പിറ്റേന്നവൾ കല്യാണം കഴിഞ്ഞു പോകുമ്പോൾ എന്നെ കണ്ടെങ്കിലും അവൾ mind ചെയ്തില്ല..
അങ്ങനെ അവൾ പോയി ഒരു മാസത്തോട് അടുക്കുന്നു.
അതിനിടക്കെപ്പോയോ അവളും ഭർത്താവും സൽക്കാരത്തിനും മറ്റും വന്നിരിന്നു. ക്ലാസുള്ളതിനാൽ വന്നു പോയതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല.
എനിക്ക് അവളെ ഒരു നോക്ക് കാണാൻ കൊതിയായി.എനിക്ക് അവളെ എത്രത്തോളംഇഷ്ടമാണെന്ന് ഞാനാ നിമിഷം തിരിച്ചറിഞ്ഞു.
കാത്തിരുന്ന ദിവസം വന്നെത്തി. ഒരു മാസത്തിനു ശേഷം അവൾ അവളുടെ വീട്ടിലേക്ക് 2 ദിവസം നിൽക്കാൻ വന്നു.
ഞാൻ അപ്പൊ സ്കൂളിലായിരുന്നു.
സ്കൂൾ വിട്ട് വൈകുന്നേരം ഞാൻ വീട്ടിലെത്തി ചായ കുടിച്ചു
കൊണ്ടിരിക്കുമ്പോൾ ഉമ്മ എന്നോട്: ഷാ.. വെള്ളം തീർന്നു. നീ ചായ കുടിച്ചു കഴിഞ്ഞു.
(വെള്ളം നിറക്കുന്ന ബക്കറ്റ് ചൂണ്ടി) ആ ബക്കറ്റിൽ വെള്ളം കൊണ്ട് വാ.
ഞാൻ: ഷഹല എവിടെ? അവളോട് പറയുമ്മച്ചീ.. ഞാൻ കൊഞ്ചി.
ഉമ്മ: അവളെത്തിയിട്ടില്ല.(എന്റെ കവിളിൽ ഒരു കുത്ത് തന്ന് )നിന്ന് കൊഞ്ചാതെ വെള്ളം എടുത്ത് വാ..
ഞാൻ മനസ്സിലാമനസ്സോടെ ബക്കറ്റെടുത്തു അവിടേക്ക് നടന്നു.
പുറത്താരെയുംകാണുന്നില്ലല്ലോ. ഞാൻ കിണറ്റിൻ കരയിലേക്ക് നടന്നു.
വെള്ളമെടുക്കാൻ കിണറ്റിന്റെ മുകളിലെ വല മാറ്റി ഗ്രില്ല് പതിയെ നീക്കാൻ തുടങ്ങി.
. പെട്ടെന്ന്
അകത്തു നിന്നും പരിചയമുള്ള ഒരു ശബ്ദം..
ഞാനിതെവിടെയോ കേട്ടിട്ടുണ്ടല്ലോ..??
അതവളല്ലേ..??അവൾ വന്നിട്ടുണ്ടോ..??
ഞാൻ എന്റെ ചെവി ഒന്നും കൂടെ കൂർപ്പിച്ചു..
എന്റെ ശ്രദ്ധ മാറി
പെട്ടെന്ന് വെള്ളം കോരുന്ന പാളയും കയറും കൂടെ ഗ്രില്ലിൽ നിന്നും കിണറ്റിലേക്ക് പതിച്ചു.
അതിന്റെ ശബ്ദം കേട്ട് ഞെട്ടിയ എന്റെ കയ്യിൽ നിന്നും ബക്കറ്റ് തറയിലേക്ക് വീണു.
ശബ്ദം കേട്ട് വാതിൽ തുറന്നു വന്ന അവൾ എന്നെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു.
പിന്നെ അവൾ പതിയെ എന്റെ അടുത്തേക്ക് വന്നു.
കണ്ണുകളിൽ വാത്സല്യം നിറച്ച്🙂 വളരെ പതിഞ്ഞ സ്വരത്തിൽ എന്നോട് ചോദിച്ചു:
എന്തു പറ്റി.??
വെള്ളം എടുക്കാൻ വന്നതാണോ..??
ഞാൻ: അതെയെന്ന് പറഞ്ഞു നിങ്ങൾക്ക് സുഖമാണോ എന്ന് ചോദിക്കാൻ വന്നതും…
മോളെ.. എന്താവിടൊരു ശബ്ദം കേട്ടതെന്നും ചോദിച്ചു അവളുടെ ഉമ്മ അങ്ങോട്ട് കടന്നു വന്നു..
അതിനു മറുപടിയായി ഞാൻ: എന്റെ കയ്യിൽ നിന്ന് ബക്കറ്റ് വീണതാണെന്നും പാള കിണറ്റിൽ പോയെന്നും പറഞ്ഞു.
