ആരോ എൻ്റെ പുറകിലൂടെ വരുന്നതു പോലെ ഒരു തോന്നൽ, എന്നാൽ ഞാൻ അത് കാര്യമാക്കീ എടുത്തില്ല പക്ഷെ ആ കാൽപെരുമാറ്റം എൻ്റെ തൊട്ട് പിന്നിലെത്തിയതു പോലെ… പെട്ടന്ന് എൻ്റെ മനസ്സിൽ ആ കുട്ടികാലം ഓർമ്മ വന്നു ഞാനാകെ ഭയന്നു പോയി, ഞാൻ വേഗം നടക്കാൻ തുടങ്ങി….. ചുറ്റും കാടും വള്ളി പടപ്പുമായിരുന്ന വഴി കുറച്ച് അകത്തേക്ക് ചെന്നപ്പോൾ തെളിയാൻ തുടങ്ങി, വഴി തെളിയുമ്പോലെ എൻ്റെ മനസ്സും തെളിഞ്ഞു… നടന്നു ഞാൻ ആ പഴയ കവിൻ്റെ അടുത്തേത്താറായി പണ്ടത്തു പോലെയല്ല കാടെല്ലാം വെട്ടി വൃത്തിയാക്കിയിരിക്കുന്നു (ആളനക്കം ഉള്ളതുപോലെ) പ്രകൃതിയും പ്രസ്സന്നവതിയാണ് മഴ തോർന്ന മാനം, മരത്തിൻ്റ ഇലയിൽ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നതിൻ്റെ ശബ്ദം, വഴിയിൽ അവിടവിടെയായി മഴനീരിൽ കുതിന്ന പൂക്കൾ, പുതുമണ്ണിൻ്റെ സുഗന്തം… ആഹ ഇത്രയും മനോഹരമായിരുന്നോ ഈ സ്ഥലം (ഞാൻ ചിന്തിച്ചു) പക്ഷികളുടെയും വഴിയുടെ സമാന്തരമായി പോകുന്ന കൈതോടിലെ തെളിനീരോഴുകുന്ന ശബ്ദവും ആസ്വദിച്ചു, പ്രകൃതിയാൽ അനുഗൃഹീതമായ ഒരു മായിക ലോകത്തിലൂടെ സഞ്ചരിക്കുന്ന അനുഭൂതിയിൽ എല്ലാം മറന്ന് പ്രകൃതിയിൽ ലയിച്ച് നടക്കുകയായിരുന്നു ഞാൻ…. നടന്നു നടന്നു ദൂരം കുറേയായി അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്…. എനിക്ക് ഇവിടെ നിന്നാൽ കാവ് കാണാം എന്നാൽ ഭയപ്പേടുത്തുന്ന കുട്ടികാലത്തെ എൻ്റെ പേടി സ്വപ്നമായ ഒരു അന്തരീക്ഷമല്ലായിരുന്നു അവിടം, എന്നും നിത്യ പുജ നടക്കുന്ന ഒരന്തരീക്ഷം… എൻ്റെ മനസ്സിലെ എല്ലാ ദയവും പമ്പ കടന്നു…… ഇപ്പോൾ ആ കൽപെരുമാറ്റം കേൾക്കാനില്ല (ചിലപ്പോൾ എൻ്റെ തോന്നലായിരിക്കും) ഞാൻ വിചാരിച്ചു,
അപ്പോഴാണ് ഞാനതു കണ്ടത്
കാവിൻ്റെ പുറത്ത് ആരോ നിക്കുന്നു, അതൊരു പെൺകുട്ടിയാണ്….. ഞാൻ ഒന്ന് ഞെട്ടി, (ഇതെക്ഷി തന്നെ!!! ഞാൻ ഭയത്തോടെ വിചാരിച്ചു) ഞാൻ ആകെമൊത്തവും പേടിച്ച് വിറയ്ക്കാൻ തുടങ്ങി പക്ഷെ അന്തരീക്ഷം വളരെ പ്രസന്നമായിരുന്നു, ഞാൻ പേടിച്ചാണെങ്കിലും കുറച്ചു കൂടെ മുന്നോട്ട് തന്നെ നടന്നു, അപ്പോഴാണ് കാവിൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ടത് (ഹാ ആശ്വസമായി)….ഞാൻ മുടിയൊക്കെ ഒന്ന് കൈ കൊണ്ട് ചീകി, കുറച്ച് ജാടയിൽ മുന്നോട്ട് നടന്നു…. ഞാൻ ആ കുട്ടിയെ കടന്നതും എൻ്റെ പേരെടുത്തു വിളിച്ചു… ഞാൻ ഞെട്ടിപ്പോയി, (കുട്ടിക്കെങ്ങനെ എന്നെയറിയാം? ഞാൻ ചോദിച്ചു)
ഞാൻ ഇപ്പോ നിങ്ങളുടെ വീടിൻ്റെ താഴെയാണ് താമസിക്കുന്നത് 1 മാസമാവാറായി, ചേട്ടൻ്റെ ഭാര്യ വിളിക്കുന്നത് കേട്ടിട്ടുണ്ട് അതാണ് വിളിച്ചത്, അവൾ പറഞ്ഞു…. ഓ രവീന്ദ്രൻ സർ വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞിരുന്നു…. ഞാൻ വരുമ്പോൾ താമസിക്കും അതാ പരിചയപ്പേടാൻ പറ്റാത്തത് (ഞാൻ പറഞ്ഞു) അത് കൊഴപ്പമില്ല ചേട്ടാ ഇപ്പം പരിചയപ്പേട്ടലോ ഞാൻ “അഖില” അവൾ എറ്റെടുത്ത് സംസാരിക്കുന്നുണ്ടെങ്കിലും ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കി കൊണ്ടിരിക്കുകയായിരുന്നു…… എന്തോ ഒരു തിളക്കം ആ കണ്ണുകളിൽ ഞാൻ കണ്ടു, ഒന്ന് അടിമുടി നോക്കി, ഇറൻ വാടിയ സെറ്റ് സാരിയിൽ പൂക്കൂടയും പിടിച്ചു നിൽക്കുന്ന, മുടിയിഴകൾ മഴയിൽ നനഞ്ഞു മുഖത്തിനോട് ചേർന്ന് കിടപ്പുണ്ട്….. വശ്യമായ വെള്ളാരം കണ്ണും, നീണ്ട മൂക്കുo അതിലൊരു ചെറിയ മൂക്കുത്തിയും, മുല്ലമൊട്ടു പോലുള്ള പല്ലുകളും ആരു മൊന്ന് കണ്ണടുക്കാതെ നോക്കി പോകും… ഇത്രയും വശ്യമായ സൗന്ദര്യമുള്ള പെൺകുട്ടികളുണ്ടോ? ഞാനോരു നിമിഷം ചിന്തിച്ചു….. ഏയ്, ഹലോ ഞാൻ പറയുന്നത് വല്ലതും കേക്കുന്നുണ്ടാ…. (ഞാൻ പെട്ടന്ന് എന്നിലേക്ക് തിരിച്ചുവന്നു…)
Enikk onnu mansilayilla