മീനൂട്ടി വേഗം ബാഗ് തുറന്ന് വാട്ടർ ബോട്ടിൽ എടുത്തു.അതിൽ അവശേഷിച്ച വെള്ളം അവർക്ക് നൽകി.
അവർ വേഗം അത് കുടിച്ചു. മീനൂട്ടി കണ്ടു പുല്ലുകൾക്കിടയിൽ പൂച്ച കുഞ്ഞുങ്ങളെ.
“വാ..വന്നേ..”അവൾ അവയെ അരുമയോടെ തലോടി.
“എന്നോട് മൂന്നാലാള് ചോദിച്ചു കുട്ട്യേ ന്താ ഇവിടെ ഇരിക്കണേന്ന്..അവൻ വന്നില്ലാലോ..ൻ്റെ മോൻ”ആ വൃദ്ധ തേങ്ങി.
“മുത്തശ്ശി ൻ്റെ കൂടെ പോരൂ..”
“ഇല്യാ കുട്ടീ അവൻ ന്നെ ഇവിടെ ഇരുത്തി പോയതല്ലേ.അവൻ വന്ന് ന്നെ അന്വേഷിക്കില്ലേ..കണ്ടില്ലാച്ചാ അവന് വിഷമാവില്യേ..”അവർ വിതുമ്പി.
“ന്നാ ഞാൻ പോയ്ക്കോട്ടേ മുത്തശ്ശീ അമ്മ നോക്കി ഇരിക്കും”
അവൾ നടന്നതും ആ പൂച്ച കുഞ്ഞുങ്ങൾ പിന്നാലെ കൂടി.
***********************
സന്ധ്യക്ക് ശേഷം നേരിയ മഴ പെയ്തു. സ്കൂട്ടറിൻ്റെ ശബ്ദം കേട്ടതും മീനൂട്ടി പഠിച്ച പുസ്തകം താഴെ വെച്ച് ഉമ്മറത്തേക്കോടി.
“ഒരു മഴക്കോട്ട് വാങ്ങാൻ പറഞ്ഞാ കേക്കില്യാ നന്ദേട്ടൻ ആകെ നനഞ്ഞില്ലേ”
നന്ദൻ്റെ കൈയിലെ കവറുകൾ വാങ്ങി ഒരു തോർത്ത് അയാൾക്ക് നേരെ നീട്ടി കൊണ്ട് സുമപറഞ്ഞു
“അച്ഛാ..”
“അച്ഛൻ്റെ മീനൂട്ടീ..’അയാൾ മകളെ ചേർത്ത് പിടിച്ചു.
“ഉം…പുന്നാര മോൾ രണ്ട് വിരുന്ന് കാരേയും കൂട്ടിയാ സ്കൂളീന്ന് വന്നേ..ആ ചായ്പിലിണ്ട്..”
സുമ അകത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു.
“ആരാ..”
അയാൾ ശബ്ദം താഴ്ത്തി കൈകൊണ്ട് ആംഗ്യം കാട്ടി ചോദിച്ചു.
“രണ്ട് പാവം പൂച്ച കുഞ്ഞേളാ അച്ഛാ..”
“ആ ണോ..നന്നായി മോളേ..അച്ഛൻ ജോലിക്കും,മോള് സ്കൂളിലും പോയാ അമ്മക്ക് മിണ്ടീം,പറഞ്ഞും നിക്കാൻ ആളായല്ലോ”
നല്ല കഥ – കൊച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയത്
വളരെ നന്നായിരിക്കുന്നു ഇങ്ങനെയുള്ള കഥകൾ ഇനിയും എഴുത്തണം