മീനൂട്ടി 88

അയാൾ മകളെ ചേർത്ത് പിടിച്ചു അകത്തേക്ക് നടന്ന് സുമ കേൾക്കാൻ ഉറക്കെ പറഞ്ഞു എന്നിട്ട് മകൾക്ക് നേരെ കണ്ണുകൾ ഇറുക്കി കാണിച്ചു. മീനൂട്ടി വായ പൊത്തിചിരിച്ചു.

“ഉം അച്ഛനും മോളും ചിരിക്കണ്ടാ എനിക്ക് മിണ്ടി പറയാൻ കൊണ്ടോന്നേക്കണു പൂച്ച്വോളെ അവറ്റോട് എന്ത് മിണ്ടാനാ…നന്ദട്ടൻ പോയി കുളിച്ചാട്ടേ ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം.”

അയാൾ ഒരു മൂളിപാട്ടോടെ കുളിമുറിയിലേക്ക് നടന്നു.
*********************
ഭക്ഷണശേഷം മീനൂട്ടി നേരത്തെ കിടന്നു.
രാത്രി ഉറക്കത്തിൽ അവൾ ഒരു സ്വപ്നം കണ്ടു.അവളും മുത്തശ്ശിയും കൈകൾ പിടിച്ചു കഥകൾ പറഞ്ഞു നടക്കുകയാണ്.പെട്ടെന്ന് മുത്തശ്ശി റോഡിൽ വീണു.മീനൂട്ടി മുത്തശ്ശിയെ കൈപിടിച്ച് എങ്ങനെ ഒക്കെയോ എഴുന്നേൽപിച്ചതും മുത്തശ്ശി വീണ്ടും വീണു.
“അമ്മേ..”
മീനൂട്ടി ഞെട്ടി എഴുന്നേറ്റു.
അവളുടെ കരച്ചിൽ കേട്ട് അടുക്കള യിൽ പാത്രം കഴുകി കൊണ്ടിരുന്ന സുമയും,എന്തോ എഴുതി കൊണ്ടിരുന്ന നന്ദനും ഓടി അവൾക്ക് അരികിലെത്തി.
“എന്താ മോളേ..എന്തുപറ്റി ”
“അച്ഛാ.. മുത്തശ്ശി…”മീനൂട്ടി വിയർത്തു വിറച്ചു.
സുമ അവളെ തഴുകി.
“മോളെന്തോ സ്വപ്നം കണ്ടതാ..ഒന്നൂല്ലാ”
“അമ്മേ മുത്തശ്ശി…”മീനൂട്ടി കരച്ചിൽ തന്നെ.
“ഏത് മുത്തശ്ശീടെ കാര്യ മോള് പറയുന്നേ”
നന്ദൻ മകളുടെ മുടിയിൽ തലോടി.
മീനൂട്ടി വിതുമ്പലോടെ മുത്തശ്ശിയെ കണ്ട കാര്യങ്ങൾ പറഞ്ഞു.
നന്ദൻ ക്ലോക്കിൽ നോക്കി സമയം പത്തര.പുറത്ത് മഴയും.. നന്ദൻ ചെറിയ എമർജൻസിയും,കുടയും എടുത്തു.
“വാ..”മീനൂട്ടിയുടെ കൈയിൽ പിടിച്ചു.
“വാ സുമേ”

2 Comments

  1. സുദർശനൻ

    നല്ല കഥ – കൊച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയത്

  2. വളരെ നന്നായിരിക്കുന്നു ഇങ്ങനെയുള്ള കഥകൾ ഇനിയും എഴുത്തണം

Comments are closed.