മിഴികൾ കഥ പറയുമ്പോൾ [ഷഹാൻ] Like

 

 

ഞാൻ വേഗം ബക്കറ്റെടുത്ത് കിണറ്റിൽ നിന്നും വെള്ളം നിറച്ചു.

 

ഭാഗ്യത്തിന് കയറിന്റെ ഒരു തല കിണറ്റിലെ കമ്പിയിൽ കെട്ടിയിരുന്നത് കൊണ്ട് പാള വലിച്ചെടുക്കാൻ പറ്റി.

 

 

കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ ഞാൻ അവിടെന്ന് പോന്നു.

 

 

 

“വാതിൽ തുറന്നു വന്ന് എന്നെ കണ്ടപ്പോഴുള്ള അവളുടെ കണ്ണുകളിലെ തിളക്കത്തിന് മുൻപത്തെത്തിനേക്കാൾ തീവ്രതയുണ്ടായിരുന്നത് ഞാൻ ശ്രേദ്ധിച്ചിരുന്നു.”🩵💖

 

 

 

അങ്ങനെ രണ്ടു ദിവസത്തിനു ശേഷം അവൾ പോയി.

 

അവൾ ഉണ്ടായിരുന്ന ദിവസങ്ങളിൽ ഞങ്ങൾ പഴയതു പോലെ വീണ്ടും കാണാൻ തുടങ്ങിയിരുന്നു.

 

 

ഞാൻ രാവിലെ നേരത്തെ എഴുന്നേറ്റ് ഉമ്മറത്തു വന്നിരിക്കും അവളത് പ്രതീക്ഷിച്ചു അവിടെ മുറ്റമടിക്കുകയോ, ചെടികൾക് വെള്ളം നനക്കുകയോ ചെയ്യുന്നുണ്ടാകും.

 

അതിനിടയിൽ ഞങ്ങളുടെ കണ്ണുകൾ പരസ്പരം കൂട്ടിമുട്ടും 💖.

 

കണ്ണുകൾ കഥ പറയും.

 

സ്കൂളിലേക്ക് പോകാൻ സമയമാകുന്നത് വരെ ഞാനവിടെയിരിക്കും. പിന്നെ ഞാൻ സ്കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തും.

 

ഞാൻ പോകുന്നതും നോക്കി അവൾ ഉമ്മറത്തിരിക്കും. ഞാൻ കണ്ണ് കൊണ്ട് യാത്ര പറഞ്ഞ് സ്കൂളിലേക്ക് തിരിക്കും.

 

സ്കൂൾ വിട്ട് വരുമ്പോഴും അവളവിടെ എന്നെ കാത്തിരിക്കുന്നുണ്ടാകും.

 

അത് കഴിഞ്ഞു

രാത്രി ഞാൻ പഠിക്കാൻ വേണ്ടി ഉമ്മറത്തു വന്നിരിക്കും എന്നെ കാത്തെന്ന പോലെ അവൾ ഉമ്മറത്തിരുന്ന് ഫോണിൽ കുത്തി കൊണ്ടിരിക്കുന്നുണ്ടാകും.🩵

 

 

അങ്ങനെ ദിവസങ്ങളും മാസങ്ങളും ഓരോന്നായി കടന്നു പോയ്‌ കൊണ്ടിരുന്നു.

 

Sslc model exam ആവാറായി.

 

അതിനിടക്ക് അവൾ ഓരോ മാസത്തിൽ വന്നു പോയ്‌ കൊണ്ടിരുന്നു.

 

ഞങളുടെ പ്രണയത്തിന്റെ തീവ്രത നാൾക്ക്‌ നാൾ വർധിച്ചു കൊണ്ടിരുന്നു.

 

മോഡൽ

എക്സാമിന്റെ ദിവസം വന്നെത്തി.

 

അതിനിടയിൽ ഞാനൊരു കാര്യം അറിഞ്ഞു.

അവൾ ഗർഭിണിയാണെന്ന്.

. എന്റെ സ്വന്തമല്ലെങ്കിലും എന്റെ പെണ്ണ് ഒരുമ്മയാകാൻ പോകുന്നത് മറ്റുള്ളവരെക്കാൾ എന്നെ വളരെയധികം സന്തോഷവാനാക്കി.

 

 

 

(ഇതൊക്കെ ഞാനവളുടെ അനിയൻ വഴിയാട്ടോ അറിയുന്നത് ).

അവളെ ഒന്ന് കാണാൻ ഞാനൊരുപാടാഗ്രഹിച്ചു.

 

 

 

അവൾ വീട്ടിലേക്കു വരുന്ന ദിവസം കാത്ത് ഞാനിരുന്നു.

 

 

അങ്ങനെ എന്റെ model എക്സാം ഒക്കെ കഴിഞ്ഞു.

 

അവളുടെ പ്രസവത്തിനു കുറച്ചായ്ചകൾക്ക് മുമ്പായി അവൾ അവളുടെ വീട്ടിലേക്കു വന്നു.

 

ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടി.

 

 

അവളെയൊന്ന് അടുത്ത് കാണാനായി എന്തെങ്കിലും വഴിയുണ്ടോ? എന്നാലോചിച്ചു.🤔

Leave a Reply

Your email address will not be published. Required fields are marked *