മൂന്ന് പേരും ചാറ്റൽ മഴയിൽ നടന്നു.
ദൂരെ നിന്നേ കണ്ടു. ആ ബസ് സ്റ്റോപിൽ വെളിച്ചം മൂന്നാല് ആളുകൾ.
അവിടെ എത്തിയ മീനൂട്ടി അമ്മയുടെ കൈകൾ വിട്ട് നനഞ്ഞ് വിറച്ച് ഇരിക്കുന്ന വൃദ്ധ യെ കണ്ടതും ഓടി ചെന്നു.
“മുത്തശ്ശീ”അവൾ അവരെ കെട്ടിപിടിച്ചു.
നന്ദനെ കണ്ടതും അവരിൽ ഒരാൾ പറഞ്ഞു.
“ആ..നന്ദാ ഇവര് രാവിലെതൊട്ട് ഇവിടെ ഇരിപ്പാ മകൻ കൊണ്ടാക്കിയതാത്രേ..രാത്രി ആയതോണ്ട് ഞങ്ങൾ ആരേലും വീട്ടിലേക്ക് കൂട്ടാമെന്ന് കരുതി നമുക്കും ഉണ്ടല്ലോ അമ്മമാര് നേരം വെളുത്തിട്ട് എന്തേലും ചെയ്യാലോ”
“മോളെ മുത്തശ്ശീടെ മോൻ വന്നില്യാ കുട്ടീ”
“മുത്തശി ആകെ നനഞ്ഞല്ലോ”
“ൻ്റെ കുട്ടിം ആകെ നനഞ്ഞൂ”
വൃദ്ധ അവളുടെ മുടിയിൽ തഴുകി.
അവരുടെ സ്നേഹപ്രകടനങ്ങൾ എല്ലാവരും ആശ്ചര്യത്തോടെ കണ്ടു.
നന്ദൻ സുമയെ നോക്കി.അവൾ പുഞ്ചിയോടെ സന്തോഷവും,സമ്മതവും അറിയിച്ച് കണ്ണുകൾ അടച്ചു കാണിച്ചു.
നന്ദൻ ചെന്ന് ആ അമ്മയുടെ കൈകൾ പിടിച്ചു.
“അമ്മ വരൂ..”
“മോനേ..ഞാൻ..”ആ അമ്മ വിറയലോടെ കൈകൾ കൂപ്പി.
“അരുത് ..അമ്മക്ക് ഇനി മീനൂട്ടിയുടെ മുത്തശിയായി ഞങ്ങളോടൊപ്പം കഴിയാം ആരും അമ്മയെ എവിടെയും കളയില്ല.”
“വരൂ..അമ്മേ..”സുമയും ആ തോളിൽ ചേർത്ത് പിടിച്ചു.
ആ അമ്മ മീനൂട്ടിയെ ചേർത്ത് പിടിച്ച് എഴുന്നേറ്റു.
അവർ ആ നേരിയ ചാറ്റൽ മഴയിൽ കുടയും ചൂടി നടന്നു …വീട്ടിലേക്ക്..
ശുഭം
നല്ല കഥ – കൊച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയത്
വളരെ നന്നായിരിക്കുന്നു ഇങ്ങനെയുള്ള കഥകൾ ഇനിയും എഴുത്തണം