ചുവന്നപട്ടിന്റെ മുകളിൽ പ്രതിഷ്ഠിച്ച ദുർഗ്ഗാദേവിയുടെ വിഗ്രഹത്തിനു മുൻപിൽ നിന്നുകൊണ്ട്
സച്ചിദാനന്ദനുവേണ്ടി ദുർഗ്ഗയുടെ മുൻപിൽ പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്നു ഗൗരി.
അതുതന്നെയാണ് ആ വിളിക്കുകാരണമെന്ന് തിരുമേനി തിരിച്ചറിഞ്ഞു.
“നേരം വെളുത്തില്ലല്ലോ ഗൗര്യേ, അപ്പഴേക്കും എഴുന്നേറ്റ് ഇങ്ങട് പോന്നോ.?”
ശങ്കരൻതിരുമേനി ചോദിച്ചു.
തിരിഞ്ഞ് തിരുമേനിയെ നോക്കിയ ഗൗരിയുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
“ന്താ മോളെ,”
കൈയ്യിലുള്ള നിലവിളക്ക് നിലത്തുവച്ചുകൊണ്ട് തിരുമേനി ഗൗരിയുടെ അടുത്തിരുന്നു.
“സച്ചിമാഷ്…”
അടർന്നുവീണ മിഴിനീർക്കണങ്ങൾ തുടച്ചുകൊണ്ട് ഗൗരി പറഞ്ഞു.
“മ്, ഇനിയുണ്ടാകില്ല..! രണ്ട് ദിവസംകഴിഞ്ഞാൽ അമാവാസിയാണ്.
അതുകഴിഞ്ഞാൽ സീതയെയും.”
പറഞ്ഞുമുഴുവനാക്കുന്നതിനു മുൻപുതന്നെ ഗൗരി ഇടക്കുക്കയറി ചോദിച്ചു.
“വേണ്ട മുത്തശ്ശാ, ഒന്നും ചെയ്യണ്ട. പാവല്ലേ അവര് ഇങ്ങനെയങ്ങുപോയ്ക്കോട്ടെ.”
കലങ്ങിയ കണ്ണുകളൊടെ ഗൗരി പറഞ്ഞു.
“ന്താ മോളെ ഈ പറയണേ, അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കേണ്ടേ,
പിന്നെ ഒരു നിശ്ചിതകാലം വരെ ഇവിടെ നിൽക്കാൻപറ്റൂ, അതുകഴിഞ്ഞാൽ പോണം
സച്ചിദാനന്ദന് കുറച്ച് ലക്ഷ്യങ്ങളുണ്ടായിരുന്നു.
അതുനിറവേറ്റികൊടുക്കാൻ ഞാൻ അധർവവേദമല്ല പഠിച്ചത്. ആ വഴിയല്ല പിന്തുടരുന്നത്.
മരണം ദൈവനിശ്ചയമാണ്.
മറ്റാരുനടത്താൻശ്രമിച്ചാലും അതുഞാൻ തടയും.”
Dear Bro,
I have been waiting for the next parts and some times I thought you stopped writing..
Interesting Story and waiting for next parts.. Don’t force us to wait for tooooo long…