മിഴികൾ കഥ പറയുമ്പോൾ [ഷഹാൻ] Like

 

(ഞങ്ങൾ തമ്മിൽ അങ്ങനെ വഴക്കും അടിപിടിയുമൊക്കെപൊതുവെ കുറവാണ് ).

 

 

 

അങ്ങനെ പ്രാതൽ ഒക്കെ കഴിഞ്ഞു

സ്കൂളിൽ പോകേണ്ട കാര്യം ഉമ്മ ഓർമിപ്പിച്ചു.

 

അങ്ങനെ സ്കൂളിൽ പോയി.

വൈകീട്ട് സ്കൂൾ വിട്ട് വന്ന് കളിക്കാനും മറ്റുമൊക്കെ പോയി.

 

(സാധാരണയിൽ എന്റെ ഒരു ദിവസം എന്നത് രാവിലെ സ്കൂളിൽ പോകുന്നു. വൈകീട്ട് വരുന്നു. കളിക്കാൻ പോകുന്നു. ചില ദിവസം ചായക്ക് വെള്ളം എടുക്കാൻ അവളുടെ വീട്ടിൽ പോകുമായിരുന്നു. അങ്ങനെ കളി കഴിഞ്ഞു രാത്രി ഉമ്മറത്തിരുന്നു പഠിക്കും. പിന്നെ ഉറങ്ങാൻ പോകും മിക്ക ദിവസങ്ങളിലും ഇത് തന്നെയാണ്).

 

 

ദിവസങ്ങൾ കടന്ന് പോയി കൊണ്ടിരുന്നു

 

.9ാം ക്ലാസ് പരീക്ഷ കഴിഞ്ഞു വേനലാവധി ആയി.

 

ഇതിനിടക്ക് ഞാൻ അവളിൽ ചില കാര്യങ്ങൾ ശ്രെദ്ധിച്ചിരുന്നു…

 

ഞാൻ ഉമ്മറത്തിരിക്കുമ്പോൾ അവളും ഉമ്മറത്തു വന്നിരിക്കുക

, അടിച്ചു വാരാനെന്ന വ്യാജേനെ ഇട കണ്ണിട്ട് നോക്കുക, ചെടി നനക്കാനാണെന്ന വ്യാജേന എന്നെ കാണാൻ ശ്രമിക്കുക.

 

ഞാൻ ഇടക്ക് വെള്ളം എടുക്കാൻ അവളുടെ വീട്ടിൽ പോകുമ്പോൾ അവൾ എന്നെ കണ്ണുകളിൽ ഒരു പ്രേത്യേക സ്നേഹത്തിൽ നോക്കുന്നതും ഞാൻ ശ്രെദ്ധിച്ചിരുന്നു.

 

“അവളെ നോക്കി ഞാൻ ചെറുതായൊന്നു പുഞ്ചിരിക്കുമ്പോൾ ആ കണ്ണുകളിൽ ഞാൻ ഒരു തിളക്കവും മുഖത്തു സന്തോഷവും കണ്ടിരുന്നു.”

 

അത് എന്നിലും ചില മാറ്റങ്ങൾ സൃഷ്ടിച്ചു.

 

അവളെ എന്നും കാണാനും

ചെറിയൊരു ഇഷ്ടം അവളോട് ഉടലെടുക്കാനും തുടങ്ങി.😍

 

 

ദിവസങ്ങൾ നീങ്ങി കൊണ്ടിരുന്നു..

 

 

 

സ്കൂൾ തുറന്നു 10ാം ക്‌ളാസിലേക്കായി.

 

 

 

കുറച്ചു മാസങ്ങൾ ക്ക് ശേഷം ഒരു ഞായറാഴ്ച ഞാനും കൂട്ടുകാരും കുളത്തിൽ കുളിക്കാൻ പോയി.

 

 

അന്ന് കുറെ സമയം ഞങ്ങൾ കുളത്തിൽ ചിലവഴിച്ചു.

 

തൽഫലമായി എനിക്ക് അന്ന് രാത്രി ശക്തമായ തല വേദനയും കുളിരും അനുഭവപ്പെട്ടു.

 

പിറ്റേന്ന് എണീക്കാൻ പറ്റാത്ത രീതിയിൽ പനി വന്നു അങ്ങനെ രണ്ടു ദിവസം സ്കൂളിൽ പോകാനോ. പുറത്തിറങ്ങാനോ പറ്റിയില്ല.!!!

 

 

!!ഞാൻ പനിച്ചു കിടക്കുന്ന ഒരു ദിവസം!!

 

ഞാൻ റൂമിൽ വെറുതെ മേൽപോട്ടും നോക്കി കിടക്കുകയായിരുന്നു.

 

മുറ്റത്ത് നിന്നു ഷഹ്‌ലാ…ഷഹ്‌ലാ…

എന്ന വിളി കേട്ട് എന്റെ അനിയത്തി അങ്ങോട്ട്‌ വരുന്നതും

 

എന്താ ഇത്താ എന്ന് മറുപടി കൊടുക്കുന്നതും ഞാൻ കേട്ടു.

 

എന്റെ വീടിന്റെ സിറ്റൗട്ടും ഞാൻ കിടക്കുന്ന മുറിയും അടുത്തടുത്തായിരുന്നു.

 

അത് കൊണ്ട് തന്നെ പുറത്തു നിന്ന് ആര് സംസാരിച്ചാലും റൂമിലേക്ക് വ്യക്തമായി കേൾക്കാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *