…… “ശവം” വച്ചത് തന്നെ നല്ലത് ഞാൻ വിചാരിച്ചു; അപ്പോഴാണ് ഭയത്തോടെ ഒരു കാര്യം ഓർത്തത് “ഞാൻ ഫോൺ കാറിൽ വച്ചതല്ലെ അപ്പോ എൻ്റെ കൈയ്യിൽ എന്താ……. ”
ഞാൻ ഭയത്തോടെ എൻ്റെ കൈകളിലേക്ക് നോക്കി… എൻ്റെ കൈയിൽ നനവ് തോന്നുന്നുണ്ട്, ഞാൻ പെട്ടന്ന് നോക്കി എൻ്റെ ഇരു കൈകളിൽ ചുടു രക്തം പുരണ്ടിരിക്കുന്നു… ഞാൻ ഭയത്തോടെ ഒന്ന് എക്കി…. മാനം പെട്ടന്ന് കറുത്തിരുണ്ടു തറയിലെ കരിയില പടപ്പുകളെ തെന്നി മാറ്റാൻ വിധം തണുത്ത കാറ്റു വീശി….. ചുറ്റം രക്തത്തിൻ്റെയും മാംസത്തിൻ്റെയും രൂക്ഷമായ ഗൻധം മാത്രം… പക്ഷികൾ എന്തോ കണ്ട് ഭയന്നതുപ്പോലെ ശബ്ദമുണ്ടാക്കി മരച്ചില്ലകളിൽ നിന്നും പറന്നകന്നു…….. ഭയത്താൽ എനിക്കൊരടി പോലും നടക്കാൻ ആയില്ല എൻ്റെ പുറകിൽ നിന്നും ഒരു മുരൾച്ച അതെൻ്റെ കർണ്ണ പടത്തിൽ അലയടിക്കുന്നുണ്ടായിരുന്നു, ഞാൻ ഭയത്തോടെ തിരുത്തു നോക്കി, എൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല ആ കാഴ്ച്ച; തകർന്നു കിടക്കുന്ന ആരു തിരുത്തു നോക്കാതെ കാടും വള്ളി പടപ്പും പിടിച്ച കാവായിരുന്നു അത്, ഞാനോടാനായി തിരിഞ്ഞതും മുന്നിൽ… അഖില, ശരീരം മുഴുവൻ രക്തത്തിൽ കുളിച്ച് കണ്ണിൽ നിന്നും കണ്ണീരായി രക്തമൊഴുകുന്ന തലയുടെ ഒരുവശം പൊട്ടിപൊളിഞ്ഞ വായയുടെ ഒരു വശം ചെവി വരെ കീറിയ രീതിൽ അവളുടെ ഒരു ചെവി അറ്റു വീഴുന്നുണ്ടായിരുന്നു പൊള്ളലേറ്റ് നീരൊലിക്കുന്ന കൈയ്യിൽ നിന്നും പുഴുക്കൾ ഞവിക്കുന്നത് ഞാൻ കണ്ടു…… ഞാൻ ആ രൂപം കണ്ടതു അലമുറയിട്ട് എങ്ങാട്ടെന്നില്ലാതെ ആ രൂപത്തിനെയും തട്ടിമാറ്റി എൻ്റെ സർവ്വ ശക്തിയുമെടുത്ത് ഓടി, ഞാൻ തട്ടി മാറ്റിയ സമയത്ത് അവൾ കഷ്ണങ്ങളായി മുറിഞ്ഞു വീണിരുന്നു….. ഞാൻ അലമുറയിട്ടോണ്ട് ഓടി എൻ്റെ കരച്ചിൽ ആ കാടു മുഴുവൻ പ്രതിഭലിക്കുന്നുണ്ടായിരുന്നു…..
Enikk onnu mansilayilla