മൗനത്തിന്റെ മുഖമൂടി [കഥാനായകൻ] 65

“എടാ ഞാൻ പറഞ്ഞതൊന്നും മനസ്സിൽ വക്കണ്ട എന്റെയുള്ളിൽ ഉണ്ടായിരുന്നത് ഞാൻ പറഞ്ഞു പോയതാ. നമ്മൾ എന്നും നല്ല ഫ്രണ്ട്സാണ് അതുപോലെ തന്നെ ഇനിയും പോകനാമെന്നാണ് എന്റെ ആഗ്രഹം. അപ്പോൾ ശെരിടാ കാണാം.”

അതും പറഞ്ഞു കുടയും പിടിച്ചു തിരിഞ്ഞ് നടന്നവളെ ഒരു വേള നോക്കി നിന്ന് പോയി ഞാൻ. പിന്നെ ആ ചാറ്റൽ മഴയത് തിരികെ വീട്ടിലേക്ക് നടന്നപ്പോൾ അവൾ പറഞ്ഞതായിരുന്നു എന്റെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നത്. മഴ കാരണം എന്റെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ പോലും ആരും തിരച്ചറിയില്ല എന്നൊരു ധൈര്യം വേറെ.

മൗനമെന്ന മുഖമൂടിയാണ് എനിക്ക് പലതും നഷ്ടപ്പെടുത്തിയത്. ഇന്ന് അതിന്റെ കൂട്ടത്തിൽ ഞാൻ അവളെയും ഉൾപെടുത്തിയിരിക്കുന്നു.

2 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. Super 💖

Leave a Reply

Your email address will not be published. Required fields are marked *