അവളിരിക്കുന്ന സ്ഥലം ശ്യൂന്യമായിരുന്നു…
പിന്നീടുള്ള ദിവസങ്ങളിൽ അവളെ ഞാൻ പുറത്തേക്കൊന്നും അങ്ങനെ കാണാതായി.
ഇടക്കൊന്നുരണ്ടു തവണ കണ്ടെങ്കിലും അവൾ മുഖം തരാതെ ഒഴിഞ്ഞു മാറി.
ഞാൻ വിചാരിച്ചു കഴിഞ്ഞതെല്ലാം എന്റെ തോന്നലാണെന്നും അനിയന്റെ പ്രായമുള്ള എന്നെ അവൾ എങ്ങനെ പ്രേമിക്കാനാണെന്നും.
അവൾ കല്യാണത്തിന് സമ്മതിച്ചു കാണുമെന്നും വിചാരിച്ചു
.
അത് കൊണ്ട് തന്നെ അവളെ ഇനി നോക്കി ശല്യം ചെയ്യണ്ടെന്നും
ഞാനെന്റെ sslc പരീക്ഷ മുന്നിൽ കണ്ട് നന്നായി പഠനത്തിൽ ശ്രെദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.
ഉമ്മറത്തു വന്നിരിക്കുന്നത് ഞാൻ കുറച്ചു
. വൈകുന്നേരങ്ങളിൽ ഞാൻ കൂട്ടുകാർക്കൊപ്പം ചിലവഴിച്ചു
അങ്ങനെ അവളുടെ ഉപ്പ വരുന്ന ദിവസം വന്നെത്തി.
രാവിലെ റസീന്റെ വിളി കേട്ടാണ് ഞാനുണർന്നത്.
ഷാനു.. എടാ ഷാനു…
ഞാനുറക്ക ചടവോടെ എഴുന്നേറ്റു..
ഞാൻ : എന്താടാ രാവിലെ…തന്നെ????
അവൻ : ഇന്ന് എന്റെ ഉപ്പ വരും. ഉപ്പാനെ കൊണ്ട് വരാൻ നീ എയർപോർട്ടിൽ പോരുന്നോ…???
ഞാൻ : (ഒന്നാലോചിച്)..ആരൊക്കെയുണ്ട്.
അവൻ : ഞാനും (പിന്നെ അവന്റെ കുടുംബക്കാരുടെ കുറച്ചു പേരുകൾ പറഞ്ഞു. അവന്റെ ഉപ്പാടെ ജേഷ്ഠൻ. അവരുടെ മോൻ അങ്ങനെ കുറച്ചു പേർ )
.
ഞാൻ : നിന്റുമ്മയും ഇത്തയും പോരുന്നില്ലേ..?
അവൻ : ഓ. ഇല്ല. ഇതെന്റെ ഉപ്പാന്റെ ആദ്യത്തെ വരവൊന്നും അല്ലല്ലോ.. അത് കൊണ്ട് വരുന്നില്ല എന്ന് പറഞ്ഞു.
ഞാൻ : എന്നാ ശെരി. ഞാനും വരാം.
അവന്റെ ഇത്ത ഉണ്ടെങ്കിൽ എനിക്കും അവൾക്കും ബുദ്ധി മുട്ടുണ്ടാകും എന്ന് കരുതി ഞാൻ പോകാതിരിക്കാൻ തീരുമാനിച്ചിരുന്നു.
അങ്ങനെ ഞങ്ങൾ എയർപോർട്ടിൽ പോയി അവന്റെ ഉപ്പാനെ കൂട്ടി വന്നു. ഞങൾ ചെറുതായൊന്നു പരിചയപ്പെട്ടു.
എത്തിയ ഉടനെ ഞാൻ എന്റെ വീട്ടിലേക്ക് പോന്നു.
പിന്നെയും ദിവസങ്ങൾ നീങ്ങി. ഇതിനിടയിൽ അവളെ കല്യാണം ഉറപ്പിച്ചു.
കല്യാണം ഉറപ്പിച്ച ദിവസം രാത്രിയിൽ ഞാൻ ഉമ്മറത്തിരുന്ന് പഠിക്കുകയായിരുന്നു.
അപ്പോൾ അതാ കയ്യിൽ ഒരു കവറുമായി അവൾ വരുന്നു.
കുറച്ചു ദിവസങ്ങൾ ക്ക് ശേഷം
.അവളെ കണ്ട സന്തോഷത്തിൽ ഞാൻ ഇരുന്നിടത്തു നിന്ന് പെട്ടെന്ന് എഴുന്നേറ്റു
. ഉമ്മറത്ത് നിൽക്കുന്ന എന്നെ കണ്ടതും ആ കവർ എന്റെ നേരെ നീട്ടി.
ഞാനത് വാങ്ങി അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണിൽ സങ്കടം തളം കെട്ടി നിൽക്കുന്നത് കണ്ടു.
