എടാ സിനാനെ എനിക്ക് നീന്തൽ പഠിക്കണം.
നമുക്ക് കുളത്തിൽ പോയാലോ.??
അപ്പൊ അവൻ പറഞ്ഞു: എടാ എനിക്ക് ചെറിയ രീതിയിൽ മാത്രം നീന്തൽ
അറിയുള്ളൂ.
നമുക്ക് റസീൻ നെ വിളിക്കാം..
( നായികയുടെ അനിയനാട്ടോ.
അവനെ എനിക്ക് ഗ്രൗണ്ടിൽ വെച്ച് പരിചയമുണ്ട്).
എന്നാ വാ എന്നും പറഞ്ഞു
അവനെ തേടി അവന്റ വീട്ടിലേക്ക് പോയി.
ഞങ്ങളുടെ വീടുകളിൽ നിന്ന് അഞ്ചാറു
വീട് കഴിഞ്ഞിട്ടായിരുന്നു അവന്റെ വീട്..
അങ്ങനെ ഞങ്ങൾ അവന്റെ വീട്ടിൽ എത്തി ബെല്ലടിച്ചു.
വാതിൽ തുറന്നു ഒരു ഇരു നിറക്കാരി
പുറത്തോട്ട് വന്നു.
കാന്തം പോലെ കൊത്തി വലിക്കുന്ന കണ്ണുകളുള്ള ഒരു ഇരു നിറക്കാരി.
കണ്ടാൽ എന്നേക്കാൾ ഒരു മൂന്നാല് വയസ്സു പ്രായം തോന്നും.
അവൾ സിനാനിനോട്:
എന്താ സിനാനെ ഈ വഴിക്ക്..???
,(എന്നെ ചൂണ്ടി) ഇതാരാണെന്ന് ചോദിച്ചു
.
അവൻ എന്നെ പറ്റിയും എന്റെ വീട്ടുകാരെ പറ്റിയും പുതിയ താമസക്കാരാണെന്നും ഒക്കെ അവൾക്ക് പറഞ്ഞു കൊടുത്തു
.
അതിനു മറുപടി യായി അവളെന്നെ നോക്കി ഒന്ന് മനോഹരമായി പുഞ്ചിരിച്ചു.
പരിചയമില്ലാത്ത ഒരു പെണ്ണായിട്ട് പോലും അവരുടെ ചിരിയിൽ ലയിച്ച് അറിയാതെ ഞാനും പുഞ്ചിരിച്ചു🙂.
പിന്നെ എന്നിൽ നിന്ന് നോട്ടം മാറ്റി അവനോട് എന്തിനാണ് വന്നതൊന്ന് ചോദിച്ചു.
റസീനില്ലേ ഇവിടെ.???
അവൾ: ഇല്ലല്ലോ.. സ്‌കൂളില്ലാത്തത് കൊണ്ട് അവനുമ്മാന്റെ വീട്ടിലാണ്.
സ്കൂൾ തുറന്നിട്ടേ വരൂ..
എന്താ കാര്യം..??
അവൻ കാര്യങ്ങൾ വിശദീകരിച്ചു.
അവൾ: ഓ. അതാണോ,
റസീൻ വന്നാലവനോട് പറയാട്ടോ എന്നും പറഞ്ഞു
വീണ്ടും അതെ പുഞ്ചിരി 😍.
(പുല്ല് ആളെ മയക്കാനായിട്ട്..)
ഞങ്ങൾ പോവുകയാണെന്ന് പറഞ്ഞു അവിടെ നിന്ന് ഇറങ്ങി.
ഇറങ്ങുമ്പോൾ അവളെന്നെ ഒന്ന് പ്രേത്യേകം ഒന്ന് നോക്കിയതായി ഞാൻ ശ്രദ്ധിച്ചു.
തിരിച്ചു നടക്കുമ്പോൾ ഞാനവനോട് ചോദിച്ചു: എടാ അതാരാ..??
അവൻ: അത് റസീനിന്റെ ഇത്താത്തയാണ്.
അവൾ ഡിഗ്രിക്ക് പഠിക്കുകയാണെന്നും പറഞ്ഞു.
(എന്നേക്കാൾ 7 വയസ്സിനു മൂത്തതാണ് ട്ടോ അവൾ).
വേറൊന്നും ഞാൻ ചോദിച്ചില്ല. വേറൊന്നും അവൻ പറഞ്ഞതുമില്ല.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
സ്കൂൾ തുറക്കാറായി.
അതിനിടെ ആരുടേയും സഹായമില്ലാതെ തന്നെ ഞാൻ നീന്താൻ പഠിച്ചു.
കുറച്ചു ദിവസത്തിനു ശേഷം എന്നെ പുതിയ സ്കൂളിൽ 7ാം ക്‌ളാസിലേക്ക് ചേർത്തി.
അവർ രണ്ടു പേരും(റസീനും സിനാനും) എന്റെ ക്‌ളാസിലാണെന്നുള്ളത് എനിക്ക് വലിയ ആശ്വാസം നൽകി.
ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. 7ൽ നിന്ന് 8ാം ക്‌ളാസിലേക്കും ലേക്കും അത് കഴിഞ്ഞു 9ാം ക്‌ളാസിലേക്കും എത്തി.
