അങ്ങനെ ഞാനവന്റെ സൈക്കിളിന് പിന്നിൽ കയറി.
വീടു വരെ ഓരോ കാര്യങ്ങൾ സംസാരിച്ചു.
സ്കൂളിനെ പറ്റിയും
അവനും ഇനി 7ാം ക്‌ളാസിലേക്കാണെന്ന് പറഞ്ഞു.
ഞാൻ : ഇവിടുത്തെ സ്ഥലങ്ങൾ ഒക്കെ എനിക്ക് നാളെ പരിചയപ്പെടുത്തി തരാമോ??
അവൻ: അതിനെന്താ. നാളെ രാവിലെ തന്നെ നമുക്ക് എന്റെ സൈക്കിളിൽ പോകാം.
അത് കേട്ട് എനിക്ക് സന്തോഷമായി🤩.
എന്നാ നാളെ കാണാം എന്ന് പറഞ്ഞു
അവൻ അവന്റെ വീട്ടിലേക്ക് പോയി.
ഞാനെന്റെ വീട്ടിലേക്കും നടന്നു.
സിറ്റിയിലെ പോലെയല്ല നേരം അപ്പോയെക്കും ഇരുട്ടി തുടങ്ങിയിരുന്നു.
വീട്ടിൽ കയറി ചെന്നപ്പോൾ നേരം വൈകിയതിന് ചെറുതായൊന്നു ചീത്ത കേട്ടു.
അതിന് ഞാനുമ്മയെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തപ്പോൾ ദേഷ്യം മാറുകയും ചെയ്യും.
ഇവന്റെ ഒരു കാര്യം..
വാ വന്നു ചായ കുടിക്കാൻ നോക്ക്..
ഞാനതിനൊന്നു മൂളി..
കുളിക്കാൻ വേണ്ടി പോയി..
പിറ്റേന്ന് രാവിലെ അവൻ വന്നു.
എന്നെ വിളിച്ചു.
ഞാൻ എഴുന്നേറ്റ് പല്ല് തേച്ചൊന്നു വരുത്തി.
അവന്റെ കൂടെ പോയി.
അവൻ നേരെ എന്നെ കൊണ്ട് പോയത് ഗ്രൗണ്ടിലേക്കാണ്.
ഗ്രൗണ്ടിൽ കുറച്ചു കുട്ടികളെ കണ്ടു.
അവർക്കെന്നെ പരിചയപ്പെടുത്തി കൊടുത്തു.
പിന്നെ അവൻ എന്നെ കൊണ്ട് പോയി വയലും.
അവർ കുളിക്കുന്ന കുളവും, തൊടുമൊക്കെ കാണിച്ച് തന്നു.
പിന്നെയവൻ കുറച്ചു ദൂരെ ഒരു മലയുടെ മുകളിലേക്ക് ചൂണ്ടി അവിടെ ചെറിയൊരു വെള്ള ചാട്ടം ഉണ്ടെന്നും അവിടെ നിന്നാണ് വെള്ളം തൊട്ടിലേക്ക് വരുന്നതെന്നും പറഞ്ഞു.
എന്നാ നമുക്കവിടെക്കൊന്നു പോയാലോ.???
കാണാനുള്ള ആകാംഷയിൽ ഞാൻ ചോദിച്ചു.
നമ്മൾ അങ്ങോട്ട് ഒറ്റക്ക് പോകുന്നത് അപകടമാണെന്ന് അവൻ പറഞ്ഞു.
അവിടെ വലിയൊരു കാടാണ്. പാടത്തു നിന്നും വീടുകളിൽ നിന്നും കിട്ടുന്ന പാമ്പുകളെ (വെള്ളം കയറുന്ന സമയത്തെ കാര്യമാണുട്ടോ) അവിടെയാണ് കൊണ്ട് പോയി വിടാറ്..മാത്രമല്ല അപകടകാരിയായ പല മൃഗങ്ങളുണ്ടെന്നും പറഞ്ഞു.!
അങ്ങനെ ഞങൾ നാട് മൊത്തം ഒന്ന് ചുറ്റി കണ്ടു. ( മൊത്തം കണ്ടില്ലെങ്കിലും പ്രധാനപ്പെട്ട ഭാഗങ്ങളൊക്കെ)
പിന്നീടുള്ള ദിവസങ്ങളിൽ പുതിയ കൂട്ടുകാരായി.
പുതിയ സ്ഥലങ്ങൾ കണ്ടു. അയൽവാസികളെ പരിചയമായി
മൊത്തത്തിൽ ആ നാടുമായി ഞാൻ ഇണങ്ങി ചേർന്നു..
ഇനി കഥാ നായികയുടെ വരവിലേക്ക്…😍.
അങ്ങനെ വേനലാവധി ഏകദേശം തീരാറായ സമയത്ത്.. എനിക്ക് നീന്തൽ പഠിക്കാൻ അതിയായ ആഗ്രഹം വന്നു.
എന്റെ അടുത്ത കൂട്ടുകാരനായ സിനാനെ വിളിച്ചു വരുത്തി കാര്യം പറഞ്ഞു.
