പിന്നെ ആ നാട്ടിലെ പേരുകേട്ട തറവാടും അവരുടേതാണ്.
സാമ്പത്തികമായും ഞങ്ങളെക്കാൾ മുൻപന്തിയിലായിരുന്നു.
അങ്ങനെ ട്രേയുമായി അവൾ എന്റെ അടുത്തെത്തി.💖 ഞാൻ ജ്യൂസിന്റെ ഗ്ലാസ്സെടുത്ത് കുടിക്കാൻ നേരം വെറുതെ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി
എന്നെ തന്നെ നോക്കിയിരുന്ന അവൾ പെട്ടെന്ന് അവളുടെ കണ്ണുകളെ പിൻവലിച്ച് അവളുടെ ഉമ്മയുടെ അടുത്തേക്ക് നീങ്ങി നിന്നു.
“അവൾ എന്നിൽ നിന്ന് നോട്ടം പിൻവലിക്കുന്ന സമയത്ത് ആ കണ്ണുകളിൽ ഞാനൊരു തിളക്കം കണ്ടിരുന്നു “.🩵
അതിനെ പറ്റി പിന്നെ ഞാൻ കൂടുതലൊന്നും അലോചിച്ചില്ല. കാരണം പിന്നെ അവൾ എന്നെ നോക്കുന്നതായി ഞാൻ കണ്ടില്ല.
അങ്ങനെ കുറച്ചു സമയത്തിന് ശേഷം അവർ അവരുടെ വീട്ടിലേക്കു പോയി.
ഞാൻ പിന്നെ എന്റെ പഠന സാധനങ്ങളും മറ്റും അടുക്കി വെക്കുന്ന തിരക്കിലായി.
അങ്ങനെ ആ ദിവസം മെല്ലെ കടന്നു
പോയി.
പുതിയ അയൽവാസി കളൊക്കെ നല്ല ആളുകളായിരുന്നു.
അത് കൊണ്ട് തന്നെ എന്റെ വീട്ടുകാരും നല്ല സന്തോഷത്തിലായിരുന്നു.
ഞങ്ങൾക്കാകെ ഒരു പ്രശ്നം ആയിരുന്നത് കുടിവെള്ളത്തിനായിരുന്നു.
.ഈ വീട്ടിൽ കുഴൽ കിണറാണ്. അത് കൊണ്ട് തന്നെ ചായ വെക്കാനും കുടിക്കാനും അത് ഉപയോഗിക്കാറില്ലായിരുന്നു.
അതിനു പരിഹരമായി അവളുടെ വീട്ടിൽ നിന്ന് വെള്ളം എടുക്കാൻ അവർ എന്റെ ഉമ്മാനോട് പറഞ്ഞിരുന്നു. (അവളുടെ വീട്ടിൽ കിണറുണ്ട്.ഇതിൽ കിണറിനു ചെറിയൊരു പ്രാധാന്യമുണ്ട്.)
പിറ്റേന്നു രാവിലെ ഞാൻ എഴുന്നേറ്റ് വീടും പരിസരവും ഒക്കെ ഒന്ന് വീക്ഷിച്ചു.
ചെറിയ വീടാണെങ്കിലും വിശാലമായ മുറ്റം. കൊള്ളാം.
ഉമ്മറത്തു നിന്ന് നോക്കിയാൽ അവളുടെ വീടിന്റെ സിറ്റൗട്ടും,
ഏകദേശ ഭാഗങ്ങളുമൊക്കെ കാണാമായിരുന്നു.
ഞാൻ ഉമ്മറത്തെ തിണ്ണയിലിരുന്ന് വെറുതെ അവളുടെ വീട്ടിലേക്ക് നോക്കി.
പെട്ടെന്ന് അവൾ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടപ്പോലെ ഒരു ചൂലുമായി അവിടെ ഒക്കെ അടിച്ചു വാരാൻ തുടങ്ങി.
അടിച്ചു വാരുമ്പോഴും അവളുടെ ശ്രദ്ധ ഞാനിരിക്കുന്ന ഭാഗത്താണെന്നു അവളുടെ അടിച്ചു വാരാലിൽ നിന്നും മനസ്സിലായി.
എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
അതിനിടെ ഉമ്മ വന്ന് ചായ കുടിക്കാൻ വിളിച്ചു.
ഞാൻ അടുക്കളയിൽ ചെന്നപ്പോൾ അനിയത്തി അവിടെ ചായ കുടിക്കുന്നുണ്ടായിരുന്നു.
ഞാനൊരു പുഞ്ചിരി നൽകി അവളുടെ അടുത്തിരുന്നു ചായ കുടിച്ചു.
(അനിയത്തിയെ പറ്റി പറയുകയാണെങ്കിൽ അവളിപ്പോ 4ാം ക്‌ളാസിലാണ് പഠിക്കുന്നത്.)
