യക്ഷയാമം (ഹൊറർ) – 19 27

“നിക്ക് കാണാൻ പറ്റില്ലേ സച്ചിമാഷിനെ?”
തെങ്ങിക്കരഞ്ഞുകൊണ്ട് ഗൗരി ചോദിച്ചു.

“ന്തൊക്കെയാ മോള് പറയണെ ?
സാരല്ല്യ, നമുക്ക് വഴിയുണ്ടാക്കാം. ഇപ്പൊ മോള് ചെല്ലൂ, ന്നിട്ട് നേരം ഒന്നുടെവെളുത്തിട്ട്
നല്ലച്ഛന്റെമുൻപിൽ ചെന്ന് പ്രാർത്ഥിക്കൂ.
മനസിന് ഒരു സുഖം കിട്ടട്ടെ.”

ഗൗരിയെഴുന്നേറ്റ് മുകളിലെ മുറിയിലേക്കുചെന്നു.

കട്ടിലിലേക്കുനോക്കിയ അവൾ അമ്മുവിനെ കാണാത്തതുകൊണ്ട് ചുറ്റിലും നോക്കി.

കട്ടിലിന്റെ ഇടതുവശത്ത് നിലത്തുചുരുണ്ട് കിടക്കുകയായിരുന്ന അമ്മുവിനെ അവൾ തട്ടിവിളിച്ചു.

“ന്താ അമ്മൂ കട്ടിലിൽ സ്ഥലമില്ലാത്തൊണ്ടണോ, താഴെ കിടക്കുന്നെ.?”

ഉറക്കത്തിൽ നിന്നുമെഴുന്നേറ്റ അമ്മു താഴെകിടക്കുന്നതുകണ്ട് ചുറ്റിലും നോക്കി.

“ഞാനെങ്ങനെയാ ഇവിടെ..?.”

“ന്നോടാ ചോദിക്കണേ, എണീറ്റേ വേഗം, ന്നിട്ട് കുളിച്ചിട്ട് വാ, അമ്പലത്തിപോണം.”
നിലത്തുനിന്ന് അമ്മുവിന്റെ തോളിൽപിടിച്ചുകൊണ്ടു ഗൗരി എഴുനേല്പിക്കാൻ ശ്രമിച്ചു.

കുളികഴിഞ്ഞ് അമ്മുവും ഗൗരിയുംകൂടെ ശിവക്ഷേത്രത്തിലേക്കുനടന്നു.

പെട്ടന്നുള്ള ഗൗരിയുടെ മുഖഭാവം തിരിച്ചറിയാൻ അമ്മുവിന്
നിമിഷങ്ങൾ മതിയായിരുന്നു.

“ന്തുപറ്റി ഗൗര്യേച്ചി, രാവിലെമുതൽ ഞാൻ ശ്രദ്ധിക്കുന്നു.?”
അമ്മുവിന്റെ ചോദ്യം കേൾക്കാതെ അവൾ ഇടവഴിയിലൂടെ നടന്നുകൊണ്ടേയിരുന്നു.

പിന്നിലൂടെ നടന്ന അമ്മു അവളുടെ കൈകളിൽ പിടിച്ചുകൊണ്ടുവീണ്ടും ചോദിച്ചു.

1 Comment

  1. Dear Bro,
    I have been waiting for the next parts and some times I thought you stopped writing..
    Interesting Story and waiting for next parts.. Don’t force us to wait for tooooo long…

Comments are closed.