മൗനത്തിന്റെ മുഖമൂടി [കഥാനായകൻ] 62

ചായകുടിച്ചു ഞാൻ പൈസ കൊടുത്തു ഞങ്ങൾ ഇറങ്ങിയപ്പോഴും മഴക്ക് ഒരു കുറവുമില്ല. അവളുടെ കുടകീഴിൽ വീണ്ടും നടക്കുമ്പോൾ എത്രയൊക്കെ വേണ്ട എന്ന് വിചാരിച്ചാലും മനസ്സ് എന്റെ കൈയിൽ നിൽക്കുന്നില്ല എന്ന് എനിക്ക് മനസ്സിലായി തുടങ്ങിയിരുന്നു. അപ്പോഴാണ് അവളും ആ കാര്യം എടുത്തിട്ടത്.

“എടാ മറ്റെന്നാൾ ആണ് പുള്ളിക്കാരൻ വരുന്നത്. വീട്ടുകാർ കണ്ടു എല്ലാം ഉറപ്പിച്ചുവെങ്കിലും പുള്ളിക്കാരൻ എന്നെയും ഞാൻ അങ്ങേരെയും നേരിൽ കണ്ടിട്ടില്ലല്ലോ അതുകൊണ്ട് എനിക്ക് ചെറിയ ടെൻഷൻ ഇല്ലാതില്ല.”

അതുവരെ എന്തിനെയാണോ എന്റെ മനസ്സ് മറിച്ചു പിടിക്കാൻ ശ്രമിച്ചത് അത് അവളുടെ വായയിൽ നിന്ന് തന്നെ കേട്ടപ്പോൾ എനിക്ക് എന്റെ കൈയിൽ നിന്നും പോകുമെന്ന് ഒരു അവസ്ഥ വന്നു. പക്ഷെ എന്നും എന്നിലെ നടന് അവളുടെ മുൻപിൽ നല്ല രീതിയിൽ അഭിനയിക്കാൻ അറിയാം അതുകൊണ്ട് തന്നെ ഞാൻ എന്റെ സ്ഥിരം രീതിയായ ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു.

“നിനെക്ക് എന്തിനാ ഇനി ടെൻഷൻ നിങ്ങളുടെ വീട്ടുകാർ പണ്ട് തൊട്ടേ അറിയുന്നത് അല്ലെ പിന്നെ നിങ്ങൾ ചെറുപ്പത്തിൽ എന്തോ കണ്ടതും അല്ലെ. ഒരിക്കലും ഒരു പരിചയമില്ലാത്തവർ വരെ ഇവിടെ കല്യാണം കഴിക്കുന്നില്ലേ പിന്നെയാണോ ഇത്.”

അവൾക്ക് വേണ്ടത് എന്താണെന്ന് എനിക്ക് നല്ല പോലെ അറിയാമായിരുന്നു. അത് പറഞ്ഞപ്പോൾ തന്നെ അവളുടെ മുഖത്ത് ആ ടെൻഷൻ മാറി വരുന്നതും അവളുടെ സ്ഥിരമായ ആ പുഞ്ചിരി വന്നതും ഞാൻ കണ്ടു. പിന്നെ അവളുടെ വീട്ടിലേക്ക് തിരിയുന്ന വഴിയിൽ എത്തിയപ്പോൾ തന്നെ മഴക്ക് നല്ല ശമനമുണ്ടായിരുന്നു. അവിടെ നിന്നും എന്റെ വീട്ടിലേക്ക് അധിക ദൂരം ഇല്ലാത്തത് കൊണ്ട് അപ്പോൾ ഞാൻ അവിടെ നിന്നും പെട്ടെന്ന് പോയിക്കോളാം എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ അവൾ എന്റെ കൈയിൽ പിടിച്ചു. എന്തെ എന്ന ചോദ്യ ഞാൻ രീതിയിൽ തിരിഞ്ഞു.

“എടാ സത്യം പറഞ്ഞാൽ ഞാൻ വിചാരിച്ചത് നിനക്ക് എന്നോട് ഇഷ്ടാണെന്നാണ് അതുകൊണ്ടാ എന്റെ കല്യാണത്തിന്റെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം തന്നെ നിന്നെ അറിയിച്ചതും പക്ഷെ നിന്റെയുള്ളിൽ അങ്ങനെ ഒന്നുമില്ല എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. എന്നാലും എന്റെയുള്ളിൽ നിന്നെ ഞാൻ എന്നോ സ്നേഹിച്ചു തുടങ്ങിയിരുന്നു ഇനിയും അത് പറഞ്ഞില്ലെങ്കിൽ അത് എന്റെയുള്ളിൽ കിടന്നു അതൊരു വേദനയായി നിലനിൽക്കും അതുകൊണ്ട് പറഞ്ഞതാ. ഞാൻ ഇന്ന് ജോലി നിർത്തി എന്ന് പറയാൻ വേണ്ടി മാത്രമല്ല നിന്നെ അവിടെ വിളിച്ചു വരുത്തിയത് ഇനിയും ഇതുപോലെ നമ്മുക്ക് ഒരുമിച്ചു നടക്കാൻ സാധിക്കുമോയെന്ന് അറിയില്ലല്ലോ അതുമൊരു കാരണമാണ്.”

അവൾ പറയുന്നത് സത്യം പറഞ്ഞാൽ എന്റെയുള്ളിൽ എന്നോ അവളോട് ഞാൻ പറയാൻ ബാക്കി വച്ചത് തന്നെയായിരുന്നു. പക്ഷെ എനിക്ക് അത് ഇപ്പോഴും പറയാൻ സാധിച്ചില്ല ഇന്നും ആ മൗനം എന്ന മുഖമൂടി തന്നെ ഞാൻ അണിഞ്ഞു.

2 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. Super 💖

Leave a Reply

Your email address will not be published. Required fields are marked *