പെട്ടെന്ന് എനിക്കൊരു ഐഡിയ തോന്നി.😁
ഞാൻ വേഗം ഉമ്മാന്റെ അടുക്കലേക്ക് ഓടി.
ഉമ്മാന്റെ അടുത്തെത്താറായപ്പോൾ ഞാൻ ഓട്ടം നിർത്തി സാധാരണ രീതിയിൽ ഉമ്മാനെ വിളിച്ചു.
ഉമ്മച്ചീ..
ഉമ്മ : എന്താ.?
ഞാൻ : അത് (അവളുടെ പേര് )ഇത്ത വന്നിട്ടുണ്ട്. ഉമ്മച്ചി അവളെ കാണാൻ പോകുന്നില്ലേ..?
ഉമ്മ :(മീൻ മുറിക്കുന്ന പാത്രം കാണിച്ച് ) ഞാൻ ഇതൊന്നു കഴിഞ്ഞിട്ട് പോകാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.
ഓഹ്..ശേ.. ഈ ഉമ്മച്ചിയ്ക്ക് മീൻ മുറിക്കാൻ കണ്ട നേരം.. സൂത്രത്തിൽ കൂടെ പോകാമെന്നു വിചാരിച്ചിരിക്കുകയായിരുന്നു.🙄ഞാൻ പിറു പിറുത്തു.
എന്താ.. ഷാ.. പിറുപിറുക്കുന്നത്..
ഒന്നുമില്ലുമ്മച്ചീ… എന്നും പറഞ്ഞ്
ഞാൻ ക്ഷമയോടെ അപ്പുറത്തേക്ക് പോയി.
ക്ഷമ കെട്ട് ഞാൻ…
ഇടക്ക് ഉമ്മറത്തേക്കൊന്നു പോയി നോക്കിയെങ്കിലും ആളെ അവിടെയെങ്ങും കണ്ടില്ല.
“വന്ന് ഫ്രഷാവുകയായിരിക്കും. ഹം നോക്കാം. ഞാൻ നെടുവീർപ്പിട്ടു.!!
കുറച്ചു സമയത്തിന് ശേഷം ഉമ്മ എന്നോട് വന്ന് : ഷാ.. ഞാൻ അവിടെയൊന്നു പോയി വരാം എന്ന് പറഞ്ഞു മുറ്റത്തേയ്ക്കിറങ്ങി.
ഇതൊരവസരമായി കണ്ട് ഞാനും ഉമ്മാന്റെ പുറകെ വെച്ച് പിടിച്ചു.
ഞാൻ ഓടി ചെന്ന് ഉമ്മാന്റെ തോളിൽ കയ്യിട്ടു.
കവിൾ പിടിച്ചാട്ടി 🤩.
ഹാവ്.. വിടെടാ നിനക്കെന്താ പതിവില്ലാത്തൊരു സ്നേഹം.. വല്ല ലൈനും വന്നു വീണോ..?
ഞാൻ പെട്ടൊന്ന് ഞെട്ടി.
പിന്നെ ആ ഞെട്ടൽ മറച്ചു വെച്ച് കൊണ്ട്..
model എക്സാമിൽ അത്യാവശ്യം മാർക്കുണ്ടെന്നും പറഞ്ഞ് ചിരിച്ചു.
ഉമ്മ: എന്നാൽ നിനക്ക് കൊള്ളാം..😄
കാര്യം എനിക്ക് മാത്രമല്ലേ അറിയൂ 😄. ഞാനവളെ കാണാൻ പോകുന്ന ത്രില്ലിലാണെന്ന് 😍.
അവളുടെ വീടിന്റെ മുറ്റത്തെത്തിയപ്പോൾ അവളുടെ ഉപ്പ ഉമ്മറത്തിരിക്കുന്നത് കണ്ടു
.(അദ്ദേഹം പിന്നെ ഗൾഫിൽ പോയിട്ടില്ല കേട്ടോ. നാട്ടിൽ തന്നെ അത്യാവശ്യം തെങ്ങും തോട്ടവും കവുങ്ങും. കുരുമുളക്മൊക്കെയായി നന്നായി പോകുന്നുണ്ട്. മാത്രമല്ല വാടകക്ക് കൊട്ടേയ്സ് കടകളുമൊക്ക കൊടുക്കുന്നുമുണ്ട്. അതിൽ നിന്ന് തന്നെ നല്ല വരുമാനവും ഉണ്ട്. ഇനി കല്യാണം കഴിക്കനാണെങ്കിൽ ഒരു മകൻ മാത്രമേ ഒള്ളൂ )
എന്താ ഉമ്മയും മകനും ഒരു ചിരിയും കളിയുമൊക്കെ..
അദ്ദേഹം ഞങ്ങളോട് കളിയായി ചോദിച്ചു
.
അതിനു മറുപടിയായി ഉമ്മ : ഒന്നുമില്ല (അദ്ദേഹത്തിന്റെ പേര് ) നിക്കാ. ഇവന്റെ ഓരോ കാര്യങ്ങൾ പറയുവായിരുന്നു.
