“ശരി ഞാൻ വരാം.”
ഗൗരി സമ്മതമറിയിച്ചു.
“പിന്നെ, നമ്മൾപോകുന്ന വിവരം ആരോടും പറയേണ്ട.”
സ്വരം താഴ്ത്തി അനി പറഞ്ഞു.
“ഇല്ല്യാ ഏട്ടാ, പറയില്ല്യ. ”
ഗൗരി വാക്കുകൊടുത്തു.
“എന്നാൽ ശരി, മറ്റന്നാൾ രാവിലെ 9 മണിക്ക് ഇവിടെ കാണാം.”
അനിയോടുയാത്രപറഞ്ഞ് ഗൗരി തിരിഞ്ഞുനടന്നു.
തിരിച്ചുവന്ന ഗൗരിയുടെ മുഖത്തെ സന്തോഷം കണ്ട അമ്മു കാര്യം തിരക്കി
പക്ഷെ മറുപടിയൊന്നും അവൾ പറഞ്ഞില്ല.
“അല്ലമ്മൂ, ഈ നെല്ലിക്കുന്ന് എവിടെയാ?”
അപ്രതിക്ഷിത ചോദ്യം അമ്മുവിൽ സംശയത്തിന്റെ മുളപൊട്ടി.
“അതുകുറച്ചുപോണം ഗൗര്യേച്ചി. ഉൾവനത്തിലെ ഒരു കുന്നാണ്
അവിടെ ആരാ?”
“ഏയ് വെറുതെ ചോദിച്ചതാ.”
മറ്റുചോദ്യങ്ങൾ വരുന്നതിനുമുൻപുതന്നെ ഗൗരി മറ്റുവിഷയങ്ങളെപറ്റി അമ്മുവിനോട് സംസാരിച്ചുകൊണ്ടേയിരുന്നു.
മനക്കല് വന്നുകയറിയ ഗൗരിക്ക് അവിടെ നിൽക്കാൻ സ്ഥലം തികയാതെയായി.
ഇരുന്നിട്ടും, നിന്നിട്ടും, കിടന്നിട്ടും എങ്ങനെയൊക്കെയോ അവൾ സന്ധ്യാസമയംവരെ കഴിച്ചുകൂട്ടി.
അത്താഴം കഴിച്ചിട്ട് ഗൗരി അമ്മുവിന്റെകൂടെ മുറിയിലേക്കുപോയി.
ഉറങ്ങാൻ കിടക്കുമ്പോഴും ഒറ്റ ചിന്തമാത്രമേ ഗൗരിയുടെ മനസിൽ ഉണ്ടായിരുന്നത്.
Dear Bro,
I have been waiting for the next parts and some times I thought you stopped writing..
Interesting Story and waiting for next parts.. Don’t force us to wait for tooooo long…