മാത്രമല്ല എന്റെ റൂമിന്റെ ജനൽ വഴി അവളുടെ വീടിന്റെ സിറ്റൗട്ട് കാണാമായിരുന്നു..പക്ഷെ അവളുടെ വീടിന്റെ സിറ്റൗട്ടിൽ നിന്നും എന്റെ റൂമിന്റെ ജനൽ കാണാൻ പ്രയാസമായിരുന്നു..
!!വന്നത് മാറ്റാരുമല്ല. അവളായിരുന്നു.!!.
അവൾ: ഇന്നാ കർമൂസ (പപ്പായ ) നിന്റെ ഉമ്മ ചോദിച്ചിരുന്നു.😊
അനിയത്തി : താങ്ക്സ് ഇത്താ..
അവൾ : നിനക്കിന്ന് ക്‌ളാസില്ലേ..
അനിയത്തി : ഉണ്ട് ഇത്താ. ഞാൻ പോകാൻ റെഡി ആവുകയായിരുന്നു.
അവൾ : (ചെറുതായൊന്നു ശംഗിച്ചു പതിയെ എന്നാൽ പെട്ടെന്ന്) ഷാനു ഇവിടെ ഇല്ലേ.
(എന്നെ വീട്ടിൽ വിളിക്കുന്ന പേര്)
അനിയത്തി : ഉണ്ട്. ഇക്കാക് പനിയാണ് പുറത്തോട്ടൊന്നും പോയിട്ടില്ല.
(എന്റെ റൂമിനു നേരെ ചൂണ്ടികൊണ്ട്)
അവിടെ കിടക്കുന്നുണ്ട്.
എന്നവൾ പറഞ്ഞു.
പെട്ടെന്നവൾ എന്നെ ചോദിച്ചത് ഞാൻ കേട്ടുകാണുമോ..
എന്ന ചമ്മലിൽ
എന്നാ ശെരി എന്നും പറഞ്ഞു ആ സംഭാഷണം അവിടെ അവസാനിപ്പിച്ചു അവൾ പോയി.
അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. അവൾക്ക് എന്നോട് എന്തോ ഇഷ്ടം ഉണ്ടെന്നും അവളുടെ കണ്ണുകളിൽ ഞാൻ കണ്ടത് അതാണെന്നും ഉറപ്പായി.😍
എന്റെ മനസ്സിൽ അവൾ പറഞ്ഞ വാക്കുകൾ വന്നുകൊണ്ടിരിക്കുന്നു.. “ഷാനു ഇവിടെ ഇല്ലേ ” എന്റെ മനസ്സിൽ അവളോടുള്ള ഇഷ്ടം കൂടി.
അത് എന്റെ മുഖത്തും പ്രതിഫലിച്ചു. എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..
ഉമ്മച്ചീ.. ഈ ഇക്കാക്ക ഇതാ വെറുതെ ചിരിക്കുന്നു🤭
പനിച്ചു വട്ടായെന്നാ തോന്നണേ..😄.
വേറെ ആര് വാതിൽക്കൽ എനിക്കുള്ള കഞ്ഞിയുമായി എന്റെ അനിയത്തി.
ഞാൻ : പോടീ.. വട്ട് നിനക്ക്. മര്യാദക്ക് സ്കൂളിൽ പൊക്കോ..
അനിയത്തി : ഓ ശെരി.. (ടേബിളിൽ പാത്രം വെച്ച് )കഞ്ഞി ഇവിടുണ്ട്. കുടിക്കേണ്ടി..
ഞാൻ: ആ..
അങ്ങനെ ആ ദിവസവും കടന്നു പോയി.
പിന്നെ പനിയൊക്കെ ഒന്ന് മാറി എന്ന് തോന്നിയപ്പോൾ ഞാൻ പതിയെ എഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു.
മെല്ലെ പടിയിൽ വന്നിരുന്നു. ഞാൻ അവളുടെ വീട്ടിലേക് പതിയെ നോക്കി.
എന്നെ കാത്തെന്നപോൽ അവളവിടെ ഇരിക്കുന്നുണ്ടായിരുന്നു.🤍
അവളെന്നെ നോക്കുന്നുണ്ടോ എന്നറിയാൻ ഞാൻ അറിയാത്ത രൂപത്തിൽ അവളുടെ മുഖത്തേക്ക് നോക്കി.
എന്റെ മനസ്സ് വായിച്ചെന്ന പോലെ ആ മുഖത്ത് ഞാൻ ഒരു വാത്സല്യതോടെയുള്ള പുഞ്ചിരി കണ്ടു.
അതെനിക്ക് ഒരാശ്വാസം നൽകുകയും അവളോട് എനിക്ക് ഇഷ്ടം കൂടികൂടി വരികയും ചെയ്തു.
ഇടക്കണ്ണിട്ട് ഞാനവളെ നോക്കുകയും അവളെന്നെ നോക്കുകയും ചെയ്തു കൊണ്ടിരുന്നു.
