“സച്ചിമാഷിനെ കാണണം. ഒന്നൂടെ സംസാരിക്കാണം.”
ഉറക്കത്തിലേക്ക് ആണ്ടുപോയ ഗൗരിയെ പിറ്റേന്ന് അംബികച്ചിറ്റ വന്നിട്ടായിരുന്നു വിളിച്ചത്.
അഴിഞ്ഞുവീണ മുടിയിഴകൾ വലിച്ചുവരി നെറുകയിൽ കെട്ടിവച്ചിട്ട് ഗൗരി പതിയെ കട്ടിലിൽനിന്നും എഴുന്നേറ്റു.
“അമ്മുയെവിടെ ചിറ്റേ?”
“അവള് വീടുവരെ പോയി അമ്മായിക്ക് ബി പി കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.”
“അയ്യോ, ന്നിട്ട് എന്തുപറ്റി.”
“കുഴപ്പൊന്നുല്ല്യാ, ഗ്ലുക്കോസ്കയറ്റി കിടത്തിയിട്ടുണ്ട്.’
“ഇന്ന് വരില്ല്യേ അവള്.”
“ഇല്ല്യാ, നാളെ വരാന്നാ പറഞ്ഞേ, അമ്മായിക്ക് കുഴപ്പോന്നുല്ല്യാ കുട്ടീ,
പിന്നെ അമ്മുന്റെ കൂടെ മുത്തശ്ശനും പോയിട്ടുണ്ടല്ലോ, ന്തേലും ണ്ടെങ്കിൽ വിളിക്കും.”
“ഞാനൊന്ന് വിളിച്ചുനോക്കട്ടെ.”
ഗൗരി ഫോണെടുത്ത് തിരുമേനിയുടെ നമ്പറിൽ വിളിച്ചു.
മാറിൽ ചേർന്നുകിടക്കുന്ന രക്ഷയെ വലതുകൈകൊണ്ട് ചേർത്തുപിടിച്ച്
ചുടലഭദ്രയുടെ മുൻപിൽ ധ്യാനിച്ചു നിൽക്കുകയായിരുന്ന മാർത്താണ്ഡനെ അനി പതിയെ വിളിച്ചു.
“നാളെ അവൾ വരും, ഗൗരി.”
“മ്, ”
മറുപടിയായി ഒന്നുമൂളുക മാത്രമേ അയാൾ ചെയ്തൊള്ളൂ.
“എനിക്കെന്തോ ഒരു ചെറിയ ഭയം.”
“മൂഢാ,”
രോഷത്തോടെ അയാൾ വിളിച്ചു.”
“ഭയം എന്നവക്ക് എനിക്കുകേൾക്കുന്നതുതന്നെ ഇഷ്ടമല്ലയെന്ന് നിനക്ക് അറിയില്ലേ..”
“അതല്ല , ഗോപിയുടെ ദുർമരണം. സീതയുടെ സാനിധ്യം അതൊക്കെ കൂട്ടിനോക്കുമ്പോൾ എവിടെയോ എന്തോ വരാനുള്ളപോലെ ഒരു തോന്നൽ.
Dear Bro,
I have been waiting for the next parts and some times I thought you stopped writing..
Interesting Story and waiting for next parts.. Don’t force us to wait for tooooo long…