ഞങ്ങൾ തനിച്ചായി. പെട്ടെന്ന് എന്തു പറയണമെന്നറിയാതെ ഞാൻ പരുങ്ങി.
ആളുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന അവളെ കണ്ട് ആണ്കുട്ടിയായ എനിക്ക് വരെ നാണം വന്നു 😄.
അമ്മാതിരി നോട്ടമല്ലേ നോക്കുന്നത് 😄
എന്റെ പരവേഷം കണ്ട് അവൾ ചെറുതായൊന്നു ചിരിച്ചു 😁.
ഞാൻ എന്നാ പോട്ടെ എന്നും പറഞ്ഞ് മറുപടി ക്ക് കാത്ത് നിൽക്കാതെ
അവളെടെ നിറ വയറിലേക്ക് ഒന്ന് പാളിനോക്കി അവിടുന്ന് മെല്ലെ എന്റെ വീട്ടിലേക്ക് നടന്നു.
നടന്നു എന്നല്ല ഓടി എന്ന് വേണം പറയാൻ.. 😄.
ഓടിയതെന്തിന്നാണെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു.😄😄.
ആ ദിവസം മുഴുവനും ഞാൻ വളരെ ഹാപ്പി ആയിരുന്നു.🩵
പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ പതിവ് പോലെ കണ്ടിരുന്നു.
ഒരുപാട് നേരം ഞങ്ങൾ കണ്ണുകൾ കൊണ്ട് സ്നേഹം കൈ മാറി.
ദിവസങ്ങൾ നീങ്ങി കൊണ്ടിരുന്നു.
(ഇതിനിടയിലും ഞങ്ങൾ വീട്ടുകാർക്ക് യാതൊരു സംശയവും ഉണ്ടാവാതിരിക്കാൻ ശ്രെദ്ധിച്ചിരുന്നു.)
എന്റെ sslc എക്സാം ആയി.
പരീക്ഷയൊക്കെ ഭംഗി യായി എഴുതി.
ഇതിനിടയിൽ അവളെ പ്രസവത്തിനായി ഹോസ്പിറ്റലിൽ കൊണ്ട് പോയി.
അവൾക്കൊരു പ്രയാസവും വരുത്തല്ലേയെന്ന് ഞാൻ മനമുരുകി പ്രാർത്ഥിച്ചിരുന്നു.
അങ്ങനെ അവൾക്കൊരു ആൺ കുഞ്ഞ് ജനിച്ചു എന്ന് അറിയാൻ കഴിഞ്ഞു.
.കുഞ്ഞിനെ കാണാൻ എനിക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു.
ഹോസ്പിറ്റലിൽ നിന്നും അവൾ അവളുടെ വീട്ടിലേക്ക് തന്നെയാണെന്ന് വരുന്നതറിഞ്ഞു ഞാൻ സന്തോഷിച്ചു.
( ഇതൊക്കെ അവളുടെ അനിയൻ വഴിയാണ് ഞാൻ അറിഞ്ഞിരുന്നത്. അവനിക്ക് സംശയം തോന്നാത്ത രീതിയിലാണ് കാര്യങ്ങളൊക്കെ ഞാൻ അനേഷിച്ചിരുന്നത് ).
പക്ഷെ….
എന്റെ സന്തോഷം അവൾ വരുന്നത് വരെ ഉണ്ടായിരുന്നുള്ളു..
അവൾ ഹോസ്പിറ്റലിൽ നിന്നും വരുന്ന ദിവസം..
ഞാൻ ഉമ്മറത്തിരിക്കുകയായിരുന്നു.
അപ്പോഴാണ് അവളുടെ ഭർത്താവും അവളും കുഞ്ഞും ഉമ്മയും ഉപ്പയും അനിയനുമെല്ലാം ഹോസ്പിറ്റലിൽ നിന്നും വരുന്നത് കണ്ടത്.
നിറഞ്ഞ സന്തോഷവും ചിരിയും കളിയും ഒക്കെ യായി വരുന്ന അവരെയെല്ലാം ഒന്നിച്ചു കണ്ടപ്പോൾ
പ്രത്യേകിച്ച് അവളുടെ ഭർത്താവിന്റെ മുഖത്തുള്ള സന്തോഷം ഒക്കെ കണ്ടപ്പോൾ..
എന്റെ മനസ്സ് എന്നോട് തന്നെ പറഞ്ഞു:
