മീനൂട്ടി 89

“ഞാൻ പോട്ടേ ട്ടോ..”മീനൂട്ടി പൂച്ചകളോട് സ്വകാര്യംപറഞ്ഞു.എന്നിട്ട് നടന്നു. പൂച്ചകുഞ്ഞുങ്ങളും അവൾക്ക് പിന്നാലെ കൂടി.
“ശ്ശോ..പോയ്ക്കോ…രണ്ടാളും”അവൾ ചിരിയോടെ അവയെ ആട്ടിയകറ്റിയതും പെട്ടെന്ന് അതിലേ ഒരു കാർ റോഡിലെ കുഴിയിൽ ചാടികൊണ്ട് അതിവേഗം കടന്നു പോയതും റോഡിലെ വെള്ളം മീനൂട്ടിയുടേയും പൂച്ച കുഞ്ഞുങ്ങളുടേയും ദേഹത്തേക്ക് തെറിച്ചു.
മീനൂട്ടി ദേഷ്യത്തോടേയും,സങ്കടത്തോടേയും കാറ് പോയഭാഗത്തേക്ക് നോക്കിയതും കേട്ടു.

“അയ്യോ…അപ്പാടെ നനഞ്ഞൂലോ കുട്ട്യേ..ഇങ്ങട് വന്നേ…”
മീനുട്ടികണ്ടു ബസ് ഓടാത്ത ആ റോഡരികിലെ ദ്രവിച്ച തുടങ്ങിയ ബസ്സ്സ്റ്റോപ് എന്നെഴുതിയ ഷെഡിലെ പലകകൊണ്ട് ഉണ്ടാക്കിയ ഇരിപ്പിടത്തിൽ ഒരു മുത്തശ്ശി.
മീനൂട്ടി മുത്തശ്ശിയുടെ അരികിൽചെന്നു. പിന്നാലെ പൂച്ച കുഞ്ഞുങ്ങളും അവളുടെ കാലിൽ തൊട്ടു ഉരുമ്മികൊണ്ട്.
ഉടുത്തിരുന്ന നേര്യതിൻ്റെ അറ്റംകൊണ്ട് മുത്തശ്ശി മീനൂട്ടിയുടെ ദേഹം തുടച്ചു. അവൾ അവരെതന്നെ നോക്കി നിന്നു.

“നിയ്ക്കും ണ്ട് നിന്നെപോലൊരു കൊച്ചു മോള്”
“മുത്തശ്ശി എന്താ ഇവിടെ ഇരിക്കണേ…”
“അതോ ൻ്റെ മോൻ ഇപ്പൊ വരും ന്നോട് ഇവിടെ ഇരിക്കാൻ പറഞ്ഞു.കൊറേ ദൂരേന്ന് വര്വാ….അവിടന്ന് പൊലർച്ചെ പോന്നതാ..”

“ന്നാ ഞാൻ പോയ്ക്കോട്ടേ മുത്തശ്ശീ…സ്കൂളില് വൈകും”

“നീ ഒറ്റയ്ക്ക് ആണോ മോളേ കൂട്ടുകാരാരും ല്ല്യേ..”

“ദേ ആ വളവില് ൻ്റെ കൂട്ടുകാരി കാത്തിരിക്കും”മീനൂട്ടി കൈവീശി കാണിച്ചു ഓടി.ആ പൂച്ച കുഞ്ഞുങ്ങൾ മുത്തശ്ശിയെ ചുറ്റി പറ്റിനിന്നു.
****************************
വൈകിട്ട് സ്കൂൾ വിട്ടു കൂട്ടുകാരിക്ക്നേരെ കൈവീശികാട്ടി മീനൂട്ടി നടന്നക്കവേ കണ്ടു. ആ ബസ് സ്റ്റോപിൽ മുത്തശ്ശിയെ.മീനൂട്ടി ഓടി ചെന്ന് കിതപ്പോടെ ചോദിച്ചു.
“മുത്തശ്ശീ…പോയില്ലേ..മുത്തശ്ശീടെ മോൻ വന്നില്ലേ..”
ആകെ ക്ഷീണിച്ചുപോയിരുന്നു.അവർ. രാവിലെ കണ്ട പ്രസന്നത മുഖത്ത് ഇല്ല.
“മോളെ മുത്തശ്ശിക്ക് ദാഹിക്കണു ”

2 Comments

  1. സുദർശനൻ

    നല്ല കഥ – കൊച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയത്

  2. വളരെ നന്നായിരിക്കുന്നു ഇങ്ങനെയുള്ള കഥകൾ ഇനിയും എഴുത്തണം

Comments are closed.