യാമം [Goutham] 40

അൽപ്പം ദേഷ്യത്തോടെ ഞാൻ ഫോൺ എടുത്തു, ( ഞാൻ വന്നോട് ഇരിക്കേലെ പിന്നെ എന്തിനാ വീണ്ടും വീണ്ടും വിളിക്കുന്നത് ഇപ്പം എത്തും വീടെത്താറായി, നീ Ready ആയി ഇരിക്ക് ഞാൻ വന്നിട്ട് ഒരുങ്ങാൻ ഇരിക്കെണങ്കിൽ എൻ്റെ സ്വഭാവം മാറും നോക്കിക്കൊ…..) പക്ഷെ അവളൊന്നും മിണ്ടിയില്ല… ഏകദേശം രണ്ട് മൂന്ന് കി.മെ കഴിഞ്ഞാ വീടെത്തും… അപ്പോഴേക്കും വണ്ടി engine ഇടിച്ചുന്നു (ഹോ മാരണം ഇതിനെന്തു പറ്റി, നശിക്കാനായിട്ട് അമ്മാച്ചൻ്റെ സമ്മാനം കൊള്ളാം മോളെ വിളിച്ചെറക്കി കൊണ്ട് പോയി കെട്ടിയതിന് തിരുച്ച് വിളിച്ച് സമ്മാനമായി ഒരു പാട്ട കാറ് തന്ന് പണി തരേണ് കള്ള കിളവൻ…. (ഇന്നത്ത ദിവസമേ പോക്ക്) ” ഞാൻ മനസ്സിൽ വിചാരിച്ചു ” ഞാൻ ഒരു വിധം കാറ് ഒരു വശത്ത് Safe ആയി ഒതുക്കി… എന്തായാലും അവളെ വിളിച്ചു പറയാം, ഞാൻ രണ്ടു മൂന്ന് വട്ടം വിളിച്ചു പക്ഷെ Number busy, എനിക്കാണെങ്കിൽ ഇതേപോലത്ത ദേഷ്യമില്ല…….ഞാൻ ഫോൺ ദേഷ്യത്തോടെ എടുത്ത് കാറിൻ്റെ എടത്തേ സീറ്റിലെറിഞ്ഞിട്ട് കാറിൽ നിന്നെറങ്ങി Door ഉം വലിച്ചടച്ച് Lock ചെയ്ത് മുന്നോട്ട് നടന്നു….. അവള് ഇപ്പോ മറ്റവനേയും വിളിച്ചോണ്ടിരിക്കേരിക്കും രണ്ടിനേയും നോക്കിക്കോ, അവനെ എൻ്റെ കൈയ്യിൽ കിട്ടണേറ്റന്നാണ് ഇരിക്കുന്നത് “ഞാൻ മനസ്സിൽ ആലോച്ചിച്ചു….. ” കുറേ ദൂരം ഞാൻ നടന്നു അപ്പോഴാണ് ഒരു ഇടവഴി കടന്ന് പോയത് ശ്രദ്ധയിൽപ്പെട്ടത് (ആ വഴി പോയാൽ പെട്ടന്ന് വീട്ടിൽ എത്താം, നേരം സന്ധ്യയായി പകൽ പോലും ആരും അധികം പോകാത്ത വഴിയാണ്, “പോണൊ?” (ഞാൻ മനസിൽ ചിന്തിച്ചു ).. പണ്ട് ഈ വഴി കൂട്ടുകാരുമൊത്ത് കളിക്കാൻ പോയതിന് അമ്മയുടെ കൈയ്യിൽ നിന്നും നല്ലത് കിട്ടിയതാണ്, യക്ഷിയുണ്ടത്രേ!!! പിന്നെ Dark web കേറി Horror Video കാണുന്ന എന്നോടൊ ബാലാ,) ആ വഴി തന്നെ പോകാൻ തീരുമാനിച്ചു….. ഞാൻ കുറച്ച് ദൂരം നടന്നു മഴ ചെറുതായി പൊടിയുന്നുണ്ട് (പണ്ടുള്ളതു പോലെ തന്നെയാണ് ഇപ്പോഴും ഈ വഴി) ഞാൻ മനസ്സിൽ വിചാരിച്ചു.. ആ വഴി നടന്ന് പോകുന്നുണ്ടകിലും എൻ്റെ മനസ്സ് കുട്ടി കാലത്തെ ഓർമകളിലൂടെ സഞ്ചരിക്കുകയായിരുന്നു, (ഒരു ചുമന്ന നിക്കറുമിട്ട് കൂട്ടുകാരുമൊത്ത് ഓടിക്കളിച്ചതും ഒളിച്ചു കളിക്കുന്നതിൻ്റെ ഇടയിൽ വഴി തെറ്റിയതും അമ്മേ വിളിച്ച് ഞാൻ ഉറക്കെ കരഞ്ഞതും അതിൻ്റെ പ്രതിധ്വനി അവിടെ ആകെ മുഴങ്ങി കേട്ടതും പക്ഷികൾ കലപിലാ ചിലച്ചു

 

കൊണ്ട് പറന്നകന്നതും, കാടിൻ്റെ വള്ളി പടപ്പിനിടയിലൂടെ ചുവന്ന പട്ടുടുത്ത ഒരു സുന്ദരിയായ  സ്ത്രീരൂപം കണ്ടതും ബോധരഹിതനായതും…) പെട്ടന്നൊരു ഇടി ശബ്ദം! ഞെട്ടി ഞാൻ എന്നിലേക്ക് വന്നു പക്ഷെ ഇത്തവണ എൻ്റെ ധൈര്യം എല്ലാം ചോർന്ന് പോയിരുന്നു…… എങ്ങനെയും വീടെത്തിയാ മതി എന്നായി ഞാൻ കുറേ ദുരം നടന്നു അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്

Updated: March 10, 2024 — 12:38 pm

1 Comment

Add a Comment
  1. Enikk onnu mansilayilla

Leave a Reply

Your email address will not be published. Required fields are marked *