ഞാൻ : ഓ.. ശെരി
ഞാൻ ചായയുമായി ഉമ്മറത്തേക്ക് നടന്നു തിണ്ണയിൽ പോയി ഇരുന്നു.
ഞാൻ അവളുടെ വീട്ടിലേക്കു നോക്കി.
റസീനെ ഞാൻ അവിടെ കണ്ട് ഞാൻ കൈ വീശി കാണിച്ചു.
അവൻ തിരിച്ചും.
ഞാൻ കൈ കൊണ്ട് ആംഗ്യത്തിൽ എനിക്കറിയാമായിരിന്നിട്ടും )എന്താ പരിപാടി എന്ന് ചോദിച്ചു.
അവൻ കൈ കൊണ്ട് പിന്നെ പറയാം എന്ന് പറഞ്ഞു. അകത്തേക്ക് പോയി.
ഇന്ന് റസീൻ ക്‌ളാസിൽ വന്നിരുന്നില്ല. അതെന്തു കൊണ്ടാണെന്ന് മനസ്സിലായി.
റസീൻ എന്നോട് ഒന്നും പറയാഞ്ഞതിൽ എനിക്ക് ചെറിയ വിഷമം തോന്നി😔.
ഞാൻ അവളെ ഒരുപാട് തിരഞ്ഞു നോക്കിയെങ്കിലും അവിടെങ്ങും കണ്ടില്ല.
തിരക്കിലാവും എന്ന് കരുതി.
ഞാൻ അവിടെ നിന്ന് എഴുന്നേറ്റ് കുടിച്ച ക്ലാസ് കഴുകി വെച്ച് കുളിക്കാൻ പോയി.
അന്ന് ഞാൻ കളിക്കാനൊന്നും പോയില്ല.
പിറ്റേ ദിവസം സ്കൂളിലേക്ക് പോകും വഴി ഞാൻ അവനോടു കാര്യങ്ങൾ അന്വേഷിച്ചു.
ഞാൻ : ടാ.ഇന്നലെ നിന്റെ വീട്ടിൽ കുറച്ചൾക്കാരെ കണ്ടല്ലോ..?
അവൻ : ആ അതോ, അതെന്റെ ഇത്താത്തയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വന്നതാണ്.
ഞാൻ :(ആകാംഷയോടെ) എന്നിട്ട് എന്തായി..???
അവൻ: ഏകദേശം ഉറപ്പായ മട്ടാണ്. എന്റെ ഉപ്പ അടുത്ത ആഴ്ച വരും. എന്നിട്ട് ഉറപ്പിക്കുമായിരിക്കും.
ഞാൻ ഇനിയെന്ത് ചോദിക്കണമെന്നറിയാതെ കുറച്ചു നേരം നിന്നു
പിന്നെ ഞാനവനോട് ചോദിച്ചു: ചെറുക്കന് നിന്റെ ഇത്തയെ ഇഷ്ട്ടപ്പെട്ടോ..?
അവൻ : അതെ
ഞാൻ: ഇത്തക്കോ..? (അത് ചോദിക്കുമ്പോൾ എന്റെ നാവിനു എന്തോ ഭാരമുള്ള പോലെ തോന്നി).
അവൻ : എന്റിത്ത ഒന്നും പറഞ്ഞിട്ടില്ല.
എന്നാലും എന്റെ ഉമ്മയുടെയും ഉപ്പയുടെയും ഇഷ്ടത്തിന് എതിര് നിൽക്കില്ലാ എന്ന് എനിക്കറിയാം.
അത് കൊണ്ട് തന്നെ അവൾക്കും സമ്മതമായിരിക്കും.
പിന്നെ ഞാനൊന്നും ചോദിച്ചില്ല. അവൻ വേറെന്തെക്കെയോ പറയുന്നുണ്ടായിരുന്നു.
എന്റെ മനസ്സിൽ ഒരു തരം മൂകത തളം കെട്ടി നിന്നു.
സ്ക്കൂളിൽ എത്തിയതൊന്നും ഞാനറിഞ്ഞില്ല. ക്‌ളാസിലൊന്നും ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല.
അടുത്തിരിക്കുന്ന കൂട്ടുകാർ എന്റെ മുഖം കണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിക്കുകയും… ഞാൻ തലവേദനയാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയും ചെയ്തു.
സ്കൂൾ വിട്ട് വീട്ടിലേക്കു വരുന്ന വഴിയിൽ കൂട്ടുകാരോട് ഞാൻ ഇന്ന് കളിക്കാൻ വരില്ലെന്നും മറ്റും പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറി.
വീട്ടിലേക് കയറുമ്പോൾ അവളുടെ വീട്ടിലേക്ക് ഒന്ന് പാളി നോക്കി.
