meenutty by ലീബബിജു
“മീനൂട്ടീ..സൂക്ഷിച്ചു പോണേ..”
“ശരിയമ്മേ’
ഉമ്മറത്തെ തൂണിനരികിൽ താൻപോകുന്നതും നോക്കി നിൽക്കുന്ന അമ്മക്ക് നേരെ കൈവീശികാട്ടി മീനൂട്ടി നടവഴിയിലൂടെ നടന്നു. സ്കൂളിലേക്ക്.
നടന്നു റോഡിലെത്തി.റോഡരികിലെ ഒരു കുഞ്ഞ് ചാക്കുകെട്ട് അനങ്ങുന്നത് കണ്ട് മീനൂട്ടി അങ്ങോട്ട് ചെന്നു.രാത്രി പെയതമഴയിൽ കുതിർന്ന പുല്ലുകൾക്കിടയിൽ ചാക്കിൽ നിന്നും.
മ്യാവൂ..മ്യാവൂ..എന്ന കരച്ചിൽ കേട്ടതും അവൾ വേഗം ആ ചാക്കിൻ്റെ വായ്ഭാഗം തുറന്നതും രണ്ട് പൂച്ച കുഞ്ഞുങ്ങൾ വെളിയിൽ ചാടി.
“ഹയ്…”അവളുടെ കണ്ണുകൾ വിടർന്നു.
“ആരാ നിങ്ങളെ ഈ ചാക്കിലിട്ടേ..ഉം..”
അവൾ അവയെ അരുമയോടെ തലോടി.അവ കണ്ണുകൾ ചിമ്മി അവളെ നോക്കി.
മീനൂട്ടി വേഗം പുറത്ത് ഇട്ടിരുന്ന ബാഗ് തുറന്ന് പതിനൊന്ന് മണിക്ക് സ്കൂളിൽ നിന്ന് കഴിക്കാനായി അമ്മ കൊടുത്തു വിട്ട ബിസ്ക്കറ്റുള്ള കുഞ്ഞു ടിഫിൻ തുറന്നു.
എന്നിട്ട് ബിസ്ക്കറ്റുകൾ അവക്ക് ഇട്ടു കൊതുത്തു.
അവ ആർത്തിയോടെ അത് കഴിച്ചു.
“ആഹാ..മീനൂട്ടിയേ..മോൾക്ക് തിന്നാനുള്ളതൊക്കെ പൂച്ചക്കിട്ടുകൊട്ക്ക്വാ..”
അത് കേട്ട് മീനൂട്ടി തിരിഞ്ഞു നോക്കി.
എവിടെയോ തേങ്ങ പറിയും കഴിഞ്ഞു വിയർത്ത് കുളിച്ചു മുഷിഞ്ഞ തോർത്തും ഉടുത്ത്,തലയിൽ മുഷിഞ്ഞ മറ്റൊരു തോർത്തും ചുറ്റി തോളിൽ വലിയ ഏണിയും ഏറ്റിപോവുന്ന കണാരേട്ടൻ.
മീനൂട്ടി അയാളെ നോക്കി ചിരിച്ചു. എന്നിട്ട് കൈകൾ തട്ടി കുടഞ്ഞു.കണാരേട്ടൻ
തേഞ്ഞ മഞ്ഞ പല്ലുകൾ വെളിയിൽ കാട്ടി ചിരിച്ചു നടന്നു പോയി.
നല്ല കഥ – കൊച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയത്
വളരെ നന്നായിരിക്കുന്നു ഇങ്ങനെയുള്ള കഥകൾ ഇനിയും എഴുത്തണം