അവൾ ഇപ്പൊ എന്നെ മറന്ന് സുഖമായി ജീവിക്കുന്നുണ്ടാകുമായിരിക്കും. ഒരു പക്ഷെ എന്നോട് ഇപ്പൊ വെറുപ്പായിരിക്കും..
അതെന്നിൽ ചെറിയൊരു സമാധാനം തന്നെങ്കിലും
പെട്ടന്ന് എന്റെ ചിന്ത സങ്കടമായി മാറി.
അവളെന്നെ മറന്നു കാണുമോ..????😔
അവൾക്കെന്നെ വെറുക്കാൻ കഴിയുമോ.??
അവൾക്കെന്നോട് പഴയ സ്നേഹം കാണുമോ..????
ഞാൻ എല്ലാം നല്ലതിനാണെന്ന് എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
അങ്ങനെ ഞാൻ നാട്ടിലേക്കെത്താറായി. ബസ്സിറങ്ങി ഓട്ടോ പിടിച്ചു വീട്ടിലോട്ട് പോയി.
വീട്ടു മുറ്റത്തെത്തിയപ്പോൾ തന്നെ കണ്ടു..
ഒരു കൂട്ടം ആളുകളെ..
ഉമ്മയും. ഉപ്പയും. വല്ലുമ്മ യും എളാപ്പയും ഇളമ്മയും കുട്ടികളും എന്റെ അനിയത്തിയും എന്റെ കുറച്ചു കുടുംബക്കാരും ഒക്കെയായി.
ഞാൻ ഇറങ്ങി ചെന്ന് എല്ലാവരെയും ഒന്നാലിംഗ നം ചെയ്തു.
റസീൻ വന്നേനെ കെട്ടിപിടിച്ചു.
ഈ മൂന്ന് വർഷത്തിനിടക്ക് എല്ലാവർക്കും ഓരോ മാറ്റങ്ങൾ വന്നിരുന്നു.
അവളുടെ വീട്ടിലേക്ക് തെല്ലൊന്നു ആകാംഷയോടെ ഒന്ന് ഞാൻ നോക്കി.
അവിടെ കണ്ട കാഴ്ച എനിക്ക് നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു..😭😭
“അവളെ പ്രതീക്ഷിച്ച ഞാൻ കണ്ടത്
” ഒരു കുഞ്ഞിനെ കെട്ടിപിടിച്ച്
ശരീരം മെലിഞ്ഞ, മുഖം കറുത്ത് കരുവാളിച്ച, ജീവനില്ലാത്ത കണ്ണുകളുമായി എന്നെ തന്നെ നോക്കുന്ന ഒരു സ്ത്രീ രൂപത്തെയാണ്..”
ആ കണ്ണു കളിൽ നിന്ന് കണ്ണുനീർ വീഴുന്നുണ്ടോ..?അതോ കരഞ്ഞു കണ്ണു നീർ വറ്റിയതാണോ..??? 😭
”
എനിക്ക് ഓടി ചെന്ന് കെട്ടിപിടിച്ചു നിങ്ങളെ ഒരുപാടിഷ്ട്ടമാണെന്ന് പറയണമെന്നുണ്ട്.ഇത്രയും കാലം വേദനിപ്പിച്ചതിന് മാപ്പ് പറയണമെന്നുണ്ട്.
പക്ഷെ
എന്റെ കാലുകൾ അനങ്ങിയില്ല.
കൈകൾ ചലിച്ചില്ല..
മനസ്സിൽ ഒരു മരവിപ്പ് മാത്രം….. 😭
ഞാനെന്റെ മനസ്സിനെ നിയന്ത്രിച്ചു.
ഞാൻ പതിയെ അകത്തോട്ടു നടന്നു.
കുടുംബക്കാർ ചോദിക്കുന്ന ചോദ്യങ്ങളൊന്നും ഞാൻ കേട്ടില്ല.
യാത്രാ ക്ഷീണമെന്ന് പറഞ് ഞാൻ പോയി കിടന്നു.
പിറ്റേ ദിവസം അവളെ ഞാൻ ഉമ്മറത്തു നോക്കിയെങ്കിലും കണ്ടില്ല
അനിയത്തി വഴി
തലേന്ന് രാത്രി
അവൾ പോയെന്ന് ഞാൻ അറിഞ്ഞു.
എനിക്കവളോട് എല്ലാം തുറന്നു പറയണമെന്നുണ്ടായിരുന്നു…
ആരുമില്ലാത്തൊരവസരാത്തിനായി ഞാൻ കാത്തു നിന്നു.
