കാരണം ഞാനാകണ്ണുകളിൽ കണ്ടത് എനിക്ക് പരിചയമില്ലാത്തൊരു ഭാവമായിരുന്നു.
അതെന്നെ തെല്ലൊന്ന് ആശങ്കപ്പെടുത്തി.
എന്നാൽ ഇനിയും എനിക്കൊന്നും മൂടി വെക്കാൻ സാധ്യമല്ലായിരുന്നു.
ഞാൻ ധൈര്യം സംഭരിച്ച്..
എനിക്ക് നിങ്ങളെ ഒരുപാടിഷ്ട്ടമാണ്.ഞാൻ നിങ്ങളെ എന്റെ ജീവനെക്കാളേറെ സ്നേഹിക്കുന്നു..എനിക്ക് നിങ്ങളെ ഒരിക്കലും പിരിയാൻ കഴിയില്ല.എന്നോട് ക്ഷമിക്കണം. 😭😭
അത് എങ്ങനെ പറഞ്ഞു തീർത്തു എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു.
ഞാനവളുടെ മുഖത്തേക്ക് പതിയെ നോക്കി.
അത് കേട്ട് അവളുടെ മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവ മാറ്റവും .ഞാൻ കണ്ടില്ല
അവൾ ഇത്ര മാത്രം പറഞ്ഞു:
“എനിക്കറിയാം.”..
അവളുടെ ഈ പെരുമാറ്റം എന്നെ കൂടുതൽ വിഷമത്തിലാക്കി.
എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി കൊണ്ടിരുന്നു. ഞാൻ നിറഞ്ഞ കണ്ണുമായ് അവളുടെ കണ്ണിലേക്കു നോക്കി.
അത് കണ്ട് പെട്ടെന്നവളുടെ മുഖത്തെ ഭാവങ്ങളെല്ലാം മാറി.
സ്നേഹവും,
സങ്കടവും, സന്തോഷവും,അതിനേക്കാളേറെ വാത്സല്യവും ആ മുഖത്തു മിന്നി മറഞ്ഞു
പെട്ടെന്ന് എന്നെ പിടിച്ച് അവളുടെ മാറിലേക്കമർത്തി. ഭ്രാന്തമായി എന്റെ തലയിലും,നെറ്റിയിലും, മുഖത്തുമെല്ലാം തുരു തുരാ ഉമ്മ വെച്ച് കൊണ്ടിരുന്നു.
പറയാതെ എന്തെല്ലാം പറയുന്ന പോലെ..
ഒരു വലിയ മഴ പെയ്തു ചോർന്ന പോലെ
എന്റെ ഹൃദയം ശാന്തമായി.
10 വർഷത്തെ പ്രണയത്തിനിടക്കുണ്ടായ വേദനകളും പരിഭവങ്ങളും ദുഃഖങ്ങളുമെല്ലാം
അതിൽ അലിഞ്ഞു പോയി…
അവളുടെ സ്നേഹം എത്രത്തോളം ആത്മാർഥതയുള്ളതാണെന്നും,
എനിക്കവളെ ഒരിക്കലും സ്നേഹിച്ചു തോൽപ്പിക്കാൻ കഴിയില്ലെന്നും ഞാൻ മനസ്സിലാക്കി.
കുറച്ചു നേരം കൂടെ എന്നെ കെട്ടിപിടിച് തലയിൽ സ്നേഹത്തോടെ തലോടി.
പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ എന്നിൽ നിന്നും അടർന്നു മാറി.
ഞാൻ തിരിച്ചു കെട്ടിപിടിച്ചില്ല, ഉമ്മ കൊടുത്തില്ല…
ആഗ്രഹമില്ലാഞ്ഞിട്ടല്ല. വേണ്ടെന്നു വെച്ചു
.
അവൾ തല കുനിച്ചു നിൽക്കുകയാണ്.
കണ്ണു നീർ തുടക്കുകയാണെന്നു എനിക്ക് മനസ്സിലായി..
അതെ,
ഞാൻ സ്നേഹത്തോടെ അവളെ വിളിച്ചു,
അവൾ തല ഉയർത്തി എന്നെ നോക്കി.
നിങ്ങളെന്തിനാണ് എന്നെ ഇത്രയധികം സ്നേഹിക്കുന്നത്.
