മിഴികൾ കഥ പറയുമ്പോൾ [ഷഹാൻ] Like

 

 

 

മോളെവിടെ..???

 

അദ്ദേഹം : അകത്തുണ്ട്.. അങ്ങോട്ട്‌ ചെന്നാ മതി.

 

 

 

ഉമ്മ അകത്തേക്ക് പോയപ്പോൾ

 

മൂപ്പരോട് ചിരിച്ചെന്നു വരുത്തി ഉമ്മാന്റെ പുറകെ പോയി.

 

 

 

 

 

റൂമിൽ അവൾ കൊണ്ട് വന്ന സാധനങ്ങളൊക്ക അടുക്കി വെക്കുന്ന തിരക്കിലായിരുന്നു. ഞങ്ങൾ വന്നപ്പോൾ കണ്ടത്.

 

 

 

അപ്പോൾ അവളിവിടെ ഇനി കുറച്ചു ദിവസം ഉണ്ടാകുമെന്ന് മനസ്സിലായി.

 

 

 

 

ഉമ്മ:(അവളുടെ പേര്)..മോളെ.. എന്ന് വിളിച്ചു.

 

പെട്ടെന്നവൾ തിരിഞ്ഞ് ഉമ്മയെ നോക്കി.

 

പിന്നെ ചെറുതായൊന്നു പുഞ്ചിരിച്ചു.

 

 

 

പിറകിൽ “എന്നെ കണ്ടപ്പോൾ ആ മുഖത്തു സന്തോഷം നിറയുന്നതും അവളുടെ ആ കാന്ത കണ്ണുകൾ കൂടുതൽ വികസിക്കുന്നതും ഞാൻ കണ്ടു.”🩵🩵

 

 

 

 

 

എന്നിൽ നിന്ന് കണ്ണുകൾ പിൻവലിച്ച് ഞങ്ങളോടിരിക്കാൻ പറഞ്.. കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം എന്ന് പറഞ്ഞു.

 

 

 

 

ഉമ്മ : അതൊക്കെ നിന്റെ ഉമ്മ കൊണ്ട് വന്നോളും. നീ ഈ വയറും വെച്ച് അങ്ങോട്ട്‌ പോകണ്ട എന്നും പറഞ്ഞു.

 

 

അപ്പൊ അവൾ ഉമ്മാനെ വിളിച്ചു.

 

ഉമ്മാ…

 

അവളുടെ ഉമ്മ അപ്പുറത്തെങ്ങോ ആയത് കൊണ്ടാകാം വിളി കേട്ടില്ല…

 

 

 

 

പിന്നെ അവർ ഓരോന്ന് സംസാരിച്ചു.മിക്കതും പ്രസവത്തിനെ കുറിച്ചും അവളുടെ വീട്ടു കാര്യങ്ങളെ കുറിച്ചുമൊക്കയായിരുന്നു.

 

ഞാൻ ഉമ്മയുടെ പിറകിൽ ചുമര് ചാരി നിന്ന് അതെല്ലാം ശ്രദ്ധിച്ചു.

 

 

 

എന്റെ സാന്നിധ്യം അവളെ എന്തു മാത്രം സന്തോഷിപ്പിക്കുന്നുണ്ടെന്ന് അവളുടെ മുഖത്തു നിന്നും എനിക്ക് മനസ്സിലായി.

 

 

തിരിച് എനിക്കും അത് പോലെ തന്നെ.. 🤗..

 

 

ഞാനവളുടെ മുഖത്തേക്ക് കണ്ണ് ചിമ്മാതെ നോക്കി.

 

 

ഇരു നിറമുള്ള അവളുടെ മുഖത്തിന്‌ എന്തൊരു ഭംഗിയാണ്. (നിറം നോക്കിയല്ലാട്ടോ ഒരാളെ സ്നേഹിക്കേണ്ടത്).

 

ആ കണ്ണുകൾക്ക് എന്തൊരഴകാണ്.

 

ആ ചിരിയാണെങ്കിലോ അതി മനോഹരം

.

ഭാഗ്യത്തിന് ഉമ്മയുടെ പിറകിലായിരുന്നത് കൊണ്ട് ഉമ്മ കാണുമെന്ന പേടിയില്ലായിരുന്നു.

 

 

 

എന്റെ നോട്ടം കണ്ടോ എന്തോ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയുന്നുണ്ടായിരിന്നു.

 

അതെന്റെ മുഖത്തും പ്രതിഫലിച്ചു

😊.

 

 

കുറച്ചു കഴിഞ്ഞു ഉമ്മ പോകാൻ വേണ്ടി എഴുന്നേറ്റു.

 

 

മോളെ ഞാൻ എന്നാ പോകട്ടെ. പണികളൊക്കെ ബാക്കിയുണ്ട്. നിന്റെ ഉമ്മാനെ കണ്ടില്ലെന്നും പറഞ്ഞു എന്റുമ്മ അടുക്കള ഭാഗത്തേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *