ഞാൻ പ്രതീക്ഷിച്ച പോലെ..ആ ദിവസം വന്നു.
രാവിലെ എന്റുമ്മയും അവളുടെ ഉമ്മയും സംസാരിക്കുന്നത് കേട്ടാണ് ഞാനുണർന്നത്.
അവളുടെ ഉപ്പാക്ക് ചെവിയുടെ ഓപ്പറേഷൻ കാരണമായി
(ചെവി ഒലിക്കുന്ന എന്തോ ഒരു അസുഖം ആണെന്നറിയാം)
ഹോസ്പിറ്റലിൽ പോകുകയാണെന്നും ഹോസ്പിറ്റലിൽ നിന്ന് വരാൻ ഒരാഴ്ച എടുക്കുമെന്നും പറഞ്ഞു.
അവർ ഹോസ്പിറ്റലിൽ പോയി വീട്ടിൽ ആളില്ലാതായിട്ട്
രണ്ടു മൂന്നു ദിവസം ആയി.
അത് കൊണ്ട് തന്നെ വീട്ടിലെ കോഴികളെ പരിപാലനത്തിനും, വീട് വൃത്തി യാക്കിയിടാനും വേണ്ടി അവൾക്കവളുടെ വീട്ടിലേക്ക് വരേണ്ടി വന്നു.
ഞാൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ. അവളൊറ്റക്ക് ഒരോട്ടോയിൽ വീട്ടിലേക്കു പോകുന്നത് കണ്ടു.
കുഞ്ഞനെ ഞാൻ കണ്ടില്ല. ഹോസ്പിറ്റലിൽ ഉമ്മാന്റെ കൂടെ ആകുമെന്ന് കരുതി.
ഞാൻ സാധനങ്ങൾ വാങ്ങി വീട്ടലേക്ക് വന്നു.
വീട്ടിലേക്ക് കയറുമ്പോൾ അവളുടെ വീട്ടിലേക്ക് ഒന്ന് നോക്കി.
ഉമ്മറത്തൊന്നും അവളെ കണ്ടില്ല.
ഉമ്മറത്തെ വാതിൽ ചാരിയിട്ടതായി എന്റെ ശ്രദ്ധയിൽ പെട്ടു.
ഇത് ഒരവസരമായി കണ്ട് അവളെ ഇനി വേദനപ്പിക്കാതിരിക്കാൻ വേണ്ടി എല്ലാം തുറന്നു പറയണമെന്ന് തീരുമാനിച്ചു.
അങ്ങനെ ഞാൻ വെള്ളമെടുക്കാനാണെന്നുള്ള വ്യാജേനെ ബക്കറ്റുമായി അവളുടെ വീട്ടിലേക്ക് നടന്നു.
മെല്ലെ കിണറ്റിനരികിലേക്ക് ചെന്നു.
ഉള്ളിൽ നിന്നും അനക്കമൊന്നും കേൾക്കുണ്ടായിരുന്നില്ല.
എങ്ങനയെങ്കിലും അവളെ ഒന്ന് കാണാനായി. ഞാൻ ശ്രമിച്ചു.
പെട്ടെന്ന് എനിക്കൊരു ഓർമ വന്നു.
അവൾ പുറത്തേക്ക് വരാൻ വേണ്ടി
പഴയ ഓർമയിൽ ബക്കറ്റ് നിലത്തിടുകയും പാള കിണറ്റിലേക്ക് മനപ്പൂർവം ഇടുകയും കിണറിന്റെ ഗ്രില്ല് പിടിച്ചു അങ്ങോട്ടുമിങ്ങോട്ടും നീക്കി ശബ്ദ കൊണ്ടിരിക്കുകയും ചെയ്തു.
തത്ഫലമായി
അകത്തു നിന്ന് കസേര നീങ്ങുന്നതിന്റെ ശബ്ദം കേൾക്കുകയും അവൾ പുറത്തേക്ക് വരുന്നതും ഞാനറിഞ്ഞു.
ചാരിയിട്ട വാതിൽ തുറന്ന് പുറത്തേക്കു വന്ന അവൾ
എന്നെ കണ്ട് ഒന്ന് നിന്നു.
പിന്നെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും
ഞാൻ പിറകിൽ നിന്നും വിളിച്ചു.
അതെ. ഒന്ന് നിൽക്കണം.
പെട്ടന്നവൾ നടത്തം നിർത്തി
എന്റെ നേർക്ക് തിരിഞ്ഞ് എന്നെയൊന്നു കണ്ണുകൾ കൂർപ്പിച്ചു നോക്കി.
ശേഷം അവൾ എന്താണെന്ന ഭാവത്തിൽ എന്നെ നോക്കി.
പെട്ടൊന്ന് എന്തു പറയണമെന്നറിയാതെ ഞാൻ കുഴങ്ങി.
