Megasandesham by Jayaraj Parappanangadi
ബസ് യാത്രയ്ക്കിടയില്‍ അടുത്തിരിയ്ക്കുന്ന പെണ്‍കുട്ടിയോട് മേഘ പരിചിതഭാവത്തോടെ ഇങ്ങിനെ ചോദിച്ചു
മോള്‍ക്ക് ഞാനൊരു കഥ പറഞ്ഞു തരട്ടെ…
പതിനെട്ടു വയസ്സിനടുത്ത് പ്രായമുള്ള അവള്‍ മേഘയെ തുറിച്ചുനോക്കി …
ഒരു പക്ഷേ മോള് ബാലരമയിലൊക്കെ വായിച്ചിട്ടുണ്ടാവാം…
അല്ലെങ്കിലാരേലും പറഞ്ഞു തന്നിട്ടുണ്ടാവാം….
എന്തായാലും അതൊന്നുകൂടെ ഓര്‍മ്മപ്പെടുത്താന്‍ മാത്രം ഈ ചേച്ചി ആ കഥ പറയട്ടെ ?
പറഞ്ഞോളൂ…..
മൊബെെല്‍ ബാഗിലേയ്ക്ക് വയ്ക്കുമ്പോള്‍ അവളറിയാതെ സമ്മതം കൊടുത്തുപോയി…
അത്രയ്ക്കാത്മാര്‍ത്ഥതയും വശീകരണതയും
മേഘയുടെ വാക്കുകളില്‍ ആ കുട്ടിയ്ക്കനുഭവപ്പെട്ടിരുന്നു…
എനിയ്ക്കിടയ്ക്ക് വിളിയ്ക്കാന്‍ മാത്രം കുട്ടി ഒരു പേര് പറഞ്ഞോളൂ…
അതെന്താ ചേച്ചീ അങ്ങിനെ ?
എന്റെ പേര് പറഞ്ഞാല്‍ പോരെ…?
ശില്‍പാന്ന് വിളിച്ചോളൂ…
ശില്‍പക്കുട്ടീ…
സ്വന്തം പേര് പറയാന്‍ പലരും അതൃപ്തിപ്പെടുന്നത് കണ്ടിട്ടുള്ളതുകൊണ്ടാണ് ഞാനങ്ങിനെ പറഞ്ഞത്….
ഓകേ …നമുക്ക് കഥയിലേയ്ക്ക് വരാം….
ഒരാള് ചൂണ്ടയില്‍ മണ്ണിരയെ കോര്‍ത്ത് മീന്‍ പിടിയ്ക്കാന്‍ കുളത്തിലേയ്ക്കിട്ടു…
ഇതു കണ്ട തവള കരയില്‍ നിന്നും വെള്ളത്തിലേയ്ക്ക് ചാടി…
ഈ സമയം മണ്ണിരയുടെ അടുത്തേയ്ക്ക് ഓടിവന്നൊരു മീനിനോട് തവള പറഞ്ഞു…