”
ഇത്രയും സന്തോഷമുള്ള ഒരു ഫാമിലി!!!
അവളുടെ മകൾ മറ്റൊരാളെ പ്രണയിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ എന്താകും സ്ഥിതി.ഇത്രയും നാൾ അവൾ അവരെയെല്ലാം വഞ്ചിക്കുകയാണെന്നും
അറിഞ്ഞാൽ…
എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുയർന്നു.???????????
അവൾ ഒരു വഞ്ചകി ആകുന്നത് കാണാൻ എനിക്ക് ആവില്ലായിരുന്നു.
മാത്രമല്ല ഇപ്പോൾ അവളൊരു അമ്മയാണ്, അതിനെക്കാളേറെ മറ്റൊരാളുടെ ഭാര്യാണ്.
രണ്ടു കുടുംബങ്ങൾ അറിഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങൾ…
ഒക്കെ ആലോചിച്ചു എന്റെ തല പെരുത്തു..
ഇല്ല..
ആ സന്തോഷം തകർക്കാൻ എനിക്ക് കഴിയില്ല. ഇതിൽ നിന്ന് പിന്മാറിയെ പറ്റൂ.. ഞാനും അവരെ ചതിക്കുന്നതിന് തുല്യമാണ്.
കുറച്ചു നിമിഷത്തെ ആലോചനകൊടുവിൽ ഞാനൊരു തീരുമാനമെടുത്തു…
അന്ന് ഉമ്മാന്റെ കൂടെ ഞാനവളെ കാണാൻ പോയില്ല.
ദിവസങ്ങൾ നീങ്ങി കൊണ്ടിരുന്നു അവൾ വയ്യാതിരിന്നിട്ടും എന്നെ കാണാൻ ഉമ്മർത്തിരിക്കുന്നത് ഞാൻ കണ്ടു. പക്ഷെ ഞാൻ mind ചെയ്തില്ല.
കുറച്ചു ദിവസം ഞാനങ്ങനെതന്നെ നടന്നു. ഇനി അഥവാ നോക്കേണ്ടി വന്നാൽ പോലും ഞാൻ മുഖത്തു വെറുപ്പ് വരുത്തി😠 അവളെ തുറിച്ചു നോക്കി.
അതവളിൽ വല്ലാത്തൊരു അങ്കലാപ്പുണ്ടാക്കി. ആ കണ്ണുകളിൽ ഞാൻ സങ്കടവും നിരാശയും വേദനയും ഒക്കെ കണ്ടു.
എന്നാലും ഞാൻ പിന്മാറിയില്ല.
ഇതെല്ലാം ഞാൻ ചെയ്യുമ്പോളും എന്റെ ഹൃദയത്തിന്റെ വേദന അത് വാക്കുകളിലൂടെ പറയാൻ എനിക്കൊരിക്കലും സാധിക്കുമായിരുന്നില്ല 😭😭😭.
അവളുടെ ആ മുഖം എന്റെ മനസ്സിനെ അത്ര മേൽ കുത്തി നോവിക്കുന്നുണ്ടായിരുന്നു.
പാവം 😭😭.
അങ്ങനെ കുറച്ചു മാസങ്ങൾ ക്ക് ശേഷം അവൾ പോയി.
അതെനിക്ക് ചെറിയൊരു ആശ്വാസം നൽകിയെങ്കിലും
അവളുടെ മനസ്സ് വേദനിച്ചിട്ടുണ്ടാകുമല്ലോ എന്ന് ഓർത്തു എന്റെ ഉള്ളു നീറി.
ദിവസങ്ങൾ കടന്നു പോയി. അവൾ മാസത്തിൽ ഒരു തവണ വന്നിരുന്നത്. രണ്ടായ്ച കൂടുമ്പോൾ ആക്കി.
പിന്നെ അതൊരാഴ്ചയിലായി.
എന്നെ കാണാൻ അവൾ ഒരു പാട് ശ്രമിച്ചു കൊണ്ടിരുന്നു.
അപ്പോയെല്ലാം ഞാൻ ഒഴിഞ്ഞു മാറി.
അതവളിൽ കൂടുതൽ പ്രയാസമുണ്ടാക്കി.
ഞാൻ അകന്ന് പോകും തോറും അവൾ അതിന്റെ ഇരട്ടി എന്നിലേക്ക് അടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു..
ഞാൻ പോകുന്ന വഴിയിൽ അവൾ എന്നെ കാണാൻ.
ഒന്ന് സംസാരിക്കാൻ…
