മിഴികൾ കഥ പറയുമ്പോൾ [ഷഹാൻ] Like

ഞാനാകെ വിഷമത്തിലായി😔.

 

എന്റെ കൂട്ടുക്കാരെ ഇനി കാണാൻ പറ്റില്ലെന്ന കാര്യം എന്നെ സങ്കടത്തിലാക്കി.!!.

 

പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ഞാനത് മറന്നു.

 

അങ്ങനെ പോകാനുള്ള ദിവസം ആയപ്പോൾ മനസ്സില്ലാ മനസ്സോടെ

പുതിയ വീട്ടിലേക്ക് യാത്ര തിരിച്ചു.!!

 

യാത്രയിലുട നീളം ഞാൻ നിശബ്ദനായിരുന്നു.

 

പുതിയ വീടോ നാടോ ഒന്നും ഞാൻ നേരിൽ കണ്ടിട്ടില്ലായിരുന്നു.

 

ഒന്ന് മാത്രം അറിയാം.

ഒരു ഗ്രാമത്തിലാണ് ഇനി മുതൽ താമസം എന്നത് എന്റെ എളാപ്പയുടെ സംസാരത്തിൽ നിന്നും മനസ്സിലായിരുന്നു.!!!!

 

 

.

അങ്ങനെ ഞങ്ങൾ ഗ്രാമത്തിലോട്ടുള്ള വഴിയിൽ കടന്നു.

 

പരന്നു കിടക്കുന്ന വയലുകളും,തെളിഞ്ഞ കുളങ്ങളും, വീതി ഏറിയ തോടുകളും

കണ്ട്

അത്രയും നേരം എന്നിലുണ്ടായ പിരിമുറുക്കം പെട്ടെന്ന് മാറാൻ തുടങ്ങി..!!

 

 

, മീൻ പിടിക്കുന്ന കുറെ ആളുകൾ, കുളത്തിൽ കുളിക്കുന്ന കുട്ടികൾ, പല തരം പക്ഷികൾ, മൃഗങ്ങൾ എന്നിൽ കൗതുകം ഉണ്ടാക്കി.

 

ഓഹ് എന്ത് സുന്ദരം..🩵🩵

 

 

ഞാൻ വേഗം തന്നെ ഉപ്പയോട്: നമ്മുടെ വീട് ഇവിടെ ആണോ..?

 

ഉപ്പ : അതെ ഷാനു, നിന്റെ മിണ്ടാട്ടം ഒക്കെ മാറിയോ 😄.

 

ഞാൻ സന്തോഷത്തോടെ, 🤩 മാറി എന്നു പറഞ്ഞു.

 

അത് കേട്ട് എല്ലാവരും ചിരിച്ചു😄.

 

ഉമ്മ എന്റെ കവിളിലൊരു നുള്ള് തന്നു.

🩵

ഞാൻ വീണ്ടും കായ്ചകളിലേക്ക് കണ്ണ് നട്ടു.

 

അതി മനോഹരം..🩵🕊️🕊️.

 

സിറ്റിയിലെ 11 വർഷത്തെ ജീവിതം അപേക്ഷിച്ചു ഇതെനിക്കൊരു പുതിയ അനുഭവമായിരുന്നു 🤩..

 

ഇപ്പൊ ധാരാളം മരങ്ങളും അടുത്തടുത്തായി ധാരാളം വീടുകളുമൊക്ക ഉള്ള ഇടതൂർന്ന ഒരു വഴിയിലൂടെയാണ് വണ്ടി സഞ്ചരിച്ചത്..!!

 

അത് നേരെ ചെന്ന് എത്തിയത് ഒരു വീടിന്റെ മുൻപിലായിരുന്നു..

 

അത് കണ്ടു ഞാൻ ഉമ്മച്ചിയെ വിളിച്ചു

 

ഉമ്മച്ചീ ഇതാണോ നമ്മുടെ പുതിയ വീട്..??

 

ഉമ്മച്ചി : അതെ.നീ വേഗം ഇറങ്ങാൻ നോക്ക്.

 

ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ…

വീട് വേറെ ഒരാളുടെ കയ്യിൽ നിന്നും വാങ്ങിയതാണെന്ന് മനസ്സിലായത്..

 

ഞാൻ കുട്ടിയായത് കൊണ്ട് തന്നെ എനിക്കിതൊന്നും അറിയണ്ട ആവശ്യം ഇല്ലായിരുന്നു.!!

 

 

അങ്ങനെ ഞങ്ങൾ കൊണ്ട് വന്ന ചെറിയ സാധനങ്ങൾ ഒക്കെ ഇറക്കി (വലിയ സാധനങ്ങൾ ഒക്കെ ആദ്യമേ കൊണ്ട് വന്നിരുന്നു.)..

 

 

കാണാൻ തിരക്കേടില്ലാത്ത ഒറ്റ നില വീട് ആദ്യത്തെ വീടിനെക്കാൾ വിശാലമായ 3 മുറികളുള്ള വീട്..

അടുക്കള വാതിൽ തുറന്ന് പുറത്തോട്ട് നോക്കിയാൽ ഒഴിഞ്ഞൊരു പറമ്പും.. അതിനപ്പുറം ഒരു പൊതു വഴിയും കാണാം…

 

Leave a Reply

Your email address will not be published. Required fields are marked *