ഒരു പാട് തവണ അവൾ ശ്രമിച്ചു.
അവൾക്കു ഞാൻ വെറുപ്പുള്ള നോട്ടം മാത്രം തിരിച്ചു നൽകി.
കണ്ണുകൾ നിറച്ചു നിസ്സഹായതോടെ എന്നെ നോക്കി നിന്നു.
എന്റെ നിയന്ത്രണത്തിൽ നിന്നും
വഴുതി പോകുന്ന എന്റെ ഹൃദയയത്തെ ഞാൻ കഠിനമായ ക്ഷമ കൊണ്ട് പിടിച്ചു നിർത്തി.
ത്യാഗങ്ങൾ, ദുഃഖങ്ങൾ, വേദനകൾ നിറഞ്ഞ 2 വർഷങ്ങൾ കടന്നുപോയി.
ഞാൻ +1 ലേക്ക് എത്തി. കാലം പിന്നെയുംനീങ്ങി കൊണ്ടിരുന്നു.+1 കഴിഞ്ഞു +2 വിലേക്കു കടന്നു.
“എന്റെ തീരുമാനത്തിൽ നിന്നും ഞാൻ പിന്മാറിയില്ല. അവൾ അവളുടെ സ്നേഹത്തിൽ നിന്നും.”.
ഇത് മനസ്സിലാക്കിയ ഞാൻ
എന്നെ കാണുമ്പോഴല്ലേ എന്നോട് ഇഷ്ട്ടം കൂടുന്നത്
കാണാതിരുന്നാൽ പ്രശ്നമില്ലല്ലോ
. അത് കൊണ്ട് ഞാൻ
+2 കഴിഞ്ഞു 3 വർഷത്തെ ഉപരി പഠനത്തിനായി പോകാൻ തീരുമാനിച്ചു.
വീട്ടുകാരോട് ഞാൻ സംസാരിച്ചു.
അത്രയും ദൂരെ പഠിക്കാൻ പോകേണ്ടെന്നും അടുത്തെവിടെ യെങ്കിലും നോക്കിയാൽ പോരെ എന്നും ചോദിച്ചു.
ചിലവിനെ കുറിച്ച് ആണ് നിങ്ങൾക്ക് ആശങ്കയെങ്കിൽ അത് വേണ്ടെന്നും അതിനുള്ള വഴി ഞാൻ കണ്ടിട്ടുണ്ടെന്നും പറഞ്ഞു ഒരു വിധത്തിൽ സമ്മതിപ്പിച്ചു.
കാരണം ഇനിയും ഇവിടെ നിന്നാൽ എന്റെ ഹൃദയം പിടിവിട്ട് പോകുമെന്നുറപ്പായിരുന്നു 😔.
അങ്ങനെ +2 കഴിഞ്ഞു.ഞാൻ എന്റെ അടുത്ത കൂട്ടുകാരോടും റസീനിനോടും മാത്രം പോകുന്ന വിവരം പറഞ്ഞു.
കോളേജിനടുത്തുള്ള ഹോസ്റ്റലിൽ തന്നെ താമസ സൗകര്യം കിട്ടി.
ദിവസങ്ങൾ കടന്നു പോയി. കോളേജിൽ പോക്കും ക്‌ളാസില്ലാത്ത ദിവസങ്ങളിൽ ചെറിയ ജോലികൾ ചെയ്തും ഞാൻ ദിവസങ്ങൾ തള്ളി നീക്കി.
അതിനിടയിൽ ഒരു വെട്ടം പോലും ഞാൻ നാട്ടിലേക്ക് പോയില്ല.
ലീവ് കിട്ടുമ്പോൾ വീട്ടിലേക്ക് വരണമെന്ന് വിളിക്കുമ്പോൾ
ജോലിയുണ്ടെന്നും മറ്റും പറഞ്ഞു ഞാൻ പിടിച്ചു നിന്നു.
3 വർഷം എന്നുള്ളത് 30 വർഷം പോലെയാണ് എനിക്ക് തോന്നിയത്.
ഏകദേശം ഞാൻ വന്ന് 3 വർഷമാകാറായി. പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ സമയമായി.
അങ്ങനെ എന്റെ പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദിവസം.
ഞാൻ സാധനങ്ങളെല്ലാം പാക് ചെയ്ത് യാത്ര തിരിച്ചു.
യാത്രയിലുടനീളം ഞാൻ കഴിഞ്ഞു പോയ കാര്യങ്ങളെ കുറിചാലോചിച്ചു..
സിറ്റിയിൽ നിന്ന് താമസം മാറി വന്നതും അതിനു ശേഷം തറവാട്ടിൽ നിന്ന് മാറി താമസിച്ചതും, അവളെ കണ്ടതും, ഞാനിങ്ങോട്ട് പോരാനുണ്ടായ കാരണങ്ങളും..
