മൂന്നാമത്തെ കോൾ [അനീഷ് ദിവാകരൻ] 46

“അവളു തെറി പറഞ്ഞു രാത്രി ഉറക്കം കെടുത്തിയത്തിന് അല്ല നുമ്മടെ കിഴക്കേലെ ശ്രീദേവിയായിരുന്നു… നിങ്ങൾക്ക് അത് ശ്രീദേവി എന്ന് സേവ് ചെയ്തടായിരുന്നോ….ദേവി അത്രെ……മനുഷ്യനെ ചുറ്റിക്കാൻ.. അല്ല നാളെ അവളുടെ ആടിന് കൊടുക്കാൻ പ്ലാവിലേം ചോദിച്ചു ഇങ്ങോട്ട് വരട്ടെ ഒരു ഒണക്ക എല പോലും എടുക്കാൻ ഞാൻ സമ്മതിക്കേല…  എനിക്ക് ഒന്ന് കാണണമല്ലോ അവള് എല പെറുക്കുന്നത്…..”
ഇപ്രാവശ്യം ഉറക്കെ പൊട്ടിച്ചിരിക്കാതിരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. അപ്പോഴും പദ്മം നീണ്ട ആലോചനയിൽ ആയിരുന്നു
ഏതായാലും  അൽപ്പം സമയം ഭാര്യ മൗനം ആയതിൽ അയാൾക്ക് സന്തോഷം തോന്നി.. എന്നാൽ ആ സന്തോഷം അധികം നേരം നീണ്ടു നിന്നില്ല
“എന്നാലും   ന്റെ ദൈവം തമ്പുരാനെ…………………….എന്നെ ഇതിയാൻ വിളിച്ചത് നീ കേട്ടല്ലോ അല്ലെ…………………………………..മരണം എന്ന്…………… സ്നേഹനിധി ആയ ഒരു ഭർത്താവ് തന്റെ പ്രിയപ്പെട്ട ഭാര്യ യെ ഇതിൽ കൂടുതൽ എന്തോ വിളിക്കാൻ ……..ഇനി ഞാൻ എങ്ങനെ കണ്ടു പിടിക്കും ഈ ദേവികയെ ന്റെ കർത്താവെ….അല്ലേലും എനിക്ക് അറിയാം.. ഇപ്പോൾ ദേവികയെ ഒക്കെ മതിയല്ലോ….നേരം വെളുക്കട്ടെ എനിക്ക് അറിയണം  നേരെ ചൊവ്വേ കാര്യങ്ങൾ………” ചിണുങ്ങി കൊണ്ടുള്ള പദ്മത്തിന്റെ പരിഭവം പറച്ചിൽ  തുടർന്നു കൊണ്ടേ ഇരുന്നു.. ഇതിനി നേരം വെളുക്കും വരെ തുടരും എന്ന് അയാൾക്ക് ഏതാണ്ടപ്പോൾ ഉറപ്പായി
ഇരുട്ടിൽ താൻ നേരത്തെ കരുതാറുള്ള പഞ്ഞി തപ്പി എടുത്തു അയാൾ പതുക്കെ ചെവിയിൽ തിരുകി…അന്ന് ദിവസം മുഴുവൻ അടുപ്പ് പുകയാൻ വഴിയില്ല എന്ന് അത്യധികം വിഷമത്തോടെ മനസ്സിലാക്കിയ അയാളുടെ മനസ്സിൽ കുളിരു ചൊരിഞ്ഞു കൊണ്ട് ഇടയ്ക്ക്  ഓടി എത്താറുള്ള അയാളുടെ പ്രിയപ്പെട്ട നബീസ ഓടി എത്തി…………………………….ഹോട്ടൽ നബീസ……………………………
പുറത്തു അപ്പോൾ പതുക്കെ മഴ മാറി ഇടിമിന്നലും ഇടിവെട്ടും തകർത്തു തുടങ്ങിയിരുന്നു.
????????????????????????