”
അത് കണ്ട് ആ സന്ദർഭം മാറ്റാനായി ഞാൻ ഇതിലെന്താ പലഹാരങ്ങളാണോ? എന്ന് ചോദിക്കാൻ നിന്നതും അവളെന്തോ പറയാൻ വന്നതും ഒരുമിച്ചായിരുന്നു..”
അപ്പൊ തന്നെ
ഷാ.. ഷാനൂ..എന്നും വിളിച്ച് എന്റുമ്മ ഉമ്മറത്തേക്ക് വന്നു.
എടാ ഒന്ന് കടയിൽ…. പെട്ടെന്ന് അവളെ കണ്ട് എന്റുമ്മ സംസാരം നിർത്തി.
അല്ലാ. ആരിത് അവളുടെ (പേര് വിളിച്ചു) മോളോ. എന്താ അവിടെ നിൽക്കുന്നത് കയറിയിരിക്ക്.
പെട്ടെന്നവൾ മുഖം എന്നിൽ നിന്ന് തിരിച്ചു ഉമ്മാനെ നോക്കി മനോഹരമായൊന്നു ചിരിച്ചു.
എന്റുമ്മാ.. 🤍 🤗ആ ചിരിയിൽ ആരാണ് വീണു പോകാത്തത്. ഞാൻ അവളെ തന്നെ നോക്കി നിന്നു.
അവൾ ഉമ്മയോട് സംസാരിക്കുന്ന സയമൊക്കെയും അവളുടെ കണ്ണുകൾ എന്നിലേക്ക് വീഴാതിരിക്കാൻ അവൾ പാടുപെടുന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു..
അവരുടെ സംസാരത്തിൽ നിന്നും അവളുടെ വിവാഹം രണ്ടാഴ്ചക്കുള്ളിൽ നടക്കുമെന്നും കല്യാണം date ഉറപ്പിച്ചതിന്റെ പലഹാരങ്ങളാണെന്നും മനസ്സിലായി.
അങ്ങനെ കുറച്ചു നേരത്തെ സംസാരത്തിനു ശേഷം അവൾ ഉമ്മയോട് പോകുവാണെന്നും
എല്ലാരോടെന്ന രീതിയിൽ കല്യാണത്തിന് വരണമെന്നും പറഞ്ഞ് പെട്ടെന്ന് അവൾ പോവുകയും ചെയ്തു.
അവളുടെ ഈ പ്രവർത്തിയിൽ നിന്നും അവൾക്ക് എന്നെ ഇപ്പോഴും ഇഷ്ടമാണെന്നു മനസ്സിലായി.
അതെന്നെ ധർമ്മ സങ്കടത്തിലാക്കി😔.
ഒരു ഭാഗത്ത് എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരുവൾ
മറ്റൊരു ഭാഗത്ത്, അവളുടെ കല്യാണത്തിൽ സന്തോഷിക്കുന്ന അവളുടെ കുടുംബക്കാർ,എന്റെ കുടുംബക്കാർ അറിഞ്ഞാലുള്ള പ്രശ്നം,എന്റെ
പ്രായം കൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.
എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിന്നു.
അവസാനം എല്ലാം എന്റെ വിധിയെന്നും, എല്ലാം മറക്കാമെന്നും വിചാരിച്ചു.
അതിന് ശേഷമുള്ള ദിവസങ്ങളിൽ ഞാൻ അവളെ കാണുന്നത് കുറഞ്ഞു. അവൾ കല്യാണത്തിന്റെ തിരക്കിലായിരിക്കുമെന്ന് ഞാൻ കരുതി.
അതെന്നിൽ തെല്ലൊരു ആശ്വാസം നൽകി.ഞാനെന്റെ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രെദ്ധ ചെലുത്തി.
അങ്ങനെ കല്യാണത്തിന്റെ തലേ ദിവസം വന്നെത്തി.
അയൽവാസി എന്ന നിലയിൽ എന്നെ കൊണ്ടാകുന്ന രീതിയിൽ ഒക്കെ ഞാൻ അവരെ സഹായിച്ചു.
ഇടക്കൊന്നു അവളെ ഞാൻ കണ്ടപ്പോൾ അവൾ വളരെ സന്തോഷവതിയായി കാണപ്പെട്ടു.
എന്നെ കണ്ടിട്ടും കാണാത്ത പോലെ നിന്നു.
ഞാനും പിന്നെ മുഖം കൊടുക്കാൻ പോയില്ല.
അവൾ സന്തോഷംതിലാണെന്നുള്ളത് എന്നെ സന്തുഷ്ടനാകിയെങ്കിലും ഉള്ളിന്റെ യുള്ളിൽ ഒരു നോവനുഭവപ്പെട്ടു.
