അതിനിടക്ക് 2,3 തവണ ഞാൻ അവളെ കണ്ടിരുന്നു. അപ്പോയൊക്ക അവൾ എന്നോട് ചെറുതായിട്ടൊന്ന് പുഞ്ചിരിക്കുമായിരുന്നു.
ഞാൻ അതൊന്നും അത്ര കാര്യമായിട്ടൊന്നും എടുത്തിട്ടില്ലായിരുന്നു. (ചെറിയ പ്രായമല്ലേ ).
അങ്ങനെ 9ാം ക്ലാസ്സ് പകുതി ആകുന്ന സമയത്താണ് ആ ട്വിസ്റ്റ് നടക്കുന്നത്.
ഞങ്ങൾ സ്വന്തമായി വീട് വെക്കാൻ നോക്കിയിരുന്നു. പക്ഷെ ഒന്നും നടന്നിരുന്നില്ല.(ഇപ്പൊ താമസിക്കുന്നത് തറവാട്ടിലാട്ടോ)
അങ്ങനെയിരിക്കെയാണ് റസീന്റെ തൊട്ട് മുമ്പിലുള്ള വീട്ടുകാർ ആ വീട് വിൽക്കാൻ തീരുമാനിച്ചത്.
ആ കാര്യം എന്റെ ഉപ്പാനോട് ആരോ ഒരാൾ പറയുകയും ആ വീട് ഞങ്ങൾ കുറഞ്ഞ വിലക്ക് വാങ്ങിക്കുകയും ചെയ്തു.
ഓടിട്ട 3 ചെറിയ റൂമുകൾ ഉള്ള വീടായിരുന്നു.
(ഞങ്ങൾ സാമ്പത്തികമായി മുൻ പന്തിയിൽ അല്ല ).
പഴയ വീട് ഞങ്ങൾക്ക് തറവാട് വീടാവുകയും ചെയ്തു.
അവിടെ ഇപ്പൊ വലിയുമ്മ, എളാപ്പ, ഇളയമ്മ അവരുടെ രണ്ടു കുട്ടികൾ എന്നിങ്ങനെയാണ് അവിടെ താമസം.
(ഞങ്ങൾ സിറ്റിയിൽ നിന്നും പോരുമ്പോൾ ഇളയമ്മ ഗർഭിണി ആയിരുന്നു. പിന്നെ ഞാൻ 9ാം ക്‌ളാസിൽ എത്തിയപ്പോൾ ഒരു കുട്ടി കൂടെ ഉണ്ടായി).
എന്റെ 14ാം വയസ്സിലാണ് ഞങ്ങൾ തറവാട്ടിൽ നിന്നും മാറി താമസിച്ചത്. തറവാട്ടിൽ നിന്ന് സാധനങ്ങളെല്ലാം എടുത്തു കൊണ്ട് വന്ന് എല്ലാം ഒന്ന് സെറ്റാക്കി ഞങ്ങൾ വീടിന്റെ ഉമ്മറത്തിരിക്കുകയാണ്.
എടാ…ഷഹാനെ.. എന്ന വിളിക്കേട്ട് ഞാൻ തിരിഞ്ഞ് നോക്കി.
അവനും അവന്റെ ഉമ്മയും അവരുടെ പിന്നിലായി അവളും ഞങ്ങളെ വീട്ടിലേക്ക് വരുന്നു.
അവളുടെ കയ്യിൽ ഒരു ട്രേയിൽ ജ്യൂസ് നിറച്ച ഗ്ലാസുകളും ഉണ്ടായിരുന്നു.
അവർ വന്നു അയൽവാസി എന്ന നിലയിൽ ഞങ്ങളോട് വിശേഷം ഒക്കെ തിരക്കി.നാട്ടുകാരായത് കൊണ്ട് തന്നെ നേരത്തെ ചെറിയ പരിചയം ഉണ്ടായിരുന്നു.
അതിനിടയിൽ അവിടെ ഉണ്ടായിരുന്ന ഓരോരുത്തർക്കും അവൾ ജ്യൂസുകൾ കൊടുത്തു കൊണ്ടിരുന്നു.
എന്റെ ഉമ്മ അവളുടെ ഉമ്മയോട് : (ഒരു പുഞ്ചിരിയോടെ ) ഇതിന്റ ഒന്നും ആവശ്യം ഇല്ലായിരുന്നു.🤗
അതൊന്നും സാരമില്ല. നിങ്ങൾ പണിയൊക്കെ കയിഞ്ഞ് ക്ഷീണിച്ചതല്ലേ. ഇതിരിക്കട്ടെ എന്നും അവളുടെ ഉമ്മ പറഞ്ഞു.🤗
പിന്നെ അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു.
അവരുടെ സംസാരത്തിൽ നിന്നും അവളുടെ പേരും ഉമ്മാന്റെ പേരുമൊക്കെ അറിയാൻ കഴിഞ്ഞു.
(അവളുടെ പിതാവ് ഗൾഫിൽ ആണുട്ടോ. അത് റസീൻ വഴി നേരത്തെ എനിക്കറിയാമായിരുന്നു ).
