ഞാൻ വീടിന് പുറത്തിറങ്ങി ചുറ്റുമൊന്നു നോക്കി. അടുത്തഅടുത്തായി ധാരാളം വീടുകൾ ഉണ്ട്.
ഒരു സുഖമുള്ള കാറ്റന്നെ തഴുകി തലോടി പോയി..
ഈ വേനലിലും ചെറിയ തണുപ്പുള്ള കാലാവസ്ഥ. സിറ്റിയിലെ പോലെ ശബ്ദകോലാഹങ്ങൾ ഒന്നും തന്നെയില്ലാത്ത ശാന്തമായ അന്തരീക്ഷം.., 🤗
എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു.😍
പെട്ടെന്ന് കുറച്ചാളുകളുടെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.
അത് അയൽപ്പക്കത്തുള്ള ആളുകളൊക്കെ വിശേഷം തിരക്കി വന്നതായിരുന്നു.
ഞാൻ ഉമ്മയോട് ഇപ്പൊ വരാം എന്നു പറഞ്ഞു പുറത്തൊക്കെ പോകാൻ തീരുമാനിച്ചു.
ഉമ്മ : ഷാനു.. ദൂരത്തോട്ടൊന്നും പോവരുത് കേട്ടോ പെട്ടെന്ന് വരണം..
ഓ..
ഞാൻ അതിന് തലയാട്ടി പുറത്തേക്ക് പതിയെ നടന്നു……. 🚶
ഞാൻ ചുറ്റിലും നോക്കി.
എങ്ങും പച്ചപ്പ് നിറഞ്ഞ നിൽക്കുന്നു.
പല പ്രായത്തിലുള്ള കുട്ടികൾ ഓരോ കളികളിൽ ഏർപ്പെട്ടിരിക്കുന്നു…
ഞാൻ കുറച്ചു നേരം അത് നോക്കി നിന്നു.
അവർ എന്നെ ശ്രെദ്ധിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ചെറിയൊരു ജ്യാളിയത തോന്നി.
ഞാൻ അവിടുന്ന് പിന്നയും നടന്നു.
പള്ളിയും, കുറച്ചു കടകളും ഒക്കെ യുള്ള ചെറിയൊരു അങ്ങാടി കണ്ടു..
അവിടെയൊക്കെ വലിയ ആളുകൾ ആയതു കൊണ്ട് തന്നെ അങ്ങോട്ടൊന്നും പോകാൻ നിന്നില്ല..
പരിചയമില്ലാത്ത ആളോ മറ്റോ ആയത് കൊണ്ടാകാം. അടുത്ത വീടുകളിൽ നിന്നുമൊക്കെ സ്ത്രീകളും കുട്ടികളുമൊക്കെ എന്നെ നോക്കുന്നുണ്ടായിരുന്നു.
അത് കൊണ്ട് തന്നെ തിരിച്ചു വീട്ടിലേക്ക് പോകാം എന്ന് വിചാരിച്ചു.!!
കാഴ്ചകൾ കാണാൻ ഒരുപാടുണ്ടായിരുന്നു.
അത് കൊണ്ട് തന്നെ പിന്നീട് വരാം എന്ന് വിചാരിച്ചു തിരിച്ചു നടക്കാൻ തിരിഞ്ഞതും..
ണിം.. ണിം.. ഒരു ബെല്ലടി ശബ്ദം..
!
ഏയ്..
ഒന്നവിടെ നിക്കോ..
ഇതിപ്പോ ആരാണ്.? എന്നെ വിളിക്കുന്നത്??
🙄
ഞാൻ പിറകിലോട്ട് നോക്കിയപ്പോൾ എന്റെ അതെ പ്രായം തോന്നിക്കുന്ന ഒരു പയ്യൻ സൈക്കിളിൽ എന്റെ അടുത്തേക്ക് വരുന്നു..
നിങ്ങൾ ഇവിടെ പുതിയ താമസക്കാരാണോ..??
ഞാൻ :അതെ, എങ്ങനെ മനസ്സിലായി.??
പയ്യൻ : (എന്റെ വീടിന് നേരെ ചൂണ്ടി കൊണ്ട്) നിങ്ങൾ എല്ലാവരും ആ വീട്ടിലേക്ക് പോകുന്നത് കണ്ടായിരുന്നു.
ഞാൻ : ഓ. എന്താ നിന്റെ പേര്???
അവൻ : സിനാൻ, നിന്റെ പേരോ..?
ഞാൻ :ഷഹാൻ, നിന്റെ വീട് എവിടെ..?
അവൻ:നിന്റെ വീടിന്റെ തൊട്ടപ്പുറത്തെ വീടാണ്😄.
ഞാൻ :അത്ശെരി 😄. എന്നാ നമുക്ക് ഒരുമിച്ചു പോകാം.
